Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..


അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17-ാം തീയതിയാണ് കേരളത്തിലേക്ക് തിരികെയെത്തുക...അതിന് ശേഷം ഇ ഡി റിപ്പോര്‍ട്ടിലെ അന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കുക...


ഇനി 'മട്ടൻ വിരുന്ന്' ഇല്ല. ആട്ടിറച്ചിയും മീനും മെനുവിൽ നിന്ന് വെട്ടുന്നതോടെ തടവറയിലെ രാജകീയ ഭക്ഷണത്തിന് അന്ത്യം.. തിന്നുകൊഴുക്കാനെത്തുന്ന രാഷ്ട്രീയ ​ഗുണ്ടകൾക്ക് ഇനി സോയയും മുട്ടയും മാത്രം തിന്ന് കഴിച്ചുകൂട്ടാം...


അട്ടപ്പാടി ഇരട്ടക്കൊലപാതകം: യുവതി ഗർഭിണിയാണെന്ന സംശയത്തിൽ വാക്കേറ്റം; അമ്മയെയും മകളെയും കൊലപ്പെടുത്തിയത് അതിക്രൂരമായി...

ഇനി 'മട്ടൻ വിരുന്ന്' ഇല്ല. ആട്ടിറച്ചിയും മീനും മെനുവിൽ നിന്ന് വെട്ടുന്നതോടെ തടവറയിലെ രാജകീയ ഭക്ഷണത്തിന് അന്ത്യം.. തിന്നുകൊഴുക്കാനെത്തുന്ന രാഷ്ട്രീയ ​ഗുണ്ടകൾക്ക് ഇനി സോയയും മുട്ടയും മാത്രം തിന്ന് കഴിച്ചുകൂട്ടാം...

12 SEPTEMBER 2026 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...

ഇ.ഡിയുടെ ഭീഷണിപ്പെടുത്തൽ: കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ...

അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17-ാം തീയതിയാണ് കേരളത്തിലേക്ക് തിരികെയെത്തുക...അതിന് ശേഷം ഇ ഡി റിപ്പോര്‍ട്ടിലെ അന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കുക...

അട്ടപ്പാടി ഇരട്ടക്കൊലപാതകം: യുവതി ഗർഭിണിയാണെന്ന സംശയത്തിൽ വാക്കേറ്റം; അമ്മയെയും മകളെയും കൊലപ്പെടുത്തിയത് അതിക്രൂരമായി...

പിണറായിയെ അറസ്റ്റ് ചെയ്യൂ.. സതീശന്റെ നിലവിളി..! ട്വിസ്റ്റ് നാളെ AKG സെന്ററിൽ കോളറിൽ തൂക്കി പുറത്തിറക്കും

തടവുകാര്‍ ഏറെ ആസ്വദിച്ച് കഴിക്കുന്ന മട്ടനും മീന്‍ കറിയും ജയില്‍ മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത.കേരളത്തിലെ ജയിലുകളിൽ കൊലക്കേസ് പ്രതികൾ ഉൾപ്പെടെയുള്ള കൊടുംകുറ്റവാളികൾ അനുഭവിച്ചുപോന്നിരുന്ന 'രാജകീയ വിരുന്നുകൾക്ക്' കടിഞ്ഞാണിടാൻ ജയിൽ വകുപ്പിന്റെ നിർണ്ണായക നീക്കം. ഇതുസംബന്ധിച്ച് ജയില്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഉയര്‍ന്ന ചെലവും ആരോഗ്യപരമായ കാരണങ്ങളും സംഭരണ ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ചാണ് ഈ രണ്ട് വിഭവങ്ങളും ഒഴിവാക്കണമെന്ന ജയില്‍ വകുപ്പിന്റെ ആവശ്യം.

മട്ടനും മീനും ഒഴിവാക്കി പകരം കോഴിക്കറിയും സോയാബീന്‍ ചങ്ക്സും മുട്ടയും ഉള്‍പ്പെടുത്തണമെന്നാണ് ജയില്‍ മേധാവി എസ് ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊടി സുനി, സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി തുടങ്ങിയ കുപ്രസിദ്ധ തടവുകാർക്ക് ഇനി ജയിലിൽ ആട്ടിറച്ചിയും മീൻ കറിയും കൂട്ടി സദ്യയുണ്ണാനാകില്ല.നിലവില്‍ ആഴ്ചയില്‍ ഒരുതവണ മട്ടനും രണ്ടുതവണ മീനും നല്‍കുന്നു. തിങ്കളും ബുധനും ഉച്ചഭക്ഷണത്തോടൊപ്പം 140 ഗ്രാം മീന്‍ കറിയും ശനിയാഴ്ച ഉച്ചഭക്ഷണത്തിന് 100 ഗ്രാം മട്ടനുമാണ് നല്‍കുന്നത്.

