Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..


അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17-ാം തീയതിയാണ് കേരളത്തിലേക്ക് തിരികെയെത്തുക...അതിന് ശേഷം ഇ ഡി റിപ്പോര്‍ട്ടിലെ അന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കുക...


ഇനി 'മട്ടൻ വിരുന്ന്' ഇല്ല. ആട്ടിറച്ചിയും മീനും മെനുവിൽ നിന്ന് വെട്ടുന്നതോടെ തടവറയിലെ രാജകീയ ഭക്ഷണത്തിന് അന്ത്യം.. തിന്നുകൊഴുക്കാനെത്തുന്ന രാഷ്ട്രീയ ​ഗുണ്ടകൾക്ക് ഇനി സോയയും മുട്ടയും മാത്രം തിന്ന് കഴിച്ചുകൂട്ടാം...


അട്ടപ്പാടി ഇരട്ടക്കൊലപാതകം: യുവതി ഗർഭിണിയാണെന്ന സംശയത്തിൽ വാക്കേറ്റം; അമ്മയെയും മകളെയും കൊലപ്പെടുത്തിയത് അതിക്രൂരമായി...

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു: ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബര്‍ 19ന് തുടക്കം; ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടനം: ടീമുകള്‍ അറിയപ്പെടുക വള്ളങ്ങളുടെ പേരില്‍ തന്നെ...

12 SEPTEMBER 2026 04:02 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ വള്ളംകളിയുടെ പെരുമ രാജ്യാന്തര തലത്തിലേക്കുയര്‍ത്തി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഐപിഎല്‍ മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണിന് ഈ മാസം ആവേശത്തുടക്കം. ചുണ്ടന്‍വള്ളങ്ങളുടെ തുഴത്താളവും കായല്‍സൗന്ദര്യത്തിന്‍റെ ഒരുമിക്കുന്ന ജലോത്സവം സെപ്റ്റംബര്‍ 19ന് ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടനം ചെയ്യപ്പെടും. 2026-27 സാമ്പത്തിക വര്‍ഷത്തെ സിബിഎല്‍ വള്ളംകളിയുടെ വേദിയും തീയതികളും നിശ്ചയിച്ചു. ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള സിബിഎലിന് നവംബര്‍ 21 ന് കൊല്ലത്തെ പ്രസിഡന്‍റ്സ് ട്രോഫിയോടെ സമാപനമാകും.

കൊല്ലം കല്ലട (സെപ്റ്റംബര്‍ 23), ആലപ്പുഴ പാണ്ടനാട് (സെപ്റ്റംബര്‍ 26), തൃശ്ശൂര്‍ കോട്ടപ്പുറം (ഒക്ടോബര്‍ 2), മറൈന്‍ ഡ്രൈവ് (ഒക്ടോബര്‍ 10), എറണാകുളം പിറവം (ഒക്ടോബര്‍ 17), കോട്ടയം താഴത്തങ്ങാടി (ഒക്ടോബര്‍ 24), ആലപ്പുഴ പുളിങ്കുന്ന് (ഒക്ടോബര്‍ 31), ആലപ്പുഴ കൈനകരി (നവംബര്‍ 7), കായംകുളം (നവംബര്‍ 14) എന്നിവയാണ് സിബിഎലിലെ മറ്റ് മത്സരങ്ങള്‍.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെയും വള്ളംകളി പ്രേമികളെയും സിബിഎല്‍ വേദികളിലേക്ക് ആകര്‍ഷിക്കുകയും അതുവഴി കേരളത്തിന്‍റെ അഭിമാനമായ ഈ മത്സരവിനോദത്തെ ആഗോള തലത്തില്‍ ബ്രാന്‍ഡ് ചെയ്യിപ്പിക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് വ്യക്തമാക്കി. കേരളത്തിന്‍റെ സാംസ്കാരിക പാരമ്പര്യവുമായും ഉത്സവാഘോഷങ്ങളുമായി ആഴത്തില്‍ ബന്ധമുള്ള വള്ളംകളിയെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ സിബിഎല്‍ പോലെയുള്ള മത്സരങ്ങളിലൂടെ സാധിക്കും.

