മാധ്യമ പ്രവർത്തകന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; വാഹനാപകടത്തിൽ മരിച്ച കെ എം ബഷീറിന്റെ മൃതദേഹം പ്രസ്‌ക്ലബിൽ പൊതുദർശനത്തിന് വച്ചു

യുവ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും മദ്യലഹരിയില്‍ സഞ്ചരിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവർത്തകന്റെ ഭൗതിക ശരീരം തിരുവനന്തപുരം പ്രസ്‌ക്ലബിൽ പൊതുദർശനത്തിന് വച്ചു. മന്ത്രിമാരായ വി ൽ സുനിൽകുമാർ , കടകംപള്ളി സുരേന്ദ്രൻ, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖർ മൃതദേഹത്തിൽ ആദരാഞ്ജലിയർപ്പിക്കാൻ എത്തിച്ചേർന്നു. മെഡിക്കൽ കോളേജിൽ നിന്ന് കുമാരപുരം പള്ളിയിലേയ്ക്ക് മയ്യത്ത് നമസ്കാരത്തിന് കൊണ്ടുപോയതിന് ശേഷമാണ് പ്രസ്‌ക്ലബിൽ അരമണിക്കൂർപൊതുദർശനത്തിനായി എത്തിച്ചത്. തുടർന്ന് സ്വദേശമായ തിരൂരിലേയ്ക്ക് മാധ്യമ പ്രവർത്തകന്റെ മൃതദേഹം കൊണ്ടുപോകും.
https://www.facebook.com/Malayalivartha
























