ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ

ഓഹരി വിപണിയിൽ കനത്ത ഇടിവ്. വ്യാപാരത്തിന്റെ ആരംഭത്തിൽ സെൻസെക്‌സ് 700 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 23,300ൽ താഴെയാണ് വ്യാപാരം തുടരുന്നത്. 16 സെക്ടറുകളിൽ പതിനഞ്ചും നഷ്ടത്തിലാണ്. എണ്ണവില കുതിച്ചുയരുന്നത് അടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നായ ചൈനയുടെ എണ്ണ ആവശ്യകതയിൽ അടുത്തകാലത്ത് ഉണ്ടായ വർധനയും വിലയെ സ്വാധീനിക്കുന്നുണ്ട്. ഇത് തുടരുകയാണെങ്കിൽ എണ്ണവില ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തലുകളുള്ളത്.
27 പൈസയുടെ നഷ്ടത്തോടെ 95.79ലേക്കാണ് രൂപ താഴ്ന്നത്. ഉയർന്ന എണ്ണവില തന്നെയാണ് രൂപയ്ക്ക് വിനയായത്. വ്യാഴാഴ്ച 44 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. റിയൽറ്റി സെക്ടറാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിനാൻസ് ഓഹരികൾ നഷ്ടം നേരിട്ടപ്പോൾ ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, ഐടിസി, ഭാരതി എയർടെൽ, ഡോ. റെഡ്ഡീസ് ലാബ് ഓഹരികൾ നേട്ടം സ്വന്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























