Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ഗര്‍ഭിണിയായ വീട്ടമ്മ വാടകവീട്ടില്‍ വെന്തു മരിച്ചു.... ഭര്‍ത്താവ് പൊള്ളലേറ്റ് ആശുപത്രിയില്‍... സംഭവസമയത്ത് അഞ്ചു വയസ്സുകാരനായ മകന്‍ പുറത്ത് കാറിനുള്ളില്‍... വീട്ടുവഴക്കിനെ തുടര്‍ന്ന് ദേവിക ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നും, രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ തനിക്ക് പൊള്ളലേറ്റെന്നുമാണ് ശ്രീജിത്തിന്റെ മൊഴി, യുവതിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു

27 AUGUST 2019 02:58 PM IST
മലയാളി വാര്‍ത്ത

ഗര്‍ഭിണിയായ വീട്ടമ്മ വാടകവീട്ടില്‍ ദേഹത്തു തീപടര്‍ന്ന് വെന്തു മരിച്ചു. പാറശാലയ്ക്കു അടുത്തുള്ള ചെങ്കല്‍ വട്ടവിളയിലെ വാടകവീട്ടില്‍ പരശുവയ്ക്കല്‍ ആലമ്പാറ സ്വദേശി ശ്രീജിത്തിന്റെ ഭാര്യ ബി.എസ്. ദേവികയാണ് മരണമടഞ്ഞത്. ഗുരുതരമായി പൊള്ളലേറ്റ ശ്രീജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ അഞ്ചുവയസുകാരനായ മകന്‍ ദേവജിത് വീടിനു മുന്നില്‍ നിറുത്തിയിട്ടിരുന്ന കാറില്‍ ഈ സംഭവം നടക്കുമ്പോള്‍ ഉറങ്ങുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെ ശ്രീജിത്തിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ദേവികയുടെ ശരീരത്തില്‍ തീ ആളിപ്പടരുന്നതും ശ്രീജിത്ത് ഭാര്യയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് കണ്ടത്. രണ്ടുപേരെയും നാട്ടുകാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദേവിക മരിച്ചു.
സാരമായി പൊള്ളലേറ്റ ശ്രീജിത്തിനെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വീട്ടുവഴക്കിനെ തുടര്‍ന്ന് ദേവിക ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നും, രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ തനിക്ക് പൊള്ളലേറ്റെന്നുമാണ് ശ്രീജിത്ത് പറഞ്ഞത്. കുടുംബവുമൊത്ത് വൈകുന്നരേം കാറില്‍ പുറത്തുപോയി തിരിച്ചു വരുമ്പോഴേക്കും കുട്ടി ഉറക്കമായിരുന്നെന്നും, അതുകൊണ്ട് കാറില്‍ത്തന്നെ കിടത്തിയെന്നുമാണ് ശ്രീജിത്ത് പറയുന്നത്.
നെയ്യാറ്റിന്‍കരയിലെ ഇരുമ്പ് വ്യാപാരക്കടയില്‍ ജീവനക്കാരനാണ് പരശുവയ്ക്കല്‍ ആലമ്പാറ ചിറക്കോണം സ്വദേശിയായ ശ്രീജിത്ത്. ദേവിക അരുവിക്കര ചെറിയകൊണ്ണി സ്വദേശി നാരായണന്‍കുട്ടിയുടെയും ശൈലജയുടെയും മകളാണ് . ഇവര്‍ വട്ടവിളയിലെ വാടകവീട്ടില്‍ ഒന്നര മാസത്തോളം മുമ്പാണ് താമസത്തിനെത്തിയത്.
സ്വകാര്യ ആശുപത്രിയില്‍ ദേവിക കുറച്ചുനാള്‍ നഴ്‌സ് ആയി ജോലിചെയ്തിരുന്നു. ദേവികയെ ചികിത്സിക്കുന്ന ഗൈനക്കോളജിസ്റ്റിനെ കാണാന്‍ ഇവര്‍ ഞായറാഴ്ച കുടുംബസമേതം കാറില്‍ പോയിരുന്നു. കുറച്ചുനാള്‍ മുമ്പാണ് ദേവികയെ ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റുമായി ശ്രീജിത്ത് പഴയ ആള്‍ട്ടോ കാര്‍ വാങ്ങിയത്. ഇരുവരും തമ്മില്‍ സന്ധ്യ കഴിഞ്ഞ് വഴക്കു നടന്നതായും ശ്രീജിത്ത് ഉറക്കെ സംസാരിക്കുന്നത് കേട്ടതായും അയല്‍വാസികള്‍ പറയുന്നുണ്ട്.
വഴക്കിനെ തുടര്‍ന്ന് ദേവിക ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ദേവികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (10 minutes ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (35 minutes ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (45 minutes ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (1 hour ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (1 hour ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (2 hours ago)

108 ആംബുലൻസ് സമരം  (2 hours ago)

POWER CUT വിമർശിച്ച് എം എം മണി  (2 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (3 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (3 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (3 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (3 hours ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (3 hours ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (3 hours ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (3 hours ago)

Malayali Vartha Recommends