ഭയപ്പെടേണ്ടതില്ല; പാറയുടെ ഉള്ളില്‍ വെള്ളം തെന്നിമാറുന്ന ശബ്ദമാണ് പരുത്തിപ്ര തേക്കിന്‍ കാട്ടില്‍ ഭൂമിക്കടിയിലെ മുഴക്കമെന്ന് അധികൃതർ; പ്രദേശത്ത് ശക്തമായ മഴ പെയ്യാന്‍ സാധ്യത

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വടക്കാഞ്ചേരി ഉത്രാളിക്കാവിന് എതിര്‍വശത്തുള്ള പരുത്തിപ്ര കുന്നില്‍ ഭൂമിക്കടിയില്‍നിന്ന് അസാധാരണ ശബ്ദം കേട്ടതായി സമീപവാസികള്‍ അധികൃതരെ അറിയിച്ചത്. ശബ്ദം കേട്ടതിനെ തുടർന്ന് 40 കുടുംബങ്ങള്‍ ബന്ധുവീടുകളിലേയ്ക്ക് താമസം മാറ്റിയിരുന്നു. തുടർന്ന് സ്ഥലത്ത് ഭൗമിക ശാസ്ത്രജ്ഞർ നടത്തിയ പരിശോധനയിൽ ഭയപ്പെടേണ്ടതില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. മഴ പെയ്യുന്ന സമയത്ത് പാറയുടെ ഉള്ളില്‍ വെള്ളം തെന്നിമാറുന്ന ശബ്ദമാണ് മുഴക്കമായി കേൾക്കുന്നതെന്നും . മരങ്ങള്‍ ധാരാളമുള്ള പ്രദേശമാണിതെന്നും ചിലപ്പോള്‍ പ്രദേശത്ത് ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി വിഭാഗം ഭൗമശാസ്ത്രജ്ഞന്‍ എം.സി. കിഷോര്‍ അറിയിച്ചു.
പാറകളുടെ വിടവുകള്‍ക്കിടയിലുള്ള വെള്ളത്തിന്റെ അടിയൊഴുക്ക് ശക്തമായതാണ് ശബ്ദത്തിനു കാരണമെന്ന് ബുധനാഴ്ച സ്ഥലത്തെത്തിയ ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
പ്രദേശത്ത് മണ്ണിടിച്ചിലിന് സാദ്ധ്യതയില്ല. കനത്ത മഴ തുടരുന്നതിനാല്‍ പ്രദേശവാസികളുടെ രാത്രികാല താമസം മറ്റൊരിടത്തേയ്ക്ക് മാറ്റുന്നതാണ് ഉചിതമെന്ന് ഭൗമശാസ്ത്രജ്ഞന്‍ എം.സി. കിഷോര്‍ വ്യക്തമാക്കി.
ഭൗമശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ടനുസരിച്ച് പേടിക്കേണ്ട സാഹചര്യം നിലവിലില്ലെങ്കിലും രാത്രികാല താമസത്തിനായി ലക്ഷംവീട് കോളനി നിവാസികള്‍ക്ക് പരുത്തിപ്ര ഗവ. സ്‌കൂള്‍ തുറന്നുകൊടുക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. രമ്യാ ഹരിദാസ് എം.പി., അനില്‍ അക്കര എം.എല്‍.എ., നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ്, വൈസ് ചെയര്‍മാന്‍ എം.ആര്‍. അനൂപ് കിഷോര്‍, കൗണ്‍സിലര്‍മാര്‍, വനം, റവന്യൂ, പോലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും വനത്തിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























