ഐ എ എസ്സ് കാര്‍ക്ക് മനുഷ്യത്വം ഇല്ല എന്നു പറയുന്നത് വെറുതെ ആണല്ലേ? വൈറലായി ഫേസ്ബുക് കുറിപ്പ്

സോഷ്യല്‍ മീഡിയയിലൂടെ പ്രളയ ദുരിതാശ്വാസത്തിന് നേതൃത്വം കൊടുത്ത ഐ.എ.എസ് ഉദ്യോഗസ്ഥന് അഭിനന്ദനവുമായി ഒരു ഫേസ്ബുക് കുറിപ്പ്. രാവെന്നോ പകലെന്നാ ഇല്ലാതെയായിരുന്നു അദ്ദേഹം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഏകോപിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനത്തെ പ്രകീർത്തിച്ച് ഹരി പത്തനാപുരം എന്ന വ്യക്തിയാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. പിന്നെയും മണിക്കൂറുകള്‍ ഇടവിട്ട് ഉപയോഗപ്രദമായ പോസ്റ്റുകളിലൂടെ നെഞ്ചിലേക്ക് ഇടിച്ചു കയറുകയാണ് ഈ മനുഷ്യനെന്ന് ഹരി പത്തനാപുരം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
രാത്രി 9 മണി...ആ മനുഷ്യന്‍ പോസ്റ്റ് ഇട്ടു തിരുവനന്തപുരത്ത് പ്രളയ ദുരിതാശ്വാസ സാധനങ്ങളുമായി അടുത്ത ട്രക്ക് പുറപ്പെടും എന്ന്.
രാത്രി അല്പം കൂടി കനത്തപ്പോള്‍ ആ മനുഷ്യന്‍ പോസ്റ്റ് ചെയ്തു ഏതൊക്കെ അവശ്യ സാധനങ്ങള്‍ ആണ് വേണ്ടത് എന്ന്
അര്‍ദ്ധരാത്രി ആ മനുഷ്യന്‍ പോസ്റ്റ് ചെയ്തു പ്രളയ ബാധിതര്‍ക്ക് അത്യാവശ്യം വേണ്ട മരുന്നുകള്‍ ഏതൊക്കെ എന്ന്
കുറച്ചു കൂടി കഴിഞ്ഞു ആ മനുഷ്യന്‍ പോസ്റ്റിട്ടു എല്ലാവരും സമാധാനം ആയി ഉറങ്ങൂ ഡാം 7 മണിക്ക് തുറക്കില്ല വൈകിട്ട് മാത്രമേ തുറക്കൂ എന്ന്
കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ ദാ വരുന്നു മറ്റൊരു പോസ്റ്റ് ക്യാമ്ബിലേയ്ക് കമ്ബിളി പുതപ്പുകള്‍ അത്യാവശ്യം ആണെന്ന്
അതും കഴിഞ്ഞു അടുത്ത പോസ്റ്റ് എത്തി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ ഗുളിക കഴിക്കണം എന്നു...
വെളുപ്പിന് അടുത്ത പോസ്റ്റ് എത്തി അല്പം ശ്രദ്ധിക്കുക മഴ കനക്കുന്നു എന്ന്
ഇതിനിടയ്ക്ക് എപ്പോള്‍ ഒക്കെയോ പുതിയ ഹാഷ് ടാഗുകളും മോട്ടിവേഷന്‍ പോസ്റ്റുമായി എത്തി...
ഉദയം ആയപ്പോളേയ്ക്കും ദുരിതാശ്വാസ ക്യാമ്ബില്‍ വേണ്ട പുതിയ അവശ്യ സാധനങ്ങളുടെ ലിസ്റ്റും ആയി ആ മനുഷ്യന്റെ പുതിയ പോസ്റ്റ് എത്തി..
പിന്നെയും മണിക്കൂറുകള്‍ ഇടവിട്ട് ഉപയോഗപ്രദമായ പോസ്റ്റുകള്‍ ഇട്ട് നെഞ്ചിലേക്ക് ഇടിച്ചു കയറുകയാണ് ഈ മനുഷ്യന്‍
നിങ്ങള്‍ക്ക് ഉറക്കം ഇല്ലേ മനുഷ്യാ...
ഐ എ എസ്സ് കാര്‍ക്ക് മനുഷ്യത്വം ഇല്ല എന്നു പറയുന്നത് വെറുതെ ആണല്ലേ
ഇനി പോയി കിടന്നു ഒന്നു ഉറങ്ങിക്കൂടെ
https://www.facebook.com/Malayalivartha























