സംസ്ഥാനത്ത് ആദ്യമായി അഗ്നിരക്ഷാ സേനയില്‍ വനിതകളെ ഉള്‍പ്പെടുത്തുന്നു.... സേനയില്‍ 100 വനിതകളെ നിയമിക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

കേരളത്തില്‍ ആദ്യമായി അഗ്നിരക്ഷാ സേനയില്‍ വനിതകളെ ഉള്‍പ്പെടുത്താനൊരുങ്ങുന്നു. അഗ്നിരക്ഷാ സേനയില്‍ സേനയില്‍ 100 വനിതകളെ നിയമിക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനമായി. ഏഴ് വര്‍ഷമെങ്കിലും സേനയില്‍ പ്രവര്‍ത്തിക്കാമെന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ബോണ്ട് നല്‍കേണ്ടി വരും. തൃശൂരിലെ ഫയര്‍സര്‍വീസ് ട്രെയിനിംഗ് സ്‌കൂളിലും തുടര്‍ന്ന് ഏതെങ്കിലും ഫയര്‍ സ്‌റ്റേഷനിലും ആറു മാസം വീതം പരിശീലനം നടത്തും.
ശേഷം എഴുത്തു പരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷയും നടത്തുകയും ചെയ്യും. ഇവയില്‍ വിജയിക്കാനായില്ലെങ്കില്‍ പരിശീലനം ഒരു മാസം കൂടി നടത്തും. പ്രായപരിധി 18നും 26നും മദ്ധ്യേയാണ്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവാണ്. 152 സെന്റിമീറ്ററെങ്കിലും ഉയരമുണ്ടാവണം. പട്ടിക വിഭാഗക്കാര്‍ക്ക് 150 സെ. മീറ്റര്‍ മതിയാകും.
https://www.facebook.com/Malayalivartha






