സംസ്ഥാനത്ത് ടൂറിസം സീസണ്‍ സജീവമാകുന്ന വേളയില്‍ നടക്കുന്ന സിബിഎല്‍ വള്ളം കളി മത്സരങ്ങള്‍ നേരിട്ട് കാണാന്‍ അവസരമൊരുങ്ങുന്നത് സഞ്ചാരികള്‍ക്ക് മികച്ച അനുഭവമാകും. വള്ളംകളി നടക്കുന്ന സ്ഥലത്തെ ടൂറിസം മേഖലയ്ക്ക് ഉണര്‍വ് നല്‍കാനും സിബിഎലിലൂടെ സാധിക്കും.

പ്രകൃതിഭംഗിക്ക് പേരുകേട്ട പ്രദേശങ്ങളിലാണ് സിബിഎലിലെ മത്സരങ്ങള്‍ നടക്കുന്നത്. സിബിഎല്‍ ആസ്വദിക്കുന്നതിനൊപ്പം വിനോദസഞ്ചാരികള്‍ക്ക് കേരളത്തിന്‍റെ തനത് ഗ്രാമീണ ഭംഗിയും സാമൂഹിക ജീവിതവും നേരിട്ടറിയാനുമാകും. സംസ്ഥാനത്തെ അനുഭവവേദ്യ ടൂറിസത്തിന് ഉണര്‍വ് നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ സിബിഎല്ലില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവരുടെ വള്ളങ്ങളുടെ പേരില്‍ തന്നെയാവും അറിയപ്പെടും.

സിബിഎലിന്‍റെ നടത്തിപ്പും ഏകോപനവുമായി ബന്ധപ്പെട്ട് ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം. ലിജു, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ്, ജില്ലാ കലക്ടര്‍മാര്‍, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിലെ പ്രാദേശിക വള്ളംകളികളുടെ പുനരുജ്ജീവനമാണ് സിബിഎലിലൂടെ ടൂറിസം വകുപ്പ് സാധ്യമാക്കുന്നത്. പ്രാദേശികമായി നടന്നിരുന്ന പല വള്ളംകളികളും സിബിഎലിന്‍റെ ഭാഗമാകുന്നതോടെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യത ലഭിക്കും. കേരള ടൂറിസത്തിന് ഏറെ മുതല്‍ക്കൂട്ടായ ഉത്പന്നമായാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിനെ സര്‍ക്കാര്‍ കണക്കാക്കുന്നത്. പരമ്പരാഗത വള്ളംകളി പ്രേമികള്‍ക്കൊപ്പം പുതുതലമുറ കൂടി ഈ പരിഷ്കരിച്ച പതിപ്പിനെ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (6 minutes ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (11 minutes ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (18 minutes ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (27 minutes ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (31 minutes ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (32 minutes ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (36 minutes ago)

ഇ.ഡിയുടെ ഭീഷണിപ്പെടുത്തൽ: കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ...  (39 minutes ago)

ED സർക്കാരിന് നിയമോപദേശം നൽകും  (45 minutes ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു: ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബര്‍ 19ന് തുടക്കം; ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടനം: ടീമുകള്‍ അറിയപ്പെടുക വള്ളങ്ങളുടെ പേരില്‍ തന്നെ...  (47 minutes ago)

അട്ടപ്പാടി ഇരട്ടക്കൊലപാതകം: യുവതി ഗർഭിണിയാണെന്ന സംശയത്തിൽ വാക്കേറ്റം; അമ്മയെയും മകളെയും കൊലപ്പെടുത്തിയത് അതിക്രൂരമായി...  (52 minutes ago)

Prison-food Menu സർക്കാർ ഖജനാവിലേക്ക് കോടികൾ  (54 minutes ago)

പിണറായിയെ അറസ്റ്റ് ചെയ്യൂ.. സതീശന്റെ നിലവിളി..! ട്വിസ്റ്റ് നാളെ AKG സെന്ററിൽ കോളറിൽ തൂക്കി പുറത്തിറക്കും  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരാൻ സാധ്യത; പ്രതിസന്ധി പരിഹരിക്കാൻ ശ്രമമെന്ന് വൈദ്യുതി മന്ത്രി  (1 hour ago)

ദുബായി കത്തിച്ച് ഹൂതികൾ പെറും ദ്വീപിൽ സ്ഫോടനം ഇറാന്റെ തല പിളർത്തി അറബിക്കൂട്ടങ്ങൾ..!  (1 hour ago)

Malayali Vartha Recommends