തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം പേയാട് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. പേയാട് വിളവൂര്‍ക്കലില്‍ ആണ് നാടിനെ നടുക്കിയ സംഭവം. അഭിജിത് ക്രിസ്റ്റി ദമ്പതികളുടെ മകള്‍ അന്നയാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. വിളവൂര്‍ക്കല്ലിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ആദ്യം എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മലയിന്‍കീഴ് പൊലീസ് സ്ഥലത്തെത്തി അമ്മയെ കസ്റ്റഡിയില്‍ എടുത്തു.
https://www.facebook.com/Malayalivartha























