ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്റര്‍ തുറന്നതോടെ കല്യാണങ്ങളുടെ ബുക്കിംഗും കല്യാണത്തിരക്കും കൂടുന്നു

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്റര്‍ തുറന്നതോടെ കല്യാണങ്ങളുടെ ബുക്കിംഗും കല്യാണത്തിരക്കും കൂടുന്നു. ഭാര്യ ബീനയാണ് ഇപ്പോള്‍ സെന്റര്‍ നടത്തുന്നത്. സി.പി.എം ഭരിക്കുന്ന കണ്ണൂര്‍ ആന്തൂര്‍ നഗരസഭയുടെയും അധ്യക്ഷ ശ്യാമളയും ഉദ്യോഗസ്ഥരും ലൈസന്‍സ് നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് സാജന്‍ ആത്മഹത്യ ചെയ്തത്. ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതല്ലാതെ യാതൊന്നും നടന്നില്ല. മരണ ശേഷമാണ് ലൈസന്‍സ് ലഭ്യമാക്കിയത്. നിസാരകാരണങ്ങള്‍ പറഞ്ഞാണ് ലൈസന്‍സ് നല്‍കാതിരുന്നതെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എ.സി മൊയ്തീനും സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും പറഞ്ഞിരുന്നു.
ലൈസന്‍സ് കിട്ടിയ ശേഷം ഇന്നലെയാണ് ആദ്യവിവാഹം നടന്നത്. ബീനയുടെ അമ്മയുടെ പ്രേമലതയുടെ സഹോദരീയുടെ മകളുടെ കല്യാണമാണ് നടന്നത്. പതിനഞ്ചിലധികം വിവാഹങ്ങള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ചിങ്ങമാസം ആയതിനാല്‍ ബുക്കിംഗ് ഇനിയും കൂടാനാണ് സാധ്യത. സാജന്‍ ആത്മഹ്യ ചെയ്യും മുമ്പ് ഇവിടെ വിവാഹങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ലൈസന്‍സ് ഇല്ലാത്തതിനാല്‍ വിവാഹ രജിസ്‌ട്രേഷന്‍ നല്‍കാന്‍ നഗരസഭ തയ്യാറായില്ല. ഇതെല്ലാം സാജനെ മാനസികമായി തളര്‍ത്തിയിരുന്നു. പലതവണ നഗരസഭാ അധ്യക്ഷയെയും ഉദ്യോഗസ്ഥരെയും കണ്ടെങ്കിലും യാതൊന്നും നടന്നില്ല. സാജന് പരിചയമുണ്ടായിരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനോട് കാര്യം പറഞ്ഞിരുന്നു. അദ്ദേഹം പരാതിയില്‍ ഇടപെട്ടു. എന്നാലത് നഗരസഭാ ചെയര്‍പേഴ്‌സണും സംസ്ഥാന കമ്മിറ്റി അംഗവുമായ എം.വി ഗോവിന്ദന്റെ ഭാര്യയുമായ ശ്യാമളയ്ക്ക് ഇഷ്ടപ്പെട്ടില്ല. പി. ജയരാജന്റെ മകന്റെ വിവാഹത്തിന് സാജന്‍ പങ്കെടുത്തതും ശ്യാമളയുടെ അതൃപ്തിക്ക് കാരണമായി.
അതിനിടെ ആത്മഹത്യ സംബന്ധിച്ച് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണം അവസാനിപ്പിക്കുകയാണ്. കേസില്‍ ചെയര്‍പേഴ്‌സണും ഉദ്യോഗസ്ഥരും അടക്കം ആര്‍ക്കുമെതിരെ തെളിവ് ലഭിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സാജന്റെ ആത്മഹത്യക്ക് കാരണം കുടുംബപ്രശ്ങ്ങളല്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ ദേശാഭിമാനിയില്‍ വാര്‍ത്തകള്‍ വരുകയും സി.പി.എം പ്രാദേശികമായി അത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സാജന്റെ ഭാര്യ ബീന പരാതി നല്‍കിയിരുന്നു. അതില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ലൈസന്‍സ് നല്‍കിയതോടെ വിവാദങ്ങള്‍ ഒഴിവാക്കി മുന്നോട്ട് പോകാനാണ് സി.പി.എമ്മിന്റെയും സാജന്റെ കുടുംബത്തിന്റെയും തീരുമാനം എന്നറിയുന്നു.
നാല് കാരണങ്ങള്‍ കൊണ്ടാണ് ചീഫ് ടൗണ്‍ പ്ലാനര്‍ കണ്‍വന്‍ഷന്‍സെന്ററിന് അനുമതി നിഷേധിച്ചത്. അതില്‍ മൂന്നെണ്ണം പരിഹരിച്ചെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. തുറസായ സ്ഥലത്തു ജലസംഭരണി സ്ഥാപിച്ചത് മാറ്റണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്, അക്കാര്യത്തില്‍ ബീന ഇളവ് തേടി മന്ത്രി എ.സി. മൊയ്തീന് അപേക്ഷ നല്‍കിയിട്ടുണ്ട്. അതില്‍ തീരുമാനം ആകുന്നതിന് അനുസരിച്ച് നടപടിയുണ്ടാകും. അഗ്നി സുരക്ഷാസംവിധാനത്തിന് ഒഴിവാക്കിയിടേണ്ട സ്ഥലത്താണ് ടാങ്ക് സ്ഥാപിച്ചത്. അതിനായി ആറുമാസം സമയമം അനുവദിച്ചിട്ടുണ്ട്.
15 കോടി രൂപ മുടക്കിയാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചത്. നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയാണ് ലൈസന്‍സ് നല്‍കാത്തതിന് കാരണമെന്ന് സാജന്റെ കുടുബം ആരോപിച്ചിരുന്നു. സംഭവത്തേത്തുടര്‍ന്നു നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെ നാലുപേരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















