കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...

തിരുവനന്തപുരം മലയൻകീഴിൽ ഒന്നരവയസ്സുകാരിയെ പെറ്റമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഭർതൃവീട്ടിൽ താൻ അനുഭവിച്ചത് ക്രൂരമായ മാനസിക പീഡനങ്ങളായിരുന്നുവെന്നാണ് പ്രതിയായ ക്രിസ്റ്റി പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ ആഹാരം പാകം ചെയ്യാൻ പോലും ഭർതൃവീട്ടുകാർ അനുവദിച്ചിരുന്നില്ലെന്നും, കുഞ്ഞ് ഭർത്താവിന്റേതല്ലെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ക്രിസ്റ്റി മൊഴി നൽകി. സംഭവത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ക്രിസ്റ്റിയുടെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തും.
https://www.facebook.com/Malayalivartha

























