പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യാ കേസില്‍ അന്വേഷണം പൂര്‍ത്തിയായി

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യാകേസില്‍ അന്വേഷണം പൂര്‍ത്തിയായതായി പ്രത്യേക അന്വേഷണസംഘം. അന്വേഷണ റിപ്പോര്‍ട്ട് ഈ ആഴ്ച സമര്‍പ്പിക്കുമെന്ന് സംഘം പറയുന്നു. അതേസമയം പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ സമൂഹ മധ്യമങ്ങളിലും മറ്റും അപവാദ പ്രചാരണങ്ങള്‍ ഉയര്‍ന്നതിനെതിരെ ഭാര്യ ബീന മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് കണ്ണൂര്‍ എസ്പി പ്രതീഷ് കുമാര്‍ ബീനക്ക് കത്തയച്ചത്. ആത്മഹത്യക്ക് കാരണം കുടുംബ പ്രശ്‌നമല്ലെന്നും അത്തരം പ്രചാരണങ്ങള്‍ ശരിയല്ലെന്നുമാണ് ജില്ലാ പോലീസ് മേധാവി അയച്ച കത്തില്‍ പറയുന്നത്.
കുടുംബാംഗങ്ങളോ മറ്റ് സാക്ഷികളോ അത്തരത്തിലുള്ള മൊഴി നല്‍കിയിട്ടില്ല. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും സാജനേയോ കുടുംബത്തേയോ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കത്തില്‍ വിശദീകരണം നല്‍കുന്നുണ്ട്. ഊഹാപോഹങ്ങളുടേയും കേട്ടുകേള്‍വിയുടേയും അടിസ്ഥാനത്തിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നും കത്തില്‍ പറയുന്നു.
സാജന്റെ മരണം ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയുടേയും നഗരസഭ അധികൃതരുടേയും മാനസിക പീഡനം മൂലമാണന്നതിനും തെളിവുകള്‍ ഒന്നും അപ്പേഷണത്തില്‍ ലഭിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു. നഗരസഭയിലെ മുഴുവന്‍ രേഖകളും പിടിച്ചെടുത്ത് പരിശോധിച്ചെങ്കിലും ആര്‍ക്കെതിരെയും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ജില്ലാ പോലീസ് മേധാവി അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha






















