കെവിന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന്... കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്... അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് തന്നെയെന്ന് കോടതി നിരീക്ഷണം

കെവിന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കോടതി നിരീക്ഷണത്തില്‍ കെവിന്‍ വധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണ്് .പ്രതികളുടെ ശിക്ഷയിന്‍മേലുള്ള വാദം നടന്നപ്പോള്‍ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചത് കെവിന്‍ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കരുതെന്നാണ് . വധശിക്ഷ ഒഴിവാക്കി, കുറഞ്ഞ ശിക്ഷകള്‍ നല്‍കണമെന്ന ആവശ്യമാണ് പ്രതിഭാഗം അഭിഭാഷകര്‍ ഉന്നയിച്ചത്.
പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത് ദുരഭിമാന കൊല പ്രത്യേക കേസായാണ് സുപ്രീം കോടതി കാണുന്നതെന്നാണ്. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും, അല്ലാത്ത പക്ഷം വ്യത്യസ്ത കുറ്റകൃത്യങ്ങളില്‍ പ്രത്യേകമായി ശിക്ഷകള്‍ നല്‍കണമെന്നുമാണ്.
കെവിന്‍ വധം ദുരഭിമാന കൊലയാണെന്ന് കോടതി കണ്ടെത്തിയതോടെ, കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha






















