Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചെത്തിയ ഭർത്താവിനൊപ്പം ന്യൂജനറേഷന്‍ ബൈക്കിൽ ദിവസവും കറക്കം; പോലീസ് പിടികൂടിയപ്പോൾ കൈവശമുണ്ടായിരുന്നത് വൻ കഞ്ചാവ് ശേഖരം- പര്‍ച്ചയ്സിന് പോകുകയാണെന്ന് പറഞ്ഞാണ് ഭർത്താവ് തന്നെ കൂടെ കൂട്ടുന്നതെന്ന് ഭാര്യ:- സബീറും ആതിരയും പോലീസ് പിടിയിലായപ്പോൾ പുറത്ത് വരുന്നത് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ബൈക്കില്‍ കഞ്ചാവ് കടത്തുന്ന ദമ്പതിമാരുടെ സംഘങ്ങളുടെ കഥകൾ

03 AUGUST 2019 04:37 PM IST
മലയാളി വാര്‍ത്ത

തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ബൈക്കില്‍ കഞ്ചാവ് കടത്തുന്ന ദമ്പതിമാരുടെ സംഘങ്ങള്‍ നിരവധിയുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. പെരുമ്പാവൂരിൽ വന്‍ കഞ്ചാവ് ശേഖരവുമായി യുവ ദമ്ബതികള്‍ പൊലീസ് പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. പരിശോധന ശക്തമായതോടെയാണ് ഇത്തരം സംഘങ്ങള്‍ കാറ് ഉപേക്ഷിച്ച്‌ ബൈക്കിലേക്ക് തിരിഞ്ഞിരിക്കുന്നത്. പരിശോധനകള്‍ ഒഴിവാക്കാനാണ് യുവതികളെ ഒപ്പം കൂട്ടുന്നത്. ഇന്നലെ പിടിയിലായ യുവ ദമ്ബതികളും കഞ്ചാവ് കടത്താന്‍ സൂപ്പര്‍ ബൈക്കാണ് ഉപയോഗിച്ചിരുന്നത്. തൊടുപുഴ കുമാരമംഗലം വല്ലേജിലെ ഏഴല്ലൂര്‍ കരയിലെ മദ്രസ കവലയിലുള്ള കളരിക്കല്‍ വീട്ടില്‍ സബീറും (31) രണ്ടാം ഭാര്യ തൊടുപുഴ പുഴപ്പുറ കവല ആനശേരി വീട്ടില്‍ ആതിര (26)യുമാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നും കഞ്ചാവുമായി വരുമ്ബോഴാണ് ഇരുവരും പിടിയിലായത്. ന്യൂജനറേഷന്‍ ബൈക്കിലെത്തിയ ഇരുവരുടെയും കൈയ്യില്‍ നിന്നും 15 കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്. യുവതിയുടെ ബാഗില്‍ പായ്ക്കുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കാര്‍ത്തികിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പാലയേക്കര മുതല്‍ പെരുമ്ബാവൂര്‍ വരെ നീളുന്ന ഭാഗത്ത് പല സംഘങ്ങളായി നിലയുറപ്പിച്ച പൊലീസ് 24 മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ദമ്ബതികള്‍ അറസ്റ്റിലായ കേസില്‍ കഞ്ചാവ് കൈമാറിയവരുടെയും ഇടനിലക്കാരുടെയും വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാനാകില്ലെന്ന് പൊലീസ് പറഞ്ഞു. നിലവില്‍, അന്വേഷണം നടക്കുകയാണ്. വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. ആറു മാസമായി തിരിപ്പൂരില്‍ നിന്ന് കഞ്ചാവ് എത്തിച്ച്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്പന നടത്തി വരികയായിരുന്നു ഇരുവരും. ഒന്നര വര്‍ഷം മുമ്ബാണ് ഇവര്‍ വിവാഹിതരായിത്. വര്‍ഷങ്ങളോളം ഗള്‍ഫില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്നെങ്കിലും സാമ്ബത്തിക നില മെച്ചപ്പെടാത്ത സാഹചര്യത്തിലാണ് കഞ്ചാവ് കടത്തലേക്ക് തിരിഞ്ഞതെന്നാണ് സബീറിന്റെ മൊഴി. അതേസമയം, പര്‍ച്ചയ്സിന് പോകുകയാണെന്നും പറഞ്ഞാണ് സബീര്‍ കൂടെ കൂട്ടാറുള്ളതെന്നും ബാഗില്‍ കഞ്ചാവാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നുമായിരുന്നു ആതിര മൊഴി നല്‍കിയിട്ടുള്ളത്. ഇത് പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (50 minutes ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (2 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends