വിവാഹം ഉറപ്പിക്കുന്ന ദിവസം യുവാവിന് ദാരുണാന്ത്യം

വിവാഹം ഉറപ്പിക്കുന്നതിന്റെ ഭാഗമായി എത്തുന്ന പെണ്‍വീട്ടുകാരെ റോഡരുകില്‍ കാത്തുനിന്ന യുവാവ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് മരിച്ചു. പെരുമാള്‍പുരം തണ്ടോറ വടക്കയില്‍ ഇ.സി. രാജേഷ് (32) ആണ് മരിച്ചത്. ഓട്ടോഡ്രൈവറാണ്. ദേശീയ പാതയില്‍ പെരുമാള്‍പുരത്ത് പ്രിയദര്‍ശിനി ബസ് സ്‌റ്റോപ്പിനു സമീപം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു അപകടം നടന്നത്.
വടകര ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ ദിശയില്‍ നിന്നുവന്ന ആള്‍ട്ടോ കാറിലും രാജേഷിന്റെ നിറുത്തിയിട്ട ഓട്ടോയിലും ഇടിക്കുകയായിരുന്നു. അതിനരുകില്‍ സുഹൃത്തുമൊന്നിച്ചു സംസാരിച്ചു നില്ക്കുകയായിരുന്നു രാജേഷ്.
ബന്ധുവായ കണ്ണൂര്‍ സ്വദേശി സുജിത്തിനെയും പരിക്കേറ്റ രാജേഷിനെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാജേഷിനെ രക്ഷിക്കാനായില്ല.സുജിത് ചികിത്സയിലാണ്. ലീലയാണ് അമ്മ. സഹോദരന്‍ ഹരീഷ്.
വടകര ഭാഗത്തുനിന്ന് വന്ന ഫോക്‌സ് വാഗണ്‍ പോളോ കാറാണ് നിയന്ത്രണം വിട്ട് അപകടമുണ്ടാക്കിയത്. പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന പുറക്കാട് സ്വദേശി സഞ്ചരിച്ച ആള്‍ട്ടോ കാറിന്റെ ഇടത് വശത്തുകൂടിയാണ് നിയന്ത്രണം വിട്ട കാര്‍ സഞ്ചരിച്ചത്. ബസ്സ്‌റ്റോപ്പില്‍ ഇടിച്ചശേഷമാണ് രാജേഷിനെ ഇടിച്ചത്.
https://www.facebook.com/Malayalivartha























