Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍

10 SEPTEMBER 2026 08:02 PM IST
മലയാളി വാര്‍ത്ത

ഗസ്റ്റ് ഹൗസില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ 20കാരനായ അമിത് കുമാര്‍, 19കാരിയായ നര്‍ഗീസ് എന്നിവരാണ് മരിച്ചത്. ചിന്‍ഹട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗസ്റ്റ് ഹൗസില്‍ ഇന്നലെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

ചിന്‍ഹട്ടിലെ റെഡ് ബില്‍ഡിംഗ് ഗസ്റ്റ് ഹൗസിലെ 101ാം നമ്പര്‍ മുറിയില്‍ ഇരുവരും ഓഗസ്റ്റ് 23 മുതല്‍ താമസിച്ചുവരികയായിരുന്നു. 20 ദിവസത്തോളമായി ഇവര്‍ ഇവിടെയാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു. ഗസ്റ്റ് ഹൗസ് നടത്തിപ്പുകാരനായ രാകേഷ് യാദവാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയ കാര്യം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങള്‍.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ലോഹിയ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാരെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് നര്‍ഗീസിനെ കാണാതായെന്ന പേരില്‍ ഹര്‍പാല്‍പുര്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മനസിലായത്. ഇരുവരും എവിടെയാണെന്നതിനെക്കുറിച്ച് വീട്ടുകാര്‍ക്ക് അറിവില്ലായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസിലായി.

മുറിയില്‍നിന്ന് ആര്യസമാജ് ക്ഷേത്രത്തില്‍ ഇരുവരും വിവാഹിതരായതിന്റെ സര്‍ട്ടിഫിക്കറ്റും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി. നര്‍ഗീസ് എന്ന പൂജ എന്ന പേരിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫോറന്‍സിക് സംഘമുള്‍പ്പടെയെത്തി സംഭവസ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇരുവരും ജീവനൊടുക്കാന്‍ ഇടയായ സാഹചര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (41 minutes ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (1 hour ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (1 hour ago)

ഇ ഡിയെ പരിഹസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി  (1 hour ago)

Landing കഴിഞ്ഞ 1 സെക്കറ്റിൽ 10,000 അടി ഉയരത്തിൽ,വീണ്ടും പറന്ന് വിമാനം..!ആകാശത്ത് വട്ടമിട്ടു,പൈലറ്റ് ചെയ്തത്  (2 hours ago)

രാത്രിയിൽ മഴ ഉണ്ടാവും മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് അലർട്ടില്ല, ഉൾക്കടലിൽ ന്യൂനമർദ്ദം; 48 മണിക്കൂറിൽ മഴ  (2 hours ago)

അധോലോക കുറ്റവാളി അബു സലീം ജയിലില്‍ തുടരും, വിട്ടയയ്ക്കണമെന്ന അബു സലീമിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി  (2 hours ago)

ക്യാമറ കണ്ടതും ശ്വാസം മുട്ടി റിയാസ്...വീണയെ തൊടുന്നോടാ ദുബായിൽ പോയത് ഹണിമൂണിന്..? കരഞ്ഞു മെഴുകി ഹസന്‍  (2 hours ago)

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി  (2 hours ago)

മന്ത്രിമാർക്ക് ജനറേറ്ററുണ്ട്, ഒന്നും അറിയേണ്ട'; കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി..  (4 hours ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു  (4 hours ago)

CATS പൊലീസ് കേസെടുത്തു  (4 hours ago)

തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച് മാത്യൂ കുഴൽനാടൻ  (4 hours ago)

മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല  (4 hours ago)

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...  (4 hours ago)

Malayali Vartha Recommends