ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്

ഇറാൻ സംഘർഷം അവസാനിക്കുന്നില്ല. പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ ആഴത്തിൽ തുടർച്ചയായി പത്തുദിവസത്തോളം ദൗത്യങ്ങൾ നടത്താൻ ശേഷിയുള്ള അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ (ഡ്രോൺ സബ്മറൈൻ) ഇറാൻ സൈന്യം പിടിച്ചെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. സ്വന്തം അധീനതയിലുള്ള മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ അമേരിക്കൻ ഭീഷണിയുണ്ടെന്ന് ആരോപിച്ച ഇറാൻ, മേഖലയിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
അതിനിടെ, ഇറാന് മേലുള്ള സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാനുമായി ബന്ധമുള്ള 36 സ്ഥാപനങ്ങൾക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഉപരോധം നിലനിൽക്കെത്തന്നെ ഇറാന്റെ പ്രമുഖ എണ്ണ കയറ്റുമതി കേന്ദ്രമായ ഖർഗ് ദ്വീപിലും ജസകിലും ശക്തമായ സ്ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
അത്സമയം ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ധാരണയുണ്ടാക്കാൻ തിരക്കിട്ട നീക്കവുമായി ഇന്ത്യ. ഇറാനും യുഎഇക്കും ഇടയിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാനാണ് ശ്രമം. രണ്ട് രാജ്യങ്ങളുടെയും പ്രസിഡൻറുമാരുമായി നരേന്ദ്ര മോദി പ്രത്യേകം ചർച്ച നടത്തും. പശ്ചിമേഷ്യൻ സംഘർഷം എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്താൻ നീക്കം. പലസ്തീൻ വിഷയവും പ്രഖ്യാപനത്തിൽ ഇടംപിടിക്കും. നിലവിലെ കരട് പ്രഖ്യാപനത്തിൽ യുഎഇ-ഇറാൻ ഭിന്നത തുടരുന്നുവെന്ന് സൂചന. പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിന് ഇന്ത്യ കായിക താരങ്ങളെ അയച്ചേക്കും. സുരക്ഷാ സാഹചര്യം വിലയിരുത്തി ഇക്കാര്യം തീരുമാനിക്കുമെന്നാണ് വിവരം.
അതേസമയം, സാങ്കേതിക മേഖലയിലെ സുപ്രധാന ഘടകങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും മേൽ ചൈന ഏർപ്പെടുത്തിയിരിക്കുന്ന കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ചുള്ള കടുത്ത ആശങ്കകളും വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ഉന്നയിക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്. വർഷങ്ങളായി തണുത്തുറഞ്ഞു കിടക്കുന്ന സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കം. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന ഉച്ചകോടിയിൽ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിന് മുന്നോടിയായി, ചൈനയുമായുള്ള വ്യാപാര-നിക്ഷേപ തടസ്സങ്ങളെക്കുറിച്ച് വ്യവസായ പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ചൈനയിൽ നിന്നുള്ള കയറ്റുമതിയിൽ നേരിടുന്ന കസ്റ്റംസ് തടസങ്ങളും സങ്കീർണ്ണമായ നടപടിക്രമങ്ങളുമാണ് ഇന്ത്യ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയെ ബാധിക്കുന്ന കസ്റ്റംസ് മാനദണ്ഡങ്ങൾ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള 'ചൈന ഡെസ്ക്' പ്രത്യേകം അവലോകനം ചെയ്തുവരികയാണ്.
അതേസമയം ഹോർമൂസിൽ ഒമാനുമായി ചേർന്നുള്ള പാത ഉടനെ പ്രഖ്യാപിക്കുമെന്ന് വീണ്ടും ഇറാൻ. ഹോർമൂസിലെ മറ്റിടങ്ങൾ നിരോധിത മേഖലയായും പ്രഖ്യാപിക്കും. അമേരിക്കൻ നാവിക ഉപരോധത്തിനിടെ, ഹോർമൂസിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കാനാണ് ഇറാന്റെ നീക്കം. ഇറാനിൽ ഇന്ധന ഉപഭോഗം നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ പ്രഖ്യാപിച്ചു.
