Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പ്രോപിയോണിക് അസിഡീമിയ ബാധിച്ച കുട്ടിയുടെ ശരിയായ ചികിത്സ തടസ്സപ്പെടുത്തുകയും അശാസ്ത്രീയ ചികിത്സ നല്‍കി കൊലക്ക് കൊടുക്കുകയും ചെയ്ത സംഭവത്തില്‍ വ്യാജ വൈദ്യനെതിരെ കൊലക്കുറ്റം ചുമത്തി ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന്

27 AUGUST 2019 12:16 AM IST
മലയാളി വാര്‍ത്ത

More Stories...

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്

കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..

ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..

വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പ്രോപിയോണിക് അസിഡീമിയ ബാധിച്ച കുട്ടിയുടെ ശരിയായ ചികിത്സ തടസ്സപ്പെടുത്തുകയും അശാസ്ത്രീയ ചികിത്സ നല്‍കി കുട്ടിയെ കൊലക്ക് കൊടുക്കുകയും ചെയ്ത സംഭവത്തില്‍ വ്യാജ വൈദ്യനെതിരെ കൊലക്കുറ്റം ചുമത്തി ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. കുട്ടിയെ അശാസ്ത്രീയ ചികിത്സയ്ക്ക് വിധേയമാക്കിയ മാതാപിതാക്കള്‍ക്കെതിരെ നടപടിയുണ്ടാകണം. അശാസ്ത്രീയ ചികിത്സ തേടാന്‍ പ്രേരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി വേണം. ഈ സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ കേസ് എടുക്കണമെന്നും സമാനമായ രീതിയില്‍ വ്യാജ ചികിത്സകള്‍ നടത്തുന്നവര്‍ക്ക് എതിരെയും ശക്തമായ നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിവേദനം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ.സുഗതനും സെക്രട്ടറി ഡോ സുല്‍ഫി നൂഹും വാര്‍ത്താകുറുപ്പില്‍ വ്യക്തമാക്കി.

തുടര്‍ന്ന് നിയമനടപടികള്‍ ഐ.എം.എ സ്വീകരിക്കും. കേരളത്തില്‍ അഞ്ഞൂറോളം വ്യാജ ചികിത്സകര്‍ ഉണ്ടെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. പാരമ്പര്യ വൈദ്യത്തിന്റെയും പ്രകൃതിചികിത്സയയും പേര് പറഞ്ഞ് നിരവധി ആള്‍ക്കാരെ ഇവര്‍ കൊലയ്ക്കു കൊടുക്കുന്നു. ഗുരുതരമായ രോഗം ബാധിച്ച പലരെയും ചൂഷണം ചെയ്യുന്ന രീതിയാണ് ഇവര്‍ ചെയ്യുന്നത്. ചികിത്സ അവകാശമായി നീങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ സ്വന്തം മക്കള്‍ ആണെങ്കില്‍ പോലും കൊച്ചുകുട്ടിക്ക് ചികിത്സ നിഷേധിച്ചത് ഗുരുതരമായി കാണേണ്ടിയിരിക്കുന്നു.
ചികിത്സാ ചിലവുകള്‍ തടസ്സമായിരുന്നു എങ്കില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ തേടാവുന്നതെ ഉണ്ടായിരുന്നുള്ളൂ . പല വിദേശങ്ങളിലും ഇത്തരം മാതാപിതാക്കള്‍ക്കു എതിരെ നിയമ നടപടികള്‍ സ്വീകരിക്കാറുണ്ട്. അതിലേക്കു എത്തിച്ചേരുവാന്‍ കേരളത്തിലും കഴിയണം എങ്കില്‍ മാത്രമേ ഇത്തരം വ്യാജ ചികിത്സകരുടെ കരാള ഹസ്തങ്ങളില്‍ നിന്ന് ഇത്തരക്കാര്‍ക്ക് മോചനം ഉണ്ടാകൂ.

