വൈരാഗ്യം തീര്‍ക്കാന്‍ വാക്കത്തി കൊണ്ട് ആക്രമിച്ച മരുമകനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി

വൈരാഗ്യം തീര്‍ക്കന്‍ ജാമ്യത്തിലിറങ്ങിയ മരുമകന്‍ ഭാര്യാപിതാവിനെ വാക്കത്തി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യാപിതാവിന്റെ ചുറ്റികകൊണ്ടുള്ള അടിയേറ്റ് മരുമകന്‍ മരിച്ചു. എറണാകുളം ആലങ്ങാട് കൊങ്ങാരപ്പിള്ളി കൂട്ടുങ്കല്‍ ഷിബു (49) ആണ് മരിച്ചത്.
സംഭവ ശേഷം ഭാര്യാപിതാവ് മമ്മട്ടിക്കാനം മാരാര്‍സിറ്റി കൈപ്പള്ളില്‍ ശിവനും ഭാര്യാമാതാവ് ജഗദമ്മയും പൊലീസിന് കീഴടങ്ങി. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. ഷിബുവും ശിവന്റെ മകള്‍ ഷീജയും തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വേര്‍പിരിഞ്ഞിരുന്നതായി പറയുന്നു. ഒരു കുട്ടിയുള്ളത് ശിവനൊപ്പമാണ് താമസം. ഇരു കുടുംബങ്ങളും കടുത്ത ശത്രുതയിലാണ് കഴിഞ്ഞുപോന്നത്.
കഴിഞ്ഞ വര്‍ഷം ഷിബു മൂന്ന് സുഹൃത്തുക്കളുമായി എത്തി ശിവന്റെ വീട് ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ നിലവിളക്കുകൊണ്ടുള്ള അടിയേറ്റ് ഷിബുവിനും, സംഘത്തിന്റെ ആക്രമണത്തില്‍ ഷീജയ്ക്കും മാതാപിതാക്കള്‍ക്കും സാരമായി പരിക്കേറ്റിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ച മൂന്ന് സംഘാംഗങ്ങളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഈ കേസില്‍ ഏതാനും മാസം മുന്‍പാണ് ഷിബു ജാമ്യത്തിലിറങ്ങിയത്.
ഇന്നലെ രാവിലെ ഇതിന്റെ വൈരാഗ്യം തീര്‍ക്കാനെത്തിയ ഷിബു ശിവനുമായും ജഗദമ്മയുമായും വഴക്കുണ്ടാക്കി. തുടര്‍ന്ന് കൈവശം ഒളിപ്പിച്ചിരുന്ന വാക്കത്തി കൊണ്ട് ഇരുവരെയും ആക്രമിച്ചപ്പോള്‍ ചുറ്റിക എടുത്ത് ശിവന്‍ ഷിബുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഷിബു അപ്പോള്‍ തന്നെ മരിച്ചു. ശിവനും ജഗദമ്മയുമാണ് സംഭവം സമീപത്തുള്ളവരെ അറിയിച്ചത്.
സംഭവമറിഞ്ഞെത്തിയ പൊലീസ് ഷിബുവിനെ രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു.കുറ്റം സമ്മതിച്ച ശിവനും ജഗദമ്മയും പൊലീസ് കസ്റ്റഡിയിലാണ്. കോട്ടയത്ത് നിന്നുള്ള ഫോറന്‍സിക് വിദഗ്ദ്ധര്‍ ഇന്നെത്തി ശാസ്ത്രീയ പരിശോധന നടത്തും. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























