രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഡൽഹിയിലെ ഹോസ്റ്റൽ ദുരന്തം അമിക്കസ് ക്യൂറി അജിത് കുമാർ സിൻഹ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് പ്രതികരണം. വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ അഹ്സാനുദ്ദിൻ അമാനുള്ള, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഉറപ്പുനൽകുകയും ചെയ്തു.
സത്യനികേതനിലെ വിദ്യാർത്ഥികൾക്കുള്ള പേയിംഗ് ഗസ്റ്റ് (പി.ജി) ഹോസ്റ്റൽ ഞായറാഴ്ച തകർന്നു വീണതുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റുന്നതാണ്. വീഴ്ച വരുത്തിയ 5 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
അതേസമയം സത്യ നികേതൻ കെട്ടിട ദുരന്തത്തെ തുടർന്ന് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എം.സി.ഡി) പരിധിയിൽ അപകടകരമായി സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾ പൊളിക്കുന്നു.
സത്യനികേതൻ മേഖലയിൽ അപകടം നടന്ന സ്ഥലത്തെ ദുർബലമായ കെട്ടിടങ്ങൾ പൂട്ടിച്ചു. സർക്കാർ നടത്തിയ സർവേയിൽ തലസ്ഥാനത്തുടനീളം അപകടകരമായ നിലയിൽ 62 കെട്ടിടങ്ങൾ കണ്ടെത്തി. 42 കെട്ടിടങ്ങൾ സീൽ ചെയ്‌ത് പൊളിക്കാനായി നിർദ്ദേശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























