അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17-ാം തീയതിയാണ് കേരളത്തിലേക്ക് തിരികെയെത്തുക...അതിന് ശേഷം ഇ ഡി റിപ്പോര്‍ട്ടിലെ അന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കുക...

മാസപ്പടി കേസില്‍ അഡ്വക്കേറ്റ് ജനറൽ (എ ജി) തിങ്കളാഴ്‌ചയോടെ സര്‍ക്കാരിന് നിയമോപദേശം നല്‍കും. അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17-ാം തീയതിയാണ് കേരളത്തിലേക്ക് തിരികെയെത്തുക. ആഭ്യന്തരമന്ത്രി വന്ന ശേഷമാകും ഇ ഡി റിപ്പോര്‍ട്ടിലെ അന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കുക. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാമെന്നാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് ഇ ഡി നല്‍കിയ റിപ്പോര്‍ട്ട്. എന്നാൽ, വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിനാണ് കൂടുതല്‍ സാദ്ധ്യത.
മാസപ്പടി, ഹവാല ഇടപാട് ആരോപണങ്ങളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും നേരിട്ട് പങ്കുണ്ടെന്നതിന് വിശ്വാസ്യയോഗ്യമായ തെളിവുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിലില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ ജാജു ബാബു സര്‍ക്കാരിനെ അറിയിച്ചു. വ്യക്തമായ തെളിവുകള്‍ക്ക് പകരം ഇ.ഡിയുടെ കേവല നിഗമനങ്ങള്‍ മാത്രമാണ് കത്തിലുള്ളത്. അതിനാല്‍ സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിജിലന്‍സിന് നേരിട്ട് കേസെടുക്കാനാകില്ലെന്നാണ് നിയമോപദേശം.
എ.ജിയുടെ വിശദമായ നിയമോപദേശം ലഭിച്ച ശേഷമേ കേസില്‍ പ്രാഥമിക അന്വേഷണത്തിന് എങ്കിലും ഉത്തരവിടണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കൂ.വിദേശത്തുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരിച്ചെത്തിയ ശേഷമായിരിക്കും വിഷയം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക. നിലവിലെ സാഹചര്യത്തില്‍ ഇ.ഡി നല്‍കിയ റിപ്പോര്‍ട്ടിന്റെപേരില്‍ മാത്രം പിണറായി വിജയനെതിരെ വിജിലന്‍സ് കേസ് എടുത്തു മുന്നോട്ട് പോകുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പും.
ചുരുക്കത്തില്‍, രാഷ്ട്രീയമായി പ്രതിപക്ഷ നേതാവിനെതിരെ ആയുധമാക്കാന്‍ ശ്രമിച്ച ഇ.ഡി കത്ത്, വ്യക്തമായ തെളിവുകളുടെ അഭാവം മൂലം നിയമവഴിയില്‍ സര്‍ക്കാരിന് തലവേദനയായി മാറിയിരിക്കുകയാണ്.മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ശുപാർശ ചെയ്‌തുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ( ഇ ഡി) കത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ.
https://www.facebook.com/Malayalivartha

