അമേരിക്കയുടെ നിലപാടിന് കാക്കാതെ ഹോർമൂസ് ഭാഗികമായി തുറക്കാൻ പോവുകയാണ് ഇറാൻ. ഒമാനുമായി ചേർന്നുള്ള കരാർ പ്രകാരമുള്ള പാത ഉടനെ തുറക്കുമെന്ന് ഇറാന്റെ പരമാധികാര ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയാണ് പ്രഖ്യാപിച്ചത്. ഹോർമൂസ് തുറക്കുന്നു എന്നതിനേക്കാൾ, ഹോർമൂസിന് പുറത്തെ സമുദ്ര മേഖലയിലും തങ്ങളുടെ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമമാണിത്. ഉപാധികൾ അമേരിക്ക അംഗീകരിച്ചാൽ മാത്രമേ ഹോർമൂസ് പൂർണമായി തുറക്കൂ. അതുവരെ മറ്റു മേഖലകളെ പ്രവേശനം വിലക്കിയ നിരോധിത മേഖലകളാക്കി പ്രഖ്യാപിക്കും. ഈ മേഖലയിൽ പ്രവേശിക്കുന്ന കപ്പലുകൾക്ക് വിലക്കേർപ്പെടുത്തും.
കഴിഞ്ഞ ദിവസം കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ആദ്യമായി അമേരിക്കൻ പടക്കപ്പലിന് നേരെ പുതിയ കപ്പൽവേധ മിസൈൽ പരീക്ഷിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ഇറാനിലെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ അമേരിക്ക ആയുധങ്ങൾ നൽകിയ ഭീകരസംഘത്തെ പിടികൂടിയതായി ഇറാൻ അറിയിച്ചു. സാമ്പത്തിക യുദ്ധത്തെ തുടർന്നുള്ള വിലക്കയറ്റ വാർത്തകൾക്കിടെ, നിശ്ചിത പരിധിക്ക് മുകളിലുള്ള ഇന്ധനം ഉപയോഗിക്കുന്നവർക്കുള്ള ഇന്ധന വില കൂട്ടി. 110 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവർ ഉയർന്ന വില നൽകണം.
അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളിലൂടെയോ സമ്മർദ്ദ തന്ത്രങ്ങളിലൂടെയോ ഇറാൻറെ ഭരണകൂട തീരുമാനങ്ങൾ മാറ്റാമെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് വ്യക്തമാക്കി ഇറാൻ സാമ്പത്തിക കാര്യ മന്ത്രി അലി മദനി-സാദെ. ഇറാൻറെ സാമ്പത്തിക മേഖലയിൽ പരിഷ്കാരങ്ങൾ വരുത്താനുള്ള പൂർണ്ണ ഉത്തരവാദിത്തം ഇറാൻ സർക്കാരിനാണ്. അല്ലാതെ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിനല്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
വർഷങ്ങളായി പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ കാരണം ദശലക്ഷക്കണക്കിന് ഇറാനിയൻ തൊഴിലാളികൾ സാമ്പത്തികമായി പിടിച്ചുനിൽക്കാനുള്ള പുതിയ വഴികൾ കണ്ടെത്തിക്കഴിഞ്ഞതായി മദനി-സാദെ ചൂണ്ടിക്കാട്ടി. ഉപരോധങ്ങൾക്കിടയിലും രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും ഉൽപ്പാദന മേഖലകളും തടസ്സങ്ങളില്ലാതെ സാധാരണ നിലയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട്.
ഇറാൻറെ ജനങ്ങളുടെ ജീവിതസൗകര്യവും ക്ഷേമവും മുൻനിർത്തി മാത്രമാണ് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ മുന്നോട്ട് പോകുന്നത്. ഇതിൽ അനാവശ്യമായി ഇടപെടാനോ നയങ്ങൾ അടിച്ചേൽപ്പിക്കാനോ അമേരിക്കയ്ക്ക് അധികാരമില്ലെന്നും വിദേശ സമ്മർദ്ദങ്ങൾക്ക് മുൻപിൽ രാജ്യം തലകുനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആകാശയുദ്ധത്തിൽ നിന്നും പരസ്പരം കപ്പലുകൾ തകർക്കുന്നതിലേക്ക് വഴിമാറി അമേരിക്ക - ഇറാൻ സംഘർഷം. 24 മണിക്കൂറിനകം 9 കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇറാൻറെ 3 കപ്പലുകൾ അമേരിക്ക ആക്രമിച്ചപ്പോൾ, തിരിച്ചടിയായി 6 കപ്പലുകൾ ആക്രമിച്ചെന്നാണ് ഇറാൻറെ അവകാശവാദം. യുദ്ധത്തിനിടെ ഇതാദ്യമായാണ് ഇത്ര കനത്ത ആക്രമണം ഇരുപക്ഷവും ഒരുപോലെ കപ്പലുകൾക്ക് നേരെ നടത്തുന്നത്. അമേരിക്ക ആക്രമിച്ച് തകർത്ത ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകളിൽ ഒന്ന് പൂർണമായും മുങ്ങി. 2 അമേരിക്കൻ പടക്കപ്പലുകളെ ഇറാൻ ആക്രമിച്ചു. അമേരിക്കൻ ബന്ധമുള്ള കപ്പലുകളെ ഉൾപ്പടെ ആറ് കപ്പലുകളെ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു.
