അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ഗുരുതര പരുക്ക്

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി നാട്ടുകാരായ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. വടകര തിരുവള്ളൂർ ടൗൺ ജംഗ്ഷനിലാണ് ഇന്നലെ വൈകീട്ടോടെ നാടിനെ നടുക്കിയ അപകടം നടന്നത്.
അമിത വേഗതയിൽ എത്തിയ കാർ ഓട്ടോറിക്ഷയെ മറികടക്കാനായി ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലേക്ക് പാഞ്ഞുകയറി അവിടെ നിന്നിരുന്നവരെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു.
സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലും കാർ ഇടിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണുള്ളത്.
https://www.facebook.com/Malayalivartha

























