Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ക്രൈസ്തവ ഓര്‍ത്തഡോക്‌സ് തുമ്പമണ്‍ ഭദ്രാസന വാര്‍ഷിക സമ്മേളനത്തില്‍ ആറന്‍മുള എം.എല്‍.എ വീണാ ജോര്‍ജ്ജ്

27 AUGUST 2019 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്

കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..

ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..

വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും വെട്ടിലാക്കി ആറന്‍മുള എം.എല്‍.എ വീണാ ജോര്‍ജ്ജ്. ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫിന്റെ ഭാര്യയായ വീണാ ജോര്‍ജ്ജ് ഇക്കാര്യം തുറന്നടിച്ചത് സര്‍ക്കാരിനെ ത്രിശങ്കുവിലാക്കിയികരിക്കുകയാണ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് മുന്നോടിയായി ഇരുകൂട്ടരുമായി മന്ത്രിസഭാ ഉപസമിതി അനുരഞ്ജനത്തിന് ശ്രമിക്കുമ്പോള്‍ വധി നടപ്പാക്കണമെന്നാണ് ഇടത് എം.എല്‍.എയുടെ ആവശ്യം. ക്രൈസ്തവ ഓര്‍ത്തഡോക്‌സ് തുമ്പമണ്‍ ഭദ്രാസന വാര്‍ഷിക സമ്മേളനത്തിലാണ് സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. നിയമപരമായി ഇതില്‍ തെറ്റില്ലെങ്കിലും സര്‍ക്കാര്‍ നിലപാടിന് എതിരായ പ്രഖ്യാപനമായി വിലയിരുത്താം. ഇരുസഭകളെയും ആവശ്യമുള്ളതിനാല്‍ സര്‍ക്കാരും സി.പി.എമ്മും ആരെയും വേദനിപ്പിക്കാത്ത നിലപാടാണ് സ്വീകരിച്ചത്. 

സഭാ തര്‍ക്കത്തില്‍ ശാശ്വത സമാധാനം ഉണ്ടാകണമെങ്കില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് വീണാ ജോര്‍ജ്ജ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിഷയത്തില്‍ ഒളിച്ചുകളിക്കുകയാണെന്ന പരോക്ഷവിമര്‍ശനമാണ് ഭരണകക്ഷി എം.എല്‍.എ ചൂണ്ടിക്കാട്ടിയത്. 2017 ജൂലൈയിലാണ് പള്ളികളുടെ അവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ തീര്‍പ്പ് കല്‍പ്പിച്ച് സുപ്രീംകോടതി ഓര്‍ത്തഡോക്സ് സഭക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ അത് നടപ്പാക്കാതെ ഇരുസഭകളെയും സമവായത്തിലൂടെ അനുനയിപ്പിക്കാനാണ് ശ്രമിച്ചത്. നിരവധിതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒന്നും നടന്നില്ല. പിറവം പള്ളിയിലും കോതമംഗലം പള്ളിയിലും ഓര്‍ത്തഡോക്‌സ് സഭ പ്രാര്‍ത്ഥനയ്ക്ക് ശ്രമിച്ചെങ്കിലും യാക്കോബായ സഭാ വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പള്ളിക്ക് അകത്ത് കടക്കാനായില്ല. 

സര്‍ക്കാര്‍ വിധി നടപ്പാക്കണമെന്നും അല്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്നും ഓര്‍ത്തഡോക്‌സ് സഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിന് പിന്നാലെയാണ് സഭാ വിശ്വാസിയായ എം.എല്‍.എ നിലപാട് പരസ്യമാക്കിയത്. വിധി നടപ്പാക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും വിശ്വാസകാര്യങ്ങളില്‍ സര്‍ക്കാര്‍ എന്തിനാണ് ഇടപെടുന്നതെന്നും കേസ് തീര്‍പ്പ് കല്‍പ്പിച്ച ജസ്റ്റിസ് അരുണ്‍മിശ്ര ചോദിച്ചിരുന്നു. പണമുള്ളവര്‍ വീണ്ടും വീണ്ടും കേസുമായി വരുമെന്നും വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഇനി നൂറ് കൊല്ലം കേസ് നടത്തിയാലും പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായാണ് പിറവം, കോതമംഗലം പള്ളികളുടെ സ്വത്ത് തര്‍ക്ക കേസുകളില്‍ വിധി ഉണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍, ആറന്‍മുള നിയമസഭാ മണ്ഡലങ്ങളില്‍ ഓര്‍ത്തഡോക്സ് സഭ എല്‍ഡിഎഫിന് അകമഴിഞ്ഞ പിന്തുണ നല്‍കിയിരുന്നു. അങ്ങനെ യു.ഡി.എഫിന്റെ പരമ്പരാഗതമായ ഈ രണ്ട് മണ്ഡലങ്ങളും എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു. ആറന്‍മുളയില്‍ സിറ്റിംഗ് എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. ശിവദാസന്‍ നായരെയാണ് എല്‍.ഡി.എഫ് സ്വതന്ത്രയായ വീണാ ജോര്‍ജ്ജ് തോല്‍പ്പിച്ചത്. സഭയുടെ മകളെന്നാണ് അന്ന് ഓര്‍ത്തഡോക്സ് സഭ വീണാജോര്‍ജ്ജിനെ വിശേഷിപ്പിച്ചത്. ആ പുത്രി തന്നെയാണ് ഇപ്പോള്‍ സഭയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നത്. 

വിധി നടപ്പാക്കാത്തതിനെ തുടര്‍ന്ന് ഇടത്പക്ഷത്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് സഭ പിന്തുണ നല്‍കിയില്ല. ഇക്കാര്യം സഭ സെക്രട്ടറി ബിജു ഉമ്മന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അകമഴിഞ്ഞ പിന്തുണ നല്‍കിയിട്ടും തുടര്‍ച്ചയായി സഭയ്ക്കെതിരായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അത് വിശ്വാസികളുടെ മനസിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചെന്നും അദ്ദേഹം പറയുന്നു. 
സര്‍ക്കാര്‍ വഞ്ചിച്ചെന്നും ഓര്‍ത്തഡോക്സ് സഭയ്ക്ക് നീതി ലഭിച്ചില്ലെന്നും സഭാ തലവന്‍ ബസേലിയോസ് മാര്‍തോമാ പൗലോസ് രണ്ടാമനും പറഞ്ഞിരുന്നു. പിറവം, കോതമംഗലം കോടതിവിധികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (7 minutes ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (55 minutes ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (59 minutes ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (1 hour ago)

108 ആംബുലൻസ് സമരം  (2 hours ago)

POWER CUT വിമർശിച്ച് എം എം മണി  (2 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (2 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (2 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (2 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (2 hours ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (2 hours ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (2 hours ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (2 hours ago)

ഇ.ഡിയുടെ ഭീഷണിപ്പെടുത്തൽ: കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ...  (3 hours ago)

ED സർക്കാരിന് നിയമോപദേശം നൽകും  (3 hours ago)

Malayali Vartha Recommends