Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

തെങ്ങും തെക്കനും ചതിക്കില്ല!! ശ്രീ പ്രശാന്ത് ദുരിതക്കയത്തില്‍ വീണുപോയവരോടൊപ്പം മനസ് അറിഞ്ഞു നില്‍ക്കുന്നതില്‍ സന്തോഷം; രാഷ്ട്രിയവും മതവുമൊക്കെ മനുഷ്യത്വം എന്ന വികാരത്തിന്റെ അതിരുകള്‍ക്കപ്പുറത്താണെന്നു പ്രവര്‍ത്തിയിലൂടെ കാണിച്ചു തരുന്ന തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ അഭിനന്ദിച്ച്‌ അരുണ്‍ ഗോപി

15 AUGUST 2019 11:43 AM IST
മലയാളി വാര്‍ത്ത

ഇത്തവണത്തെ പ്രളയകാലത്ത് തിളങ്ങി നില്‍ക്കുന്നത് തിരുവനന്തപുരവും, നഗരപിതാവുമായ വികെ പ്രശാന്തുമാണ്. പ്രളയം തകര്‍ത്തെറിഞ്ഞ മലബാറിന് വലിയ തോതിലുള്ള സഹായമാണ് തിരുവനന്തപുരം നഗരസഭയില്‍ നിന്ന് എത്തുന്നത്. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും അഭിനന്ദനപ്രവാഹമാണ് മേയര്‍ക്ക് ലഭിക്കുന്നത്.

ഇപ്പോള്‍ മേയറിനെ അഭിനന്ദിച്ച്‌ സംവിധായകന്‍ അരുണ്‍ ഗോപിയും രംഗത്തെത്തിയിരിക്കുകയാണ്. ശ്രീ പ്രശാന്ത് ദുരിതക്കയത്തില്‍ വീണുപോയവരോടൊപ്പം മനസ് അറിഞ്ഞു നില്‍ക്കുന്നതില്‍ സന്തോഷമെന്നാണ് അദ്ദേഹം കുറിച്ചത്. തെങ്ങും തെക്കനും ചതിക്കില്ലെന്നും അദ്ദേഹം പറയുന്നു. കേരളത്തെ കരകയറ്റാന്‍ സഹായങ്ങള്‍ നല്‍കുന്നതില്‍ നേതൃത്വം നല്‍കുന്ന തിരുവനന്തപുരം മേയറെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നാണ് സമൂഹമാധ്യമങ്ങളും പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സന്തോഷം ശ്രീ പ്രശാന്ത് ദുരിതക്കയത്തില്‍ വീണുപോയവരോടൊപ്പം മനസ്സ് അറിഞ്ഞു നില്‍ക്കുന്നതില്‍! രാഷ്ട്രിയവും മതവുമൊക്കെ മനുഷ്യത്വം എന്ന വികാരത്തിന്റെ അതിരുകള്‍ക്കപ്പുറത്താണെന്നു പ്രവര്‍ത്തിയിലൂടെ കാണിച്ചു തരുന്നതില്‍!
തെങ്ങും തെക്കനും ചതിക്കില്ല ?????? VK Prasanth

മഹാപ്രളയം ദുരന്തം വിതച്ചതിന്റ ഒന്നാം വാര്‍ഷികത്തില്‍ തിരുഞ്ഞുനോക്കുമ്പോള്‍ മനസില്‍ ആ നല്ലകാഴ്ചകളാണ്. അന്നത്തെ കലക്ടര്‍ കെ.വാസുകിയുടെ നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്ക് ഏറ്റവും കൂടുതല്‍ സഹായങ്ങളെത്തിച്ചത് തലസ്ഥാന ജില്ലയായിരുന്നു. ഇപ്പോഴും ആവശ്യപ്പെടുന്നതിന്റ ഇരട്ടിയോളം സാധനങ്ങള്‍ നഗരസഭയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. നഗരസഭയ്ക്ക് പുറമേ സന്നദ്ധ സംഘടനകളും പ്രളയബാധിതര്‍ക്കായി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിതബാധിതരില്‍ പലരും മഴ കുറ‍ഞ്ഞതോടെ വീടുകളിലേക്ക് തിരികെപ്പോയി തുടങ്ങി. വീട് വൃത്തിയാക്കാനുള്ള ശുചീകരണ വസ്തുക്കളാണ് ഇനികലക്ഷന്‍ കേന്ദ്രങ്ങളില്‍ പ്രതീക്ഷിക്കുന്നത്.