ഖർഗ് ദ്വീപിൽ ഇന്നലെ ആക്രമിച്ച എണ്ണ ടാങ്കറിന് പുറമെ, ജസക് മേഖലയിൽ എം ടി സ്റ്റാർകും അമേരിക്ക ആക്രമിച്ചു. എം ടി കീലോ എന്ന ടാങ്കർ ഒമാൻ കടലിനടുത്ത് പൂർണമായി മുങ്ങി. യുദ്ധത്തിനിടെ ഇതാദ്യമായാണ് ഇത്ര കനത്ത ആക്രമണം ഇരുപക്ഷവും ഒരുപോലെ കപ്പലുകൾക്ക് നേരെ നടത്തുന്നത്. ആക്രമണത്തിന് മുൻപ് കപ്പലുപേക്ഷിച്ച് കടലിൽ ചാടി രക്ഷപ്പെടാൻ മുന്നറിയിപ്പ് നൽകുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഒരു അമേരിക്കൻ പോർവിമാന വാഹിനിക്കപ്പലിനെയും മറ്റൊരു ചെറു പടക്കപ്പലിനെയും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ആക്രമണം അമേരിക്ക സ്ഥിരീകരിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അറിയിച്ചു. എന്നാൽ ആക്രമണം കാരണം രണ്ട് പടക്കപ്പലുകളും നിൽക്കുന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് ഇറാൻ അവകാശപ്പെടുന്നത്. ഒരു ആളില്ലാ ബോട്ടും തകർത്തു. അമേരിക്കൻ ബന്ധമുള്ളതെന്ന് കാട്ടി മറ്റ് മൂന്ന് കപ്പലുകളും ഇറാൻ ആക്രമിച്ചു. 24 മണിക്കൂറിനകം 9 കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. പരസ്പരമുള്ള പോര് കപ്പലുകൾക്ക് നേരെ തിരിയുന്നത് നിരപരാധികളായ കപ്പൽ ജീവനക്കാരുടെ ജീവനാണ് അപകടത്തിലാക്കുന്നത്. ഇതിനടകം നിരവധി നാവികർ സംഘർഷത്തിനിടെ മരിച്ചു കഴിഞ്ഞു. ഹോർമൂസിൽ ഇറാൻ ആക്രമിക്കുന്ന ഓരോ കപ്പലിനും പകരം അതേ അളവിൽ കപ്പലുകളെ തിരിച്ചാക്രമിക്കുമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച 28 ശതമാനം കുറഞ്ഞെന്ന് കണക്കുകൾ. 77 കപ്പലുകളാണ് ഇക്കാലയളവിൽ ഹോർമുസിലൂടെ സഞ്ചരിച്ചത്. കപ്പലുകളുടെ ചലനങ്ങളും ചരക്ക് നീക്കങ്ങളും ട്രാക്ക് ചെയ്യുന്ന വിപണി നിരീക്ഷകരായ 'കെപ്ലർ' നൽകുന്ന വിവരമാണിത്. ഹോർമുസ് ജലപാത പൂർണമായും തുറന്നിട്ടുണ്ടെന്നും പാത തങ്ങളുടെ നാവികസേനയുടെ നിയന്ത്രണത്തിലാണെന്നും യുഎസ് അവകാശപ്പെടുമ്പോഴാണ് ഈ കണക്കുകൾ പുറത്തുവരുന്നത്.
കഴിഞ്ഞ 10 ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന ചരക്ക് കപ്പലുകളുടെ ദിവസേനയുള്ള ശരാശരി എണ്ണം പത്തായി കുറഞ്ഞു. എണ്ണ ടാങ്കറുകൾ ലക്ഷ്യമിട്ടുള്ള യുഎസ്, ഇറാൻ പരസ്പര ആക്രമണങ്ങളെത്തുടർന്നാണ് ഹോർമുസ് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ കുറവുണ്ടായത്. കഴിഞ്ഞ മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിതെന്നാണ് കെപ്ലറിൽ നിന്നുള്ള ഡേറ്റ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച കേവലം 2 കപ്പലുകളാണ് ഹോർമുസ് കടന്നത്. അതേസമയം വെള്ളിയാഴ്ച 15 ഉം ശനിയാഴ്ച 13 ഉം കപ്പലുകൾ ഹോർമുസ് കടന്നു.
"https://www.facebook.com/Malayalivartha

























