Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? അറിയണം നിങ്ങൾ ഇത് ....ഗൂഗിൾ മാപ്പിന് പിന്നിൽ ചതിക്കുഴികളോ ?

26 AUGUST 2019 09:37 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

കുറച്ചു വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി 8, 2005 മുൻപ് അതായത് ഗൂഗിൾ മാപ്പ് രംഗപ്രവേശനത്തിന് മുൻപൊക്കെ നമ്മൾ യാത്ര ചെയുമ്പോൾ അറിയാത്ത വഴികളിൽ കൂടി യാത്ര ചെയ്യാൻ രണ്ടവർത്തി ചിന്തിക്കും ,അത് മാത്രം അല്ല ഓരോ കവലയിലും വാഹനം നിർത്തി ആരോടേലും വഴി ചോദിച്ചു ,ചോദിച്ചു ചോദിച്ചു നമ്മൾ പോകും .ഇന്ന് കാലം മാറി ,ആധുനികത പുതിയ മുഖം അണിഞ്ഞു .ഗൂഗിൾ മാപ്പും കൈവെള്ളയിൽ പിടിച്ചു കൊണ്ട് നമുക്ക് യാത്ര തുടങ്ങാം.എന്നാൽ പലപ്പോഴും ഗൂഗിൾ മാപ്പ് കൃത്യമായുള്ള വഴികൾ അല്ല കാണിച്ചു തരുന്നത് എന്ന ആക്ഷേപവും പല കോണിൽ നിന്നും ഉയരുന്നുണ്ട് .അങ്ങനെ പലരും ചിലപ്പോൾ ചെന്ന്പെടുന്നത് വേറെ വഴികളിലായിരിക്കും.

ഈ വിഷയത്തിൽ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി."ഏതു വഴിയും ആരും ഉപയോഗിക്കുന്നതിൽ നിയമപരമായി ഒരു തെറ്റുമില്ല. പക്ഷെ ഒട്ടും പരിചയമില്ലാത്ത വഴികളിൽ കൂടി ആളുകൾ ഗൂഗിളിന്റെ സഹായത്തോടെ വണ്ടി ഓടിച്ചു വരുമ്പോൾ അപകട സാധ്യത കൂടുന്നു. വഴിയോട് ഡ്രൈവർമാരും, കൂടി വരുന്ന ട്രാഫിക്കിനോട് നാട്ടുകാരും പരിചയപ്പെട്ടിട്ടില്ല. നിലവിൽ കാറുകൾ മാത്രമാണ് ഗൂഗിളിലേക്ക് തിരിഞ്ഞിരിക്കുന്നത്. വലിയ വാഹനങ്ങൾ കൂടി ഗൂഗിൾ മാപ്പിൽ എത്തുന്നതോടെ അപകട സാധ്യത പലമടങ്ങാവും.

ഇത് വരെ ഒരു മേജർ അപകടവും നടന്നിട്ടില്ലാത്ത ഞങ്ങളുടെ വഴിയിൽ അപകട മരണം സംഭവിക്കാൻ ഇനി അധികം സമയം വേണ്ട"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ .ദുരന്തം ഉണ്ടാക്കുന്ന ഗൂഗിൾ മാപ്പ്...പെരുൻപാവൂർ നഗരത്തിലെ തിരക്കിൽ നിന്നും മാറിയാണ് ഞാൻ വീട് വെച്ചിരിക്കുന്നത്. ചെറിയൊരു വഴിയാണ് അങ്ങോട്ടുള്ളത്. അവിടെ ജീവിക്കുന്നവർ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്, പത്തിലൊരു വീട്ടിൽ പോലും കാറില്ല. യാതൊരു തിരക്കുമില്ലാതെ നടക്കാനും സൈക്കിൾ ഓടിക്കാനും പറ്റുന്ന സ്ഥലം. അതൊക്കെ കണ്ടാണ് അവിടെ വീട് വെച്ചതും.

