ശ്രീറാമിനൊപ്പം ബന്ധുക്കളും ; 923 നമ്പർ മുറിക്ക് പൊലീസ് കാവൽ; മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിയിൽ കിട്ടുന്നത് ആഡംബര സൗകര്യങ്ങൾ

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിയിൽ കിട്ടുന്നത് ആഡംബര സൗകര്യങ്ങൾ. കിംസ് ആശുപത്രിയിലെ ഒമ്പതാം നിലയിലെ എസി ഡിലക്സ് റൂമിലാണ് ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോഴുള്ളത്. 923 ാം നമ്പര്‍ മുറിക്ക് പുറത്ത് കനത്ത പൊലീസ് സുരക്ഷയാണ്. റിമാൻഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനൊപ്പം അച്ഛനും ആശുപത്രി മുറിയിൽ ഉണ്ടായിരുന്നു. പല സമയത്തും ശ്രീറാം വെങ്കിട്ടരാമന്‍റെ വാട്സ് ആപ്പ് നമ്പറിൽ "ഓൺലൈൻ" ആണെന്ന് കാണിക്കുന്നുമുണ്ട് എന്ന് സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ശ്രീറാം ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയവും ഇതോടെ ബലപ്പെടുകയാണ്.
ആത്യാഡംബര സൗകര്യങ്ങളുള്ള മുറിയിലാണ് ശ്രീറാം വെങ്കിട്ടരാമൻ കഴിയുന്നത്. സാധാരണ ആശുപത്രി മുറിയേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള, പത്ത് പേര്‍ക്ക് വരെ ഒരുമിച്ചിരിക്കാവുന്ന വലിയ സൗകര്യങ്ങളുള്ള മുറിയാണിത് എന്നും സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
റിമാന്റിലായിട്ടും സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കഴിയുന്നത് സ്വകാര്യ ആശുപത്രിയിലെ സുഖസൗകര്യങ്ങളിലാണ്. സര്‍ക്കാര്‍ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാന്‍ പോലിസ് തയ്യാറായിട്ടില്ല. മാത്രമല്ല പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് ആശുപത്രിയില്‍ ശ്രീറാമിന് ലഭിക്കുന്നത്. എസി ഡീലക്‌സ് മുറിയാണ് ശ്രീറാമിന് നല്‍കിയിട്ടുള്ളത്. ഡോക്ടര്‍മാരുടെ സംഘം എപ്പോഴും ശ്രീറാമിനെ പരിചരിക്കുന്നു. എംആര്‍ഐ സ്‌കാന്‍ അടക്കം പരിശോധനകള്‍ ഉണ്ടെന്നും അതിന് വേണ്ടിയാണ് സ്വകാര്യ ആശുപത്രിയില്‍ തന്നെ കഴിയുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.
മദ്യപിച്ച് വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ റിമാൻഡിൽ ആയിട്ടും മെഡിക്കൽ സ്വകാര്യ ആശുപത്രിയിൽ സുഖ സൗകര്യങ്ങളോടെ ശ്രീറാം വെങ്കിട്ടരാമൻ തുടരുന്നതിന് പൊലീസിന്‍റെയും ഒത്താശയിലാണെന്ന ആക്ഷേപം ശക്തമാണ്.
കെ എം ബഷീറിന്റെ കൊലപാതക കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടറാമിനെ അടിയന്തരമായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് കെയുഡബ്ല്യൂജെ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിയെ രക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ ഒത്തുകളിക്കുന്നുവെന്നും എത്രയും വേഗം കിംസിന്‍ നിന്നും ശ്രീറാമിനെ മാറ്റിയില്ലെങ്കില്‍ പത്രപ്രവര്‍ത്തകര്‍ കിംസിന് മുന്നില്‍ പ്രതിഷേധിക്കുമെന്നും കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം പറഞ്ഞു.
റിമാന്റിലായിട്ടും സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കഴിയുന്നത് സ്വകാര്യ ആശുപത്രിയിലെ സുഖസൗകര്യങ്ങളിലാണ്. സര്‍ക്കാര്‍ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാന്‍ പോലിസ് തയ്യാറായിട്ടില്ല. മാത്രമല്ല പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് ആശുപത്രിയില്‍ ശ്രീറാമിന് ലഭിക്കുന്നത്. എസി ഡീലക്‌സ് മുറിയാണ് ശ്രീറാമിന് നല്‍കിയിട്ടുള്ളത്. ഡോക്ടര്‍മാരുടെ സംഘം എപ്പോഴും ശ്രീറാമിനെ പരിചരിക്കുന്നു. എംആര്‍ഐ സ്‌കാന്‍ അടക്കം പരിശോധനകള്‍ ഉണ്ടെന്നും അതിന് വേണ്ടിയാണ് സ്വകാര്യ ആശുപത്രിയില്‍ തന്നെ കഴിയുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.
ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സര്‍വീസ് നിയമമനുസരിച്ച് ജാമ്യം ലഭിച്ചില്ലെങ്കില്‍ ഇയാളെ സസ്പെന്‍ഡ് ചെയ്യേണ്ട സമയപരിധി പിന്നിടുകയാണ്. ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് രക്ഷപെടാനുള്ള ഇയാളുടെ നീക്കങ്ങള്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടു പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ശ്രീറാമിന്റെ പരുക്ക് സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്തുവിടണം. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘത്തെ ഇയാളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ഉടന്‍ നിയോഗിക്കണമെന്നും, അതിന്റെ അടിസ്ഥാനത്തില്‍ ശ്രീറാമിനെ ആവശ്യമെങ്കില്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സമൂഹത്തോട് ഉത്തരവാദിത്വമുളള ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് സ്വബോധം നഷ്ടപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവനെടുത്തത്. ആ ഗൗരവം ഉള്‍ക്കൊണ്ടുള്ള നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടായേ തീരൂ. പേരിന് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ആശുപത്രിയില്‍ ജാമ്യം കിട്ടി പുറത്തുചാടാനുള്ള ശ്രീറാമിന്റെ നീക്കങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha

























