തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി

ബാങ്ക് ജീവനക്കാര്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് നാളെ നടക്കും. ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണറുടെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ ജീവനക്കാര്‍ തീരുമാനിക്കുകയായിരുന്നു. ശനിയും ഞായറും ബാങ്ക് അവധി ആയതിനാല്‍ നാളത്തെ സമരവും കൂടി ആകുമ്പോള്‍ തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. തിങ്കളാഴ്ച വിനായകചതുര്‍ത്ഥിയുടെ അവധിയുള്ള സ്ഥലങ്ങളില്‍ തുടര്‍ച്ചയായ നാല് ദിവസം ബാങ്ക് അവധിയായിരിക്കും.
ആഴ്ചയില്‍ അഞ്ച് ദിവസം ജോലിയും രണ്ട് ദിവസം അവധിയും എന്നതാണ് ബാങ്കിംഗ് ജീവനക്കാരുടെ ആവശ്യം. ഇത് അംഗീകരിക്കാത്തതിനാലാണ് പണിമുടക്കിലേക്ക് നീങ്ങുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് സംഘടനകള്‍ പറയുന്നത്. ജീവനക്കാരുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനത്തിലെത്താന്‍ കഴിയൂവെന്ന നിലപാടിലാണ് സര്‍ക്കാര്‍.
ഈ മാസം 28,29,30 തീയതികളിലാണ് രണ്ടാംഘട്ട പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 27ാം തീയതി ഞായറാഴ്ചയാണ്. 26ാം തീയതി നാലാം ശനിയും ബാങ്ക് അവധിയാണ്. അതിനാല്‍ അ!ഞ്ച് ദിവസങ്ങള്‍ തുടര്‍ച്ചയായി ബാങ്ക് പ്രവര്‍ത്തിക്കില്ല. ഇതിനുശേഷം ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കും സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