പക്ഷെ കഴിഞ്ഞ ഒരു വർഷമായി ഈ സ്ഥിതി മാറി, ഞങ്ങളുടെ വഴിയിൽ വാഹനങ്ങളുടെ വലിയ തിരക്കാണ്. അവിടെ താമസിക്കുന്നവരുടെ എണ്ണമോ സാന്പത്തിക ശേഷിയോ കൂടിയിട്ടില്ല, പിന്നെ ഇതെങ്ങനെ സംഭവിക്കുന്നു?അന്വേഷണം എത്തി നിൽക്കുന്നത് ഗൂഗിൾ മാപ്പിൽ ആണ്. ആലുവ മൂന്നാർ റോഡും മെയിൻ സെൻട്രൽ റോഡും (എം സി റോഡും) സന്ധിക്കുന്ന നഗരമാണ് പെരുന്പാവൂർ. അവിടെ നഗരത്തിൽ ഒരു ബൈപാസ്സ് റോഡോ ഈ രണ്ടു പ്രധാന പാതകൾ സന്ധിക്കുന്നിടത്ത് ഒരു ഫ്ലൈ ഓവറോ ഇല്ല. പെരുന്പാവൂർ നഗര ഹൃദയമായ ഒരു കിലോമീറ്റർ കടന്നു കിട്ടാൻ ഒരു മണിക്കൂർ എടുക്കുന്നത് ഇപ്പോൾ അസാധാരണമല്ല.

എന്തുകൊണ്ടാണ് പെരുൻപാവൂരിന് വേണ്ടി പദ്ധതികൾ ഉണ്ടേക്കേണ്ടവർ ഈ നഗരത്തെ ട്രാഫിക്കിൽ മുക്കി കൊല്ലുന്നതെന്ന് പിന്നെ പറയാം. ഇന്നത്തെ വിഷയം അതല്ല. നഗര ഹൃദയം ട്രാഫിക്കിൽ മുങ്ങിക്കിടക്കുന്നതിനാൽ ആളുകൾ ഇടവഴികൾ തേടുകയാണ്, പ്രത്യേകിച്ചും വിമാനത്താവളത്തിലേക്ക് പോകേണ്ടവർ. ഗൂഗിൾ മാപ്പ് ആ പണി എളുപ്പമാക്കുന്നു. അങ്ങനെയാണ് ഞങ്ങളുടെ വഴി അപ്രഖ്യാപിത ബൈപാസ്സ് ആയിരിക്കുന്നത്.ഏതു വഴിയും ആരും ഉപയോഗിക്കുന്നതിൽ നിയമപരമായി ഒരു തെറ്റുമില്ല. പക്ഷെ ഒട്ടും പരിചയമില്ലാത്ത വഴികളിൽ കൂടി ആളുകൾ ഗൂഗിളിന്റെ സഹായത്തോടെ വണ്ടി ഓടിച്ചു വരുന്പോൾ അപകട സാധ്യത കൂടുന്നു. വഴിയോട് ഡ്രൈവർമാരും, കൂടി വരുന്ന ട്രാഫിക്കിനോട് നാട്ടുകാരും പരിചയപ്പെട്ടിട്ടില്ല. നിലവിൽ കാറുകൾ മാത്രമാണ് ഗൂഗിളിലേക്ക് തിരിഞ്ഞിരിക്കുന്നത്.

