മീനച്ചിലാറ്റിനെ തണുപ്പിക്കാൻ ലീഗ്; പാലാ ഉപ തെരഞ്ഞടുപ്പിൽ കെ.എം മാണിയുടെ പിന്തുടർച്ചക്കാരനെ തീരുമാനിക്കുന്ന കാര്യത്തിൽ പി ജെ. ജോസഫ് വിഭാഗം തുടരുന്ന കടുംപിടുത്തത്തിനെതിരെ മുസ്ലീം ലീഗ്; പ്രകോപനം ഇല്ലാതാക്കാൻ കോൺഗ്രസ്

പാലാ ഉപ തെരഞ്ഞടുപ്പിൽ കെ.എം മാണിയുടെ പിന്തുടർച്ചക്കാരനെ തീരുമാനിക്കുന്ന കാര്യത്തിൽ പി ജെ. ജോസഫ് വിഭാഗം തുടരുന്ന കടുംപിടുത്തത്തിനെതിരെ മുസ്ലീം ലീഗ്. പാലാ സീറ്റിന്റെ കാര്യത്തിൽ കുളം കലക്കരുതെന്ന് ജോസഫിനോട് പികെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. യു ഡി എഫ് യോഗത്തിലും ഇതേ നയം തന്നെയാണ് ലീഗ് പിന്തുടരുക.
ജോസ് കെ മാണി പക്ഷത്തിന്റെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും നിഷാ ജോസ് കെ. മാണി സ്ഥാനാർത്ഥിയാകുമെന്ന് തന്നെയാണ് കരുതുന്നത്. നിഷയ്ക്കാണ് വിജയ സാധ്യത എന്ന ചിന്തയിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ഇ ജെ ആഗസ്തിയുടെ പേരാണ് പിജെ ജോസഫിന്റെ മനസിലുള്ളത്. എന്നാൽ പ്രായാധിക്യം സംഭവിച്ച ആഗസ്തിയെ മത്സരിപ്പിച്ചാൽ ജയ സാധ്യത ഇല്ലെന്ന ചിന്തയാണ് കേരള കോൺഗ്രസിലെ ഒരു വിഭാഗത്തിലുള്ളത്. പി.ജെ. ജോസഫിനാകട്ടെ പാലാ സീറ്റിൽ ജയിക്കാൻ ഒരു താത്പര്യവുമില്ല. പാലായിൽ തോറ്റാൽ അതോടെ ജോസ് കെ മാണി ഇല്ലാതാകുമെന്ന് ജോസഫ് മനസിൽ കരുതുന്നു.
ജോസ് കെ. മാണിയും ജോസഫും തമ്മിലുള്ള ശത്രുത വർധിക്കുന്നതോടെ പാലാ സീറ്റ് യു ഡി എഫിന് നഷ്ടമാകുമോ എന്ന സംശയം കോൺഗ്രസിനും ലീഗ് നേതൃത്വത്തിനുമുണ്ട്. അതു കൊണ്ടാണ് കോൺഗ്രസിന്റെ അറിവോടെ ലീഗ് ചർച്ചക്ക് ഒരുങ്ങിയത്. കോൺഗ്രസിന് പി ജെ ജോസഫിനോട് ചർച്ച നടത്താൻ ചില സാങ്കേതിക തടസങ്ങളുണ്ട്. കാരണം കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞടുപ്പിൽ കോൺഗ്രസ് ജോസ് കെ. മാണിക്കൊപ്പം നിന്നു എന്ന ധാരണ ജോസഫിനുണ്ട്. തത്കാലം ജോസ്ഥിനെ പിണക്കാൻ കോൺഗ്രസ് തയ്യാറല്ലാ
പാലായിൽ ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിക്കാൻ സിപിഎം ആലോചിക്കുന്നതിന് പിന്നിൽ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. പിജെ ജോസഫിന്റെ രഹസ്യ പിന്തുണ നേടിയെടുക്കുക എന്നതാണ് അതിൽ പ്രധാനം. പാലാ ഉപതെരഞ്ഞടുപ്പിൽ ജയിച്ചാൽ മറ്റ് ഉപതെരഞ്ഞടുപ്പുകളിൽ നേട്ടമുണ്ടാക്കാമെന്നും ഡി പി എം കരുതുന്നു. പാലാ കഴിഞ്ഞ 52 വർഷമായി യു ഡി എഫിന്റെ കൈയിലിരിക്കുന്ന സീറ്റാണ്. അത് പിടിച്ചെടുത്താൽ പിണറായിക്ക് പിടിച്ചു നിൽക്കാം. അതു കൊണ്ടു തന്നെ പാലായിൽ സർവ സന്നാഹങ്ങളും ഇറക്കി സിപിഎം കളിക്കും. പി ജെ ജോസഫിന് വലിയ ബന്ധമാണ് ഇടതുമുന്നണി നേതാക്കളുമായുള്ളത്. ഇടതു മുന്നണിക്ക് പാലായിൽ നടക്കുന്നത് ജീവൻ മരണ പോരാട്ടമാണ്. പിണറായിയെ സംബന്ധിച്ചടത്തോളം സീതാറം യച്ചുരിയുടെ മുഖത്ത് നോക്കണമെങ്കിലും പാലാ ജയിക്കണം. ഉപതെരഞ്ഞടുപ്പിൽ ജയിച്ചില്ലെങ്കിൽ കനത്ത പരാജയമായിരിക്കും അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ നേരിടുക.
ലീഗിന് ജോസ് കെ മാണിയോടാണ് കൂറ്. പികെ കുഞ്ഞാലികുട്ടിക്ക് കെഎം മാണിയുമായുള്ള ബന്ധമാണ് ഇതിന്റെ അടിസ്ഥാനം. പി ജെ ജോസ്ഫിന് ലീഗുമായി യാതൊരു ബന്ധവുമില്ല. കെഎം മാണിയുടെ ശാക്തിക മേഖലകളിൽ ജോസഫ് നടത്തുന്ന കരുനീക്കങ്ങൾ ശരിയല്ലെന്ന നിലപാടാണ് ജോസ് പക്ഷത്തിനുള്ളത്. തൊടുപുഴയിൽ തങ്ങൾ സ്ഥാനാർത്ഥിയെ നിശ്ചയിക്കില്ലല്ലോ എന്നാണ് ജോസ് കെ. മാണി ചോദിക്കുന്നത്.
https://www.facebook.com/Malayalivartha






















