Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കുഞ്ഞല്ലേ ! അവന്‍ ഇനി കണ്ടും കേട്ടും വളരട്ടെ ; ജന്മനാ കേൾവി ശേഷി നഷ്ടപ്പെട്ട ആദിയുടെ വിഷമത്തിന് അറുതി; പ്രളയത്തില്‍ നഷ്ടപ്പെട്ട ശ്രവണ സഹായിയെ ഓര്‍ത്ത് വിഷമിച്ച ആദിക്ക് മന്ത്രി ഷൈലജ ടീച്ചറുടെ കരുതൽ; കയ്യടിച്ച് ജനം

15 AUGUST 2019 12:36 PM IST
മലയാളി വാര്‍ത്ത

പ്രളയത്തില്‍ വെള്ളം കയറി കനത്ത നാശം വിതച്ചപ്പോൾ ആദിദേവിന് നഷ്ടമായത് അവന്റെ ശ്രവണ സഹായി ആയിരുന്നു. ശ്രവണ സഹായി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒന്നും കേള്‍ക്കാതായ ആദിയുടെ ദയനീയമായ കഥ സമൂഹ മാധ്യമം ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാലിപ്പോൾ ആ എട്ടുവയസുകാരന്റെ വിഷമത്തിനു അറുതിവന്നിരിക്കുകയാണ്. സംഭവത്തില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചർ ഇടപ്പെട്ടിരിക്കുകയാണ്.

പ്രളയത്തില്‍ ശ്രവണ സഹായി വെള്ളം കയറി നശിച്ച ആദിദേവിന് സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി പ്രകാരം സഹായം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. കുഞ്ഞല്ലേ, അവന്‍ കണ്ടും കേട്ടും വളരട്ടെ എന്നാണ് മന്ത്രി പറഞ്ഞത്.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. ശ്രവണ സഹായി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒന്നും കേള്‍ക്കാതായ ആദിയുടെ ദയനീയമായ കഥ സമൂഹ മാധ്യമങ്ങൾ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതറിഞ്ഞതിനെ തുടര്‍ന്നാണ് സംഭവത്തില്‍ ഇടപെട്ടതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹ്യ സുരക്ഷ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായും ഷൈലജ ടീച്ചര്‍ കുറിച്ചു.

കട്ടിലിന്റെ ഉയരത്തോളം വെള്ളമെത്തിയപ്പോഴാണ് ആദിദേവിനെ ഒരു തോണിക്കാരന്‍ വന്ന് രക്ഷപ്പെടുത്തിയത്. ആ ഓട്ടപാച്ചിലിനിടെ ആദിയുടെ ശ്രവണസഹായിയുടെ കാര്യം അവര്‍ വിട്ടുപോയി. വെള്ളമിറങ്ങി പാണലോടിലെ വീട്ടിലേക്കു തിരിച്ചെത്തിയ ആദി ആദ്യം പരതിയത് ശ്രവണ സഹായി ആയിരുന്നു. അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ വീട്ടില്‍ നിന്ന് അച്ഛനും അമ്മയ്ക്കും 8 ദിവസം പ്രായമായ കുഞ്ഞനുജനുമൊപ്പം രക്ഷതേടിയിറങ്ങുമ്ബോള്‍ ഹിയറിങ് എയ്ഡ് എടുക്കാന്‍ മറന്നു.

സ്പീച്ച്‌ പ്രോസസര്‍ ചെവിയില്‍ത്തന്നെ ഉണ്ടായിരുന്നു. ബാറ്ററി, ചാര്‍ജര്‍, ഈര്‍പ്പമുണ്ടായാല്‍ ഉണക്കാനുള്ള ഡ്രൈ ബോക്‌സ്, ഇടതു ചെവിയില്‍ ഉപയോഗിക്കുന്ന ഹിയറിങ് എയ്ഡ് തുടങ്ങിയവ നഷ്ടമായി. ജന്മനാ കേള്‍വിശേഷി ഇല്ലാത്തതിനാല്‍ ആദിക്ക് കോക്ലിയാര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ ചെയ്തതാണ്. ഇനി ഉപകരണങ്ങളെല്ലാം വാങ്ങണമെങ്കില്‍ ഒരു ലക്ഷം രൂപയെങ്കിലും വേണം. ഇതാണ് ആദിദേവിനെ വിഷമിപ്പിച്ചത്. ഇപ്പോള്‍ ആ ആശങ്കകള്‍ക്കാണ് മന്ത്രിയുടെ ഇടപെടലില്‍ ആശ്വാസമായത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ ;

പ്രളയത്തില്‍ ശ്രവണ സഹായി വെള്ളം കയറി നശിച്ച ആദിദേവിന് സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി പ്രകാരം സഹായം ലഭ്യമാക്കും. ശ്രവണ സഹായി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒന്നും കേള്‍ക്കാതായ ആദിയുടെ ദയനീയമായ കഥ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതറിഞ്ഞതിനെ തുടര്‍ന്നാണ് സംഭവത്തില്‍ ഇടപെട്ടത്. മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹ്യ സുരക്ഷ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (7 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (7 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (7 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (7 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (7 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (8 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (8 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (8 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (8 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (10 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (11 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (12 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (12 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (12 hours ago)

Malayali Vartha Recommends