വലിയ വാഹനങ്ങൾ കൂടി ഗൂഗിൾ മാപ്പിൽ എത്തുന്നതോടെ അപകട സാധ്യത പലമടങ്ങാവും. ഇത് വരെ ഒരു മേജർ അപകടവും നടന്നിട്ടില്ലാത്ത ഞങ്ങളുടെ വഴിയിൽ അപകട മരണം സംഭവിക്കാൻ ഇനി അധികം സമയം വേണ്ട. ആ വഴിയുള്ള നടപ്പൊക്കെ ഞാൻ ഇത്തവണ കൊണ്ട് നിറുത്തി. സൈക്കിളിന്റെ കാര്യം ചിന്തിക്കുക കൂടി വേണ്ട. പക്ഷെ ഭൂരിഭാഗം നാട്ടുകാരുടെ കാര്യം അതല്ലല്ലോ.ഇത് പെരുന്പാവൂരിലെ മാത്രം കാര്യമല്ല. കേരളത്തിൽ അങ്ങോളമിങ്ങോളം ഗൂഗിൾ മാപ്പ് പുതിയ ബൈ പാസ്സുകളും കുറുക്കു വഴികളും ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്. ആ വഴിയിൽ ഉള്ളവരും വാഹനം ഓടിക്കുന്നവരും ഈ മാറ്റം മനസ്സിലാക്കിയിട്ടില്ല.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എങ്കിലും ഇക്കാര്യം ശ്രദ്ധിക്കണം, കൂടുതൽ വാഹനങ്ങൾ ഒരു വഴി വരുന്നുണ്ടെങ്കിൽ കൂടുതൽ സൈൻ ബോർഡുകളും, വളവും തിരിവും തിരിച്ചറിയാനുള്ള റിഫ്ലെക്ടറുകളും, വഴി അവസാനിക്കുന്ന സ്ഥലം ഉണ്ടെങ്കിൽ അവിടെ എന്തെങ്കിലും പ്രതിരോധവും ഉണ്ടാക്കിവെക്കണം. ഇല്ലെങ്കിൽ അപകടങ്ങളുണ്ടാകും, വാഹനങ്ങൾ പാടത്തും തോട്ടിലും വീഴും, ആളുകളുടെ ജീവൻ പോകും.ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവർ ഇടവഴികളിലേക്ക് കയറുന്പോൾ കൂടുതൽ ശ്രദ്ധയോടെ വണ്ടി ഓടിക്കണം. രാത്രി ആയാൽ ഗൂഗിൾ മാപ്പ് വേണ്ടെന്ന് വെക്കുന്നതാണ് കൂടുതൽ ബുദ്ധി.ഇതൊന്നും സാങ്കേതിക വിദ്യയുടെ കുറ്റമല്ല. നേരിട്ടുള്ള വഴികളിൽ ഗതാഗതം സുഗമമാക്കുകയാണ് ശരിക്കും ചെയ്യേണ്ടത്. പക്ഷെ, വഴി വാണിഭക്കാരുടെ ചിന്താഗതിയാണ് നമ്മുടെ നഗരങ്ങളിലെ പ്രമുഖ കച്ചവടക്കാർക്ക് പോലും.

പരമാവധി വാഹനങ്ങൾ അവരുടെ മുൻപിൽ കൂടെ കടന്നു പോകുന്നതാണ് ശരിയായ ബിസിനസ്സ് തന്ത്രം എന്നാണ് അവരുടെ ചിന്ത. അതുകൊണ്ട് കടക്ക് മുന്നിലൂടെ ട്രാഫിക്ക് കുറയുന്ന എല്ലാ പരിഷ്കാരങ്ങളും അവർ എതിർത്ത് തോൽപ്പിക്കുന്നു. ലോക്കൽ രാഷ്ട്രീയത്തിലെ മൂവേഴ്‌സും ഷെക്കേഴ്സും ഒക്കെ തന്നെ ഇത്തരം കച്ചവടക്കാരായതിനാൽ അതിനെതിരെ ശക്തമായ സ്റ്റാൻഡ് എടുക്കാൻ ലോക്കൽ രാഷ്ട്രീയക്കാർക്കോ ഉദ്യോഗസ്ഥർക്കോ കഴിയുന്നുമില്ല. ഇതും ഒരു പെരുന്പാവൂർ സ്റ്റോറി അല്ല, കേരളത്തിലെ നഗര വികസനത്തിന്റെ ട്രാജഡി ആണ്.മുരളി തുമ്മാരുകുടി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (24 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (32 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (1 hour ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (8 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (10 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends