മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും, തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അഡ്വക്കേറ്റ് ഭാസുരേന്ദ്ര നായര്‍ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഹാജരാകുമെന്നാണ് വിവരം. ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിവാസം ആവശ്യമില്ലെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി.
ജയിലിലേക്ക് മാറ്റാനുള്ള ഉത്തരവാണ് മജിസ്‌ട്രേറ്റ്് നല്‍കിയത്. ജയില്‍ സൂപ്രണ്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം ഒരു മണിക്കൂര്‍ നീണ്ട നാടകങ്ങള്‍ക്കൊടില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി ഒമ്പത് മണിയോടെയാണ് മെഡിക്കല്‍കോളേജ് സെല്ലിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചത്. അപകടത്തില്‍ നട്ടെല്ലിന്റെ സ്‌പൈനല്‍ കോഡില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും ഇടയ്ക്ക് ഛര്‍ദിയുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ ആരോഗ്യ പരിശോധന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ ജയില്‍ അധികൃതരുമായി ചര്‍ച്ച നടത്തിയശേഷം തുടര്‍ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























