അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കോന്നി അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കോന്നി പിഎസ്‌വിപിഎം എച്ച്എസ്എസ് സ്‌കൂളിലെ പ്‌ളസ് ടു വിദ്യാര്‍ത്ഥികളായ ഡെനീഷ്, സുബിന്‍ എന്നിവരാണ് മരിച്ചത്. കോന്നി കൊന്നപ്പാറ, പയ്യനാമണ്‍ സ്വദേശികളാണ് മരിച്ചത്.
ആറ്റില്‍ ആഴമില്ലെന്ന് കരുതിയാണ് വിദ്യാര്‍ത്ഥികള്‍ വെള്ളത്തിലിറങ്ങിയതെന്നാണ് നിഗമനം. സ്‌കൂട്ടറിലാണ് ഇവര്‍ ആറ്റിന്‍കരയിലെത്തിയത്. ഇവരുടെ വസ്ത്രങ്ങളടക്കം കരയില്‍ നിന്ന് കിട്ടി. ആഴമുള്ള സ്ഥലമാണെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയതായും വിവരമുണ്ട്. അപകടത്തില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഫയര്‍ ഫോഴ്‌സ് എത്തുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുറത്തെടുത്തപ്പോള്‍തന്നെ രണ്ട് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha



























