Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

വിശ്വാസികളെ വേദനിപ്പിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതോടെ ഇതുവരെ ഒപ്പംനിന്ന നവോത്ഥാന സമിതി നേതാക്കള്‍ ഇടഞ്ഞു, നവോത്ഥാനവും വിശ്വാസ സംരക്ഷണവും ഒരു വള്ളത്തില്‍ കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പുന്നല ശ്രീകുമാര്‍

26 AUGUST 2019 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്

കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..

ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..

വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ശബരിമല സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരും സി.പി.എമ്മും തിടുക്കം കാട്ടിയതോടെ വിശ്വാസികള്‍ കൈവിടുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഇതേ തുടര്‍ന്ന് വിശ്വാസികളെ വേദനിപ്പിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതോടെ ഇതുവരെ ഒപ്പംനിന്ന നവോത്ഥാന സമിതി നേതാക്കള്‍ ഇടഞ്ഞു. നവോത്ഥാനവും വിശ്വാസ സംരക്ഷണവും ഒരു വള്ളത്തില്‍ കൊണ്ടുപോകാന്‍ പറ്റില്ലെന്നും സി.പി.എം നിലപാട് ആശയക്കുഴപ്പം സൃഷ്ടിക്കുന്നെന്നും സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തരുതെന്ന് സി.പി.എം സെക്രട്ടറിയേറ്റ് കരട് രൂപരേഖ മുന്നോട്ട് വെച്ചതിന് തൊട്ട് പിന്നാലെയാണ് പാര്‍ട്ടി മലക്കംമറിഞ്ഞത്. 

തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിടുന്ന സമീപനം ശരിയല്ലെന്നും പുന്നല ആഞ്ഞടിച്ചു. സി.പി.എം പോലൊരു പുരോഗമന പ്രസ്ഥാനം ഭാവിയില്‍ ഇതിന് വലിയ വിലകൊടുക്കേണ്ടിവരും. നവോത്ഥാന സമിതിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ ആശങ്കയിലാക്കുന്നതാണ് നിലപാട്. അതിനാല്‍ മുഖ്യമന്ത്രി നിലപാടില്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ ഇത് സംബന്ധിച്ച പ്രതികരണം നടത്തിയിട്ടില്ല. മകന്‍ തുഷാറിനെ യു.എ.ഇ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് കൊണ്ട് അദ്ദേഹത്തിനും സി.പി.എമ്മിനും എതിരെ തല്‍ക്കാലം മൗനംപാലിക്കാനാണ് വെള്ളാപ്പള്ളിയുടെ തീരുമാനമെന്ന് അറിയുന്നു. ആചാരസംരക്ഷണത്തിന് വെള്ളാപ്പള്ളി എതിരല്ല, അതിന് വേണ്ടി തെരുവില്‍ സമരവും അക്രമവും നടത്തുന്നതിനോടാണ് വിയോജിപ്പെന്ന് ചില സി.പി.എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 

ശബരിമല സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കഴിഞ്ഞ മണ്ഡലകാലത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. യുവതികളെ കയറ്റുന്നതല്ല പാര്‍ട്ടി നിലപാടെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം തിരുത്തി പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും അവരുടേതായ വിശ്വാസങ്ങളുണ്ട്, അതിന് പാര്‍ട്ടി തടസ്സം നില്‍ക്കില്ല. വര്‍ഗ്ഗീയ, ഫാസിസ്റ്റ് ശക്തികള്‍ ആരാധനാനയങ്ങള്‍ കയ്യടക്കുന്നതിനാല്‍ അവരെ അകറ്റാല്‍ പ്രവര്‍ത്തകര്‍ പ്രാദേശി ഇടപെടലുകള്‍ നടത്തണം. അത് പാര്‍ട്ടി നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും അനുസരിച്ച് വേണം. അതാണ് പാര്‍ട്ടിയുടെ നിലപാടെന്നും കോടിയേരി പറഞ്ഞിരുന്നു. ഇതാണ് പുന്നല ശ്രീകുമാറിനെ ചൊടിപ്പിച്ചത്.

വിശ്വാസികള്‍ക്ക് സംരക്ഷണം കൊടുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും അതിനാണ് നവോത്ഥാന സമിതി രൂപീകരിച്ചതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും പ്രതികരിച്ചു. രാജ്യത്തെ 95 ശതമാനം ജനങ്ങളും വിവിധ ജാതി മതങ്ങളില്‍ ഉള്ളവരാണ്. വിശ്വാസികള്‍ക്കെതിരാണ് സര്‍ക്കാരും ഇടതുപക്ഷ പാര്‍ട്ടികളുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഉള്ളവര്‍ പലതരം വിശ്വാസികളാണ്. ശബരിമലയില്‍ യുവതികള്‍ കയറിയതാണ് തെരഞ്ഞെടുപ്പ് പരാജയമെന്ന് എല്‍.ഡി.എഫ് വിലയിരുത്തിയിട്ടില്ല. അന്ധമായ ബിജെപി വിരോധവും മോദി വീണ്ടും അധികാരത്തില്‍ വരാതിരിക്കാനും ഭൂരിപക്ഷം മലയാളികളും യു.ഡി.എഫിന് വോട്ടുചെയ്‌തെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. 

സവോത്ഥാന സമിതിയില്‍ അഭിപ്രായഭിന്നത വന്നതോടെ സി.പി.എം വീണ്ടും എന്‍.എസ്.എസിന് പിന്നാലെ പോകേണ്ടിവരും. കാലപ്പഴക്കമുള്ള പല ആചാരണങ്ങളും പരിഷ്‌ക്കരിക്കുകയും നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുകയും വേണമെന്നാണ് നവോത്ഥാന സമിതിയിലുള്ളവരുടെ ആവശ്യം. അതില്‍ നിന്ന് സി.പി.എം വ്യതിചലിക്കുന്നതോടെ അവരുടെ പിന്തുണ ഇല്ലാതാകും. പാല ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ യു.ഡി.എഫിന് അത് ഗുണം ചെയ്യും. സി.പി.എമ്മിന് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അവസ്ഥ വീണ്ടും ഉണ്ടായേക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (40 minutes ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (44 minutes ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (1 hour ago)

108 ആംബുലൻസ് സമരം  (1 hour ago)

POWER CUT വിമർശിച്ച് എം എം മണി  (2 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (2 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (2 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (2 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (2 hours ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (2 hours ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (2 hours ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (2 hours ago)

ഇ.ഡിയുടെ ഭീഷണിപ്പെടുത്തൽ: കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ...  (2 hours ago)

ED സർക്കാരിന് നിയമോപദേശം നൽകും  (2 hours ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു: ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബര്‍ 19ന് തുടക്കം; ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടനം: ടീമുകള്‍ അറിയപ്പെടുക വള്ളങ്ങളുടെ പേരില്‍ തന്നെ...  (2 hours ago)

Malayali Vartha Recommends