ചികിത്സയ്ക്കിടയിലെ ഇടനിലക്കാര്‍ രോഗികളെ സാമ്പത്തികമായി സഹായിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ പലപ്പോഴും അത്തരം ആള്‍ക്കാര്‍ സ്വയം ചികിത്സകാരായി പ്രഖ്യാപിക്കുകയും അവര്‍ ശരിയായ ചികിത്സയ്ക്ക് തടസ്സം നില്‍ക്കുകയും രോഗികള്‍ക്ക് ഗുരുതരമായ വൈകല്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം ഇടനിലക്കാരുടെ ചികിത്സാ രംഗത്തെ ഇടപെടലുകള്‍ സാമ്പത്തിക നേട്ടങ്ങള്‍ക്ക് അല്ല എന്ന് ഉറപ്പുവരുത്തുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും ആവുകയും ചെയ്യേണ്ടതായിട്ടുണ്ട്. സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഐ.എം.എ ഇക്കാര്യം പെടുത്തിയിട്ടുണ്ട്.

കുട്ടിയെ ചികിത്സിച്ച ഡോ. വിപിന്‍ കളത്തില്‍ പറയുന്നതിങ്ങനെ: ദയവ് ചെയ്ത് വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത മോഹന വടക്കന്‍മാരുടെ ചികിത്സക്കായി ആരും കാത്തു നില്ക്കരുത് .അശാസ്ത്രീയതക്ക് ശാസ്ത്രീയ മുഖം നല്‍കി ജനങ്ങളെ വഞ്ചിക്കുന്ന ഇജ്ജാതി സാധനങ്ങളെ അഴിക്കുള്ളിലാക്കേണ്ട കാലം എന്നേ അതിക്രമിച്ചു. ആയുര്‍വേദ ഡോക്ടര്‍ സുഹൃത്തക്കളോടാണ് , നിങ്ങള്‍ പറയൂ
പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന അസുഖത്തിന് പൊന്‍കാരം എങ്ങനെ ഉപകാരപ്പെടും ?
അന്വേഷിച്ചതില്‍ ചുമ, ആസ്മ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന ബോറാക്‌സ് ഗണത്തില്‍ ഉള്‍പ്പെടുന്നതാണ് ഇതെന്ന് കണ്ടു .
രസ മെഡിസിനില്‍ വരുന്ന ഈ മരുന്ന് കൊടുത്ത് മെഡിസിന്‍ വിദ്യാഭ്യാസം തൊട്ടു തീണ്ടാത്ത അയാള്‍ ചികിത്സിക്കത്ത തെങ്ങനെ ?

ജൂലായ് 29ന് ലോകസഭയില്‍ നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ ബില്‍ പാസായതോടെ ആധുനിക വൈദ്യശാസ്ത്ര മരുന്നുകള്‍ നല്‍കി ചികിത്സിക്കുവാന്‍ വ്യാജഡോക്ടര്‍ മാര്‍ക്ക് സുവര്‍ണ്ണ അവസരം ഉണ്ടായിരിക്കുകയാണ്. രാജ്യത്ത് എംബിബിഎസ് മാത്രമല്ല ആരോഗ്യ പ്രവര്‍ത്തനത്തില്‍ ചെറുപരിചയം ഉള്ളവര്‍ക്ക് പോലും ആധുനിക വൈദ്യശാസ്ത്രം ചികിത്സിച്ച് രോഗികളുടെ ജീവന്‍വച്ച് കളിക്കുവാന്‍ ഇതിലൂടെ കഴിയും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരുടെ എണ്ണത്തില്‍ 30 ശതമാനം പേര്‍ക്ക് ആധുനികവൈദ്യശാസ്ത്രം യാതൊരു യോഗ്യതയും ഇല്ലാതെ പ്രാക്ടീസ് ചെയ്യുവാനുള്ള അവസരം എന്‍.എം.സി ബില്‍ നല്‍കുന്നുണ്ട്. നിലവിലുള്ള വ്യാജ വൈദ്യന്‍മാരെയും ഡോക്ടര്‍മാരെയും കൂടാതെയാണിത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (7 minutes ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (55 minutes ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (59 minutes ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (1 hour ago)

108 ആംബുലൻസ് സമരം  (2 hours ago)

POWER CUT വിമർശിച്ച് എം എം മണി  (2 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (2 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (2 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (2 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (2 hours ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (2 hours ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (2 hours ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (2 hours ago)

ഇ.ഡിയുടെ ഭീഷണിപ്പെടുത്തൽ: കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ...  (3 hours ago)

ED സർക്കാരിന് നിയമോപദേശം നൽകും  (3 hours ago)

Malayali Vartha Recommends