 

ജയിൽ തറവാടായി കണ്ട് തിന്നുകൊഴുക്കാനെത്തുന്ന രാഷ്ട്രീയ ​ഗുണ്ടകൾക്ക് ഇനി സോയയും മുട്ടയും മാത്രം തിന്ന് കഴിച്ചുകൂട്ടേണ്ടി വരും. പുതിയ നിർദേശം മാതൃകാപരമാണെന്നാണ് പൊതുജനാഭിപ്രായം.ഈ മാറ്റത്തിലൂടെ വര്‍ഷം തോറും ഏകദേശം 5.7 കോടി രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നാണ് ജയില്‍ അധികൃതരുടെ പ്രതീക്ഷ. മട്ടന്‍ നല്‍കാന്‍ വരുന്ന ചെലവ് 5.72 കോടി രൂപയാണെങ്കില്‍, മീന്‍ നല്‍കാന്‍ 4.8 കോടിയാണ് ചെലവ്. മട്ടന് പകരം കോഴിക്കറി നല്‍കിയാല്‍ 1.26 കോടി രൂപയേ വരൂ. മീന് പകരം സോയയും മുട്ടയും നല്‍കാനും 3.4 കോടി രൂപ മതിയാകും.

 

മട്ടന്‍ പോലുള്ള റെഡ്മീറ്റുകള്‍ തുടര്‍ച്ചയായി കഴിക്കുന്നത് മൂലം ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നതും മെനുവില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ക്ക് പ്രേരണയായി.മറ്റ് മെനുവുകളില്‍ കാര്യമായ മാറ്റമില്ല. മാംസാഹാരം വിളമ്പുന്ന ദിവസങ്ങളില്‍ സസ്യഭുക്കുകളായ ജയില്‍വാസികള്‍ക്ക് അധികമായി പച്ചക്കറി വിഭവങ്ങള്‍ കൂടി നല്‍കും. ജയിലില്‍ പ്രഭാതഭക്ഷണമായി ഇഡ്ഡലി, ദോശ, ചപ്പാത്തി, ഉപ്പുമാവ് എന്നിവ മാറിമാറി നല്‍കിവരുന്നുണ്ട്. ഇതിനൊപ്പം ഗ്രീന്‍പീസ് കറി, കടലക്കറി, സാമ്പാര്‍, ചായ എന്നിവയും ലഭിക്കും.

ചോറിനൊപ്പം അവിയല്‍, തീയല്‍, തോരന്‍, പുളിശ്ശേരി, തൈര് തുടങ്ങിയവ ഉച്ചഭക്ഷണത്തിന് മാറിമാറി നല്‍കുന്നു. അത്താഴത്തിന് കപ്പ, രസം, അച്ചാര്‍ എന്നിവയും നല്‍കുന്നു. രോഗികളായവര്‍ക്കും അവശരായ അന്തേവാസികള്‍ക്ക് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക ഭക്ഷണക്രമമാണ്. കൂടാതെ പ്രധാന ആഘോഷ ദിവസങ്ങളില്‍ പ്രത്യേക ഭക്ഷണവുമാണ് നല്‍കുന്നത്. കടുത്ത ക്രിമിനലുകളെ തീറ്റിപ്പോറ്റാൻ ജനങ്ങളുടെ നികുതിപ്പണം കോടികൾ ഒഴുക്കുന്നതിനെതിരെ പൊതുസമൂഹത്തിൽ ശക്തമായ അമർഷം നിലനിൽക്കുന്നതിനിടയിലാണ് ഈ നടപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (7 minutes ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (16 minutes ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (20 minutes ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (21 minutes ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (25 minutes ago)

ഇ.ഡിയുടെ ഭീഷണിപ്പെടുത്തൽ: കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ...  (28 minutes ago)

ED സർക്കാരിന് നിയമോപദേശം നൽകും  (34 minutes ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു: ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബര്‍ 19ന് തുടക്കം; ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടനം: ടീമുകള്‍ അറിയപ്പെടുക വള്ളങ്ങളുടെ പേരില്‍ തന്നെ...  (36 minutes ago)

അട്ടപ്പാടി ഇരട്ടക്കൊലപാതകം: യുവതി ഗർഭിണിയാണെന്ന സംശയത്തിൽ വാക്കേറ്റം; അമ്മയെയും മകളെയും കൊലപ്പെടുത്തിയത് അതിക്രൂരമായി...  (41 minutes ago)

Prison-food Menu സർക്കാർ ഖജനാവിലേക്ക് കോടികൾ  (43 minutes ago)

പിണറായിയെ അറസ്റ്റ് ചെയ്യൂ.. സതീശന്റെ നിലവിളി..! ട്വിസ്റ്റ് നാളെ AKG സെന്ററിൽ കോളറിൽ തൂക്കി പുറത്തിറക്കും  (55 minutes ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരാൻ സാധ്യത; പ്രതിസന്ധി പരിഹരിക്കാൻ ശ്രമമെന്ന് വൈദ്യുതി മന്ത്രി  (56 minutes ago)

ദുബായി കത്തിച്ച് ഹൂതികൾ പെറും ദ്വീപിൽ സ്ഫോടനം ഇറാന്റെ തല പിളർത്തി അറബിക്കൂട്ടങ്ങൾ..!  (1 hour ago)

യുവതിയെ ലഹരി നൽകി കൂട്ടബലാത്സംഗം ചെയ്ത കേസ്: പേരാമ്പ്രയിൽ നാലുപേർ അറസ്റ്റിൽ...  (1 hour ago)

സണ്ണി ജോസഫ് സ്റ്റേജിൽ കയറിയതും 'പവര്‍ കട്ട്' കൂകി വിളിച്ച് ജനം..! പൊട്ടിച്ചിരിച്ച് മന്ത്രി  (1 hour ago)

Malayali Vartha Recommends