ഇ ഡിയെ പരിഹസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി

ഇ ഡി എംടിയെയും കെടിയെയും പോലെ എഴുത്തില്‍ അക്ഷരങ്ങളുടെ പേരില്‍ അറിയപ്പെടുമെന്ന് പരിഹസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഇവര്‍ എഴുതിയത് വായിച്ചിട്ടുണ്ടോ എന്നത് പോലെ ഇ ഡി എഴുതിയത് വായിച്ചിട്ടുണ്ടോ എന്ന് ചോദിക്കേണ്ടി വരുമെന്നും ഭാവന പൂര്‍ണ്ണമായ എഴുതി ചേര്‍ക്കാന്‍ ശേഷിയുള്ള പുതിയ വിഭാഗങ്ങളും കടന്ന് വരുന്നുണ്ടെന്നും കൂട്ടി ചേര്‍ത്തു. കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സംഘമായി ഇ ഡി മാറി. കള്ളത്തെളിവ് ഉണ്ടാക്കാന്‍ ഇ ഡി ഭീഷണിപ്പെടുത്തുന്നു. ഇ ഡി ക്ക് തെറ്റ് പറ്റി. ഇ ഡി യെ പേടിച്ച് ബി ജെ പിയില്‍ ചേരുന്നവരല്ല സി പി ഐ എം. കോണ്‍ഗ്രസിന് വിഷയത്തില്‍ ഇരട്ടത്താപ്പ്. സി പി ഐ എമ്മിനെതിരെ ആകുമ്പോള്‍ കോണ്‍ഗ്രസ്സ് ആഹ്ലാദിക്കുന്നു. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് എതിരെ ആണെങ്കില്‍ വിമര്‍ശിക്കുന്നു. ഈ നിലപാട് എ ഐ സി സി അംഗീകരിക്കുന്നുണ്ടോ.
വിഷയത്തില്‍ മാത്യു കുഴല്‍നാടന് കോടതിയില്‍ പോയപ്പോള്‍ തിരിച്ചടി ലഭിച്ചതാണ്. കോടതിയുടെ സമയം മെനക്കെടുത്തരുത് എന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും എം എ ബേബി ഓര്‍മപ്പെടുത്തി. ഇതില്‍ കൂടുതല്‍ ഒന്നും സിപിഎമ്മിന് പറയേണ്ടതായി ഇല്ലെന്നും ഇഡിയുടെ നീക്കങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും എം എ ബേബി കൂട്ടിചേര്‍ത്തു. വി ഡി സതീശന്‍ ഗവണ്‍മെന്റ് ഇതില്‍ എന്തോ കാര്യം ഉണ്ട് എന്ന മട്ടില്‍ സംസാരിക്കുന്നു. കോണ്‍ഗ്രസ് സമുന്നത നേതാക്കളെ ഇഡി വേട്ടയാടിയിട്ടുണ്ട്. സിപിഎമ്മിനെതിരെ നില്‍ക്കുമ്പോള്‍ സന്തോഷിക്കുകയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വരുമ്പോള്‍ വിമര്‍ശിക്കുകയും ചെയ്യുന്നു. കേരളത്തിലെ കോണ്‍ഗ്രസ്സ് ഇരട്ടത്താപ്പിനെ എഐസിസി എങ്ങനെയാണ് കാണുന്നതെന്ന് അറിയാന്‍ കൗതുകമുണ്ടെന്നും സംസ്ഥാന കോണ്‍ഗ്രസിന്റെ നിലപാട് എഐസിസി അംഗീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























