Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

കഷ്ടപ്പെടുന്നവന്റെ വേദന മനസിലാക്കുന്നവന്റെ കാലം എന്നും ഉണ്ടാകണം; സഖാക്കന്മാര്‍ക്ക് ലാല്‍സലാം നൽകി, ചുവപ്പുകൊടിയുടെ ആവേശത്തിൽ നവ്യാ നായർ

26 AUGUST 2019 05:35 PM IST
മലയാളി വാര്‍ത്ത

More Stories...

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്

കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..

ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..

വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

സി.പി.എം സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ പങ്കെടുത്ത് നടി നവ്യാനായര്‍. കുടുംബ സംഗമത്തില്‍ ആവേശകരമായ പ്രസംഗവുമായി എത്തിയ താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. കഴി‌ഞ്ഞ ദിവസം ഗുരുവായൂര്‍ വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടിയിലാണ് നവ്യ പങ്കെടുത്തത്. കമ്മ്യൂണിസത്തെ സംബന്ധിച്ചും മാര്‍ക്സിസത്തെക്കുറിച്ചും കൂടുതല്‍ പറയാന്‍ അറിയില്ലെങ്കിലും ചുവപ്പുകൊടി ഒരു ആവേശമാണെന്നുമായിരുന്നു പരിപാടിക്കിടെ നവ്യ പറഞ്ഞത്.

വീടും കിടപ്പാടവും വിറ്റ് പ്രവര്‍ത്തിച്ചവരുടെ പാര്‍ട്ടിയെയാണ് ഇഷ്ടപ്പെടുന്നത്. അത് ഒരിക്കലും മരിക്കരുതേ എന്നാണ് ആഗ്രഹം. കഷ്ടപ്പെടുന്നവന്റെ വേദന മനസിലാക്കുന്നവന്റെ കാലം എന്നും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. ഇടയ്ക്ക് ചില വിഷമങ്ങള്‍ ഉണ്ടാകാറുണ്ട്. അത് ഒരിക്കലും ഉണ്ടാവരുതേ എന്ന് ആഗ്രഹിക്കുന്നതായും നവ്യാ നായര്‍ പറഞ്ഞു. വേദിയിലേക്ക് കയറിവന്ന ഒരു ചുമട്ടുതൊഴിലാളി ചെരിപ്പ് അഴിച്ചിട്ടാണ് കയറിയത്. അദ്ദേഹം അത് ചെയ്തപ്പോള്‍ താന്‍ ശ്രദ്ധിച്ചെന്നും എല്ലാ വേദിയിലും തൊഴുതിട്ടാണ് കയറാറുള്ളതെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ഇന്ന് അങ്ങനെ ചെയ്തില്ലെന്ന് പറഞ്ഞ നവ്യാനായര്‍ വേദിയെ തൊട്ടുതൊഴുകയും ചെയ്തു.ലാല്‍സലാം പറഞ്ഞ് നടി പ്രസംഗം അവസാനിപ്പിച്ചെങ്കിലും കവിത ആലപിക്കണമെന്ന അഭ്യര്‍ഥനയെ തുടര്‍ന്ന് വീണ്ടും മൈക്കിന് മുന്നിലെത്തി. വയലാറിന്റെ അശ്വമേധം എന്ന കവിതയിലെ ഏതാനും വരികളാണ് നവ്യ ആലപിച്ചത്. പി ശങ്കുണ്ണിരാജ് അധ്യക്ഷനായി. ദേവസ്വം ഭരണസമിതി അംഗം എ.വി പ്രശാന്ത്, കെ.ആർ സൂരജ്, കെ.എൻ രാജേഷ്, എന്നിവർ സംസാരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാള്‍ അറിയാവുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് നവ്യ നായർ. പക്ഷേ അത് ആര് ചോദിച്ചാലും നവ്യ പറയില്ല. ആരോടും പറയരുതെന്ന് പറഞ്ഞിട്ടാണ് അങ്കിള്‍ ആ രഹസ്യം പറഞ്ഞതെന്നായിരിക്കും നവ്യയുടെ മറുപടി. മുഖ്യമന്ത്രിയെക്കുറിച്ച് ഒരു മാധ്യമത്തിന് നവ്യ നൽകിയ പഴയ അഭിമുഖം വീണ്ടും കുത്തിപ്പൊക്കുകയാണ് സോഷ്യൽ മീഡിയ. നവ്യയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

വിജയനങ്കിളും കുടുംബവുമായി തനിക്ക് വളരെ നല്ല അടുപ്പമാണ്. ഏത് ഉറക്കത്തില്‍ വിളിച്ചാലും തനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെന്ന് അറിഞ്ഞാല്‍ അങ്കിള്‍ വരും എന്നായിരുന്നു നവ്യയുടെ വാക്കുകൾ. നവ്യാനായര്‍ മകനെ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഗര്‍ഭിണിയുടെ ആഗ്രഹങ്ങളൊക്കെ അറിയണമല്ലോ എന്നു പറഞ്ഞ് പിണറായി വിജയന്‍ വീട്ടിലേക്ക് മുന്‍കൂട്ടി വിവരം പറയുക പോലും ചെയ്യാതെ വന്നിട്ടുണ്ടത്രെ. ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് രഹസ്യമായി അങ്കിളിനോട് പിറന്നാള്‍ രഹസ്യം ചോദിക്കാന്‍ പറഞ്ഞു വിട്ട കഥയും നവ്യ നായര്‍ പറഞ്ഞു, ഈ രഹസ്യം ചോദിച്ചപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടില്ലത്രെ.

ആ രഹസ്യം പറഞ്ഞുകൊടുക്കുകയും ചെയ്തു. മാര്‍ച്ച് 21, 1944 ആണ് പിണറായി വിജയന്റെ ജന്മദിനം എന്നാണ് വെപ്പ്. എന്നാല്‍ അത് കൃത്യമായ ഡേറ്റ് അല്ലത്രെ. സ്‌കൂളില്‍ ചേര്‍ക്കാന്‍ വേണ്ടി പറഞ്ഞുണ്ടാക്കിയതാണ് എന്ന്. പിണറായിയുടെ ജന്മനക്ഷത്രവും ആര്‍ക്കും അറിയില്ല. അതേ സമയം ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്ത സി.പി.എം. ഗുരുവായൂര്‍ തൈക്കാട് വെസ്റ്റ് ബ്രാഞ്ചിന്റെ കുടുംബസംഗമത്തില്‍ പി. ശങ്കുണ്ണി രാജായിരുന്നു അധ്യക്ഷനായത്. കെ.ആര്‍. സൂരജ്, കെ.എന്‍. രാജേഷ്, എ.വി. പ്രശാന്ത്, ബൈജു എന്നിവര്‍ പ്രസംഗിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (40 minutes ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (44 minutes ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (1 hour ago)

108 ആംബുലൻസ് സമരം  (1 hour ago)

POWER CUT വിമർശിച്ച് എം എം മണി  (2 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (2 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (2 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (2 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (2 hours ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (2 hours ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (2 hours ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (2 hours ago)

ഇ.ഡിയുടെ ഭീഷണിപ്പെടുത്തൽ: കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ...  (2 hours ago)

ED സർക്കാരിന് നിയമോപദേശം നൽകും  (2 hours ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു: ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബര്‍ 19ന് തുടക്കം; ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടനം: ടീമുകള്‍ അറിയപ്പെടുക വള്ളങ്ങളുടെ പേരില്‍ തന്നെ...  (2 hours ago)

Malayali Vartha Recommends