ഗേറ്റ് മുതൽ മുറികൾ വരെ സാധനങ്ങൾ കൈമാറാൻ വിദ്യാർഥികളുടെ നീണ്ട നിരയാണ്, വൊളന്റിയറായി റജിസ്റ്റർ ചെയ്യാനുള്ള കൗണ്ടറിന് ചുറ്റുമുള്ള ആൾക്കൂട്ടം, സാധനങ്ങൾ തരംതിരിച്ച് വേണ്ടതിന്റെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്ന ഹെൽപ് ഡസ്ക്... എല്ലാറ്റിനും മേലേ പ്രളയത്തെപ്പോലും തോൽപ്പിക്കുന്ന ആവേശക്കടലായി ഒരു കൂട്ടം മനുഷ്യർ. തലസ്ഥാനത്തെ കലക്‌ഷൻ സെന്ററുകളിലെ കാഴ്ചയാണിത്. ഒൻപതു മുതൽ ആരംഭിച്ച കേന്ദ്രങ്ങളിൽ അഞ്ചു ദിവസങ്ങൾക്കിപ്പുറവും ആവേശം ചോർന്നിട്ടില്ല. ആദ്യം അൽപം മടിച്ചു നിന്നെങ്കിലും രണ്ടാം ദിനം ഉണർവ് വീണ്ടെടുത്ത തലസ്ഥാനം ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ഇതുവരെ കൈമാറിയത് അൻപതോളം ലോഡ് സ്നേഹം ! വിശപ്പും ദാഹവും ഗൗനിക്കാതെയാണു കേന്ദ്രങ്ങളിൽ വൊളന്റിയർമാർ പണിയെടുക്കുന്നത്. ഫ്രഷ് ആകാൻ മാത്രം ഒന്നോടി വീട്ടിൽ പോയി വരുന്നു ചിലർ. സെന്ററുകളിൽ തന്നെ ഊഴമിട്ട് ഉറങ്ങുന്ന മറ്റു ചിലർ. ഭൂരിപക്ഷവും വിദ്യാർഥികളായ വൊളന്റിയർമാർക്ക് വിശപ്പും ദാഹവുമൊന്നും ഒരു വിഷയമേയല്ല. സന്നദ്ധ സംഘടനകൾ എത്തിച്ചു കൊടുക്കുന്ന ഭക്ഷണം പങ്കിട്ടു കഴിക്കാനെടുക്കുന്ന ഇത്തിരി നേരമൊഴിച്ചാൽ എത്രയും വേഗം സാധനങ്ങൾ എത്തിച്ചു കൊടുക്കാനുള്ള തിരക്കിലാണ് അവർ. ജില്ലാ ഭരണകൂടത്തിന്റയും നഗരസഭയുടേയും മറ്റനേകം കലക്‌ഷൻ സെന്ററുകളിൽ നിന്നുമായി തലസ്ഥാനത്ത് നിന്ന് ഇതുവരെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സാധനങ്ങളുമായി പോയത് അൻപതിൽ അധികം വാഹനങ്ങളാണ്. ആദ്യ ദിനങ്ങളിലെ തണുപ്പൻമട്ടു വിട്ട് ആളുകൾ എത്തുകയും കൂടുതൽ വിദ്യാർഥികൾ വൊളന്റിയർമാരായി സെന്ററുകളിലേക്ക് എത്തുകയും ചെയ്തതോടെ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് മുഴുവൻ ആവേശത്തിന്റെ താളമായി മാറുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (6 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (6 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (6 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (6 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (6 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (7 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (7 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (7 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (7 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (9 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (10 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (11 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (11 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends