പ്രളയത്തില്‍ വിവാഹവസ്ത്രങ്ങളും വീടും ഉപേക്ഷിച്ച് ജീവൻ രക്ഷിക്കാൻ പാഞ്ഞു!! ചില്ലറ തുട്ടുകൾ ചേർത്ത് വച്ച സമ്പാദ്യമായിരുന്നു; മകളുടെ നിക്കാഹ് ഞങ്ങളുടെ സ്വപ്നമായിരുന്നു... പക്ഷെ ഇപ്പോൾ എന്തു സംഭവിച്ചെന്നറിയില്ല; വീടുണ്ടോയെന്നുപോലും അറിയില്ല

കഴിഞ്ഞ വ്യാഴാഴ്‌ച പേമാരിക്കൊപ്പം വെള്ളപ്പൊക്കവുമെത്തിയതോടെ സുരക്ഷിതസ്‌ഥാനത്തേക്ക് ഓടുമ്ബോള്‍ എങ്ങനെയും ജീവന്‍ രക്ഷിക്കണമെന്നതു മാത്രമായിരുന്നു ചിന്ത. "വീട്ടില്‍ മുഴുവന്‍ വെള്ളം കയറി. വിവാഹവസ്‌ത്രങ്ങളും സദ്യയ്‌ക്കായി ഒരുക്കിയ സാധനങ്ങളും നശിച്ചിട്ടുണ്ടാകും. അവിടെ എന്തു സംഭവിച്ചെന്നറിയില്ല. പിന്നീടങ്ങോട്ടു പോകാന്‍ കഴിഞ്ഞില്ല. വീടുണ്ടോയെന്നുപോലും അറിയില്ലെന്ന് നെഞ്ചുപൊട്ടി റാബിയ പറയുകയാണ്. പുത്തുമലയുടെ സമീപഗ്രാമമായ ചൂരല്‍മലയിലെ റാബിയ(22)യ്‌ക്ക് അടുത്ത ഞായറാഴ്‌ചയാണ് ആ മോഹം പൂവണിയുന്നത്. പുതുവസ്‌ത്രങ്ങളും ആഭരണങ്ങളുമൊക്കെ ഒരുവിധം സ്വരുക്കൂട്ടി. വിരുന്നിനുള്ള ഒരുക്കങ്ങളും ഏറെക്കുറെ പൂര്‍ത്തിയായി. ഇനി മൈലാഞ്ചിയിട്ട് മൊഞ്ചത്തിയായി കാത്തിരിപ്പിന്റെ ദിനങ്ങള്‍. എന്നാല്‍, ആഹ്‌ളാദത്തിന്റെ ആ ഇടവേളയ്‌ക്കുമേല്‍ കഴിഞ്ഞയാഴ്‌ചയുണ്ടായ പ്രകൃതിക്ഷോഭം നിഴല്‍വീഴ്‌ത്തി. മേപ്പാടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്ബില്‍ വീര്‍പ്പുമുട്ടുമ്ബോഴും നവവധുവിന്റെ ചിരി വാടാതിരിക്കാന്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നു. ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയ്‌ക്കു സമീപം ചൂരല്‍മലയിലെ പാലമ്ബാടന്‍ പരേതനായ മൊയ്‌തീന്റെ മകളാണു റാബിയ. കഴിഞ്ഞ നാലിന് അവളുടെ നിക്കാഹ് കഴിഞ്ഞു. വിവാഹത്തോടനുബന്ധിച്ചുള്ള കൂട്ടിക്കൊണ്ടുപോകല്‍ ചടങ്ങ് 18-നാണ്. വരന്‍ പേരാമ്ബ്ര സ്വദേശി മുഹമ്മദ് ഷാഫി. 13 വര്‍ഷം മുമ്ബ് ഭര്‍ത്താവ് മരിച്ചതോടെ എസ്‌റ്റേറ്റില്‍ കൂലിപ്പണിയെടുത്തു സമ്ബാദിച്ച ചില്ലറത്തുട്ടുകള്‍ ചേര്‍ത്തുവച്ചാണു ജുമൈലത്ത് മകളുടെ വിവാഹത്തിന് ഒരുക്കങ്ങള്‍ നടത്തിയത്. വിവാഹാവശ്യത്തിനുള്ള സ്വര്‍ണം സംഭാവനയായി ലഭിച്ചു. സുരക്ഷിതത്വമോര്‍ത്ത് തൊട്ടടുത്തുള്ള ബന്ധുക്കളുടെ വീട്ടിലാണു സ്വര്‍ണം സൂക്ഷിച്ചത്. വിവാഹവസ്‌ത്രങ്ങള്‍ വീട്ടില്‍ത്തന്നെ സൂക്ഷിച്ചു.
https://www.facebook.com/Malayalivartha
























