ഇഡിയുടേത് പുതിയ കേസ് സൃഷ്ടിക്കാനുള്ള ശ്രമം, ഉണ്ടയില്ലാ വെടി കേട്ട് ഞാൻ ഞെട്ടില്ല"; സിഎംആർഎൽ വിവാദത്തിൽ ആഞ്ഞടിച്ച് പിണറായി വിജയൻ...

മാസപ്പടി വിവാദത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉന്നയിച്ച പുതിയ കണ്ടെത്തലുകളെ പൂർണ്ണമായി തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ഇഡിയുടെ പുതിയ നീക്കങ്ങൾ കേവലം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും, വിവരങ്ങൾ ബോധപൂർവ്വം മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെന്ന നിലയിൽ താൻ സിഎംആർഎല്ലിന് എന്ത് വഴിവിട്ട സഹായമാണ് ചെയ്തതെന്ന് വ്യക്തമാക്കാൻ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്നും, ഉണ്ടയില്ലാ വെടി കേട്ട് താൻ ഞെട്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























