Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

തരൂർ കോൺഗ്രസുമായി അകലുന്നു; രമേശ് ചെന്നിത്തലക്കും മുല്ലപ്പള്ളിക്കുമെതിരെ ആഞ്ഞടിച്ച തരൂർ കോൺഗ്രസ് വിരുദ്ധ ക്യാമ്പിലാണെന്ന് അടക്കം പറച്ചിൽ; മോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിന്റെ നിജസ്ഥിതി കോൺഗ്രസ് ഹൈക്കമാന്റിനെ ബോധ്യമാക്കാൻ പലരും ശശിതരൂരിനോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയിട്ടില്ല

27 AUGUST 2019 01:30 PM IST
മലയാളി വാര്‍ത്ത

ശശിതരൂർ എം പി കോൺഗ്രസിൽ നിന്നും അകലുന്നു. രമേശ് ചെന്നിത്തലക്കും മുല്ലപ്പള്ളിക്കുമെതിരെ ആഞ്ഞടിച്ച തരൂർ കോൺഗ്രസ് വിരുദ്ധ ക്യാമ്പിലാണ് ഇപ്പോഴുള്ളതെന്നാണ് കോൺഗ്രസ് നേതാക്കൾ അടക്കം പറയുന്നത്.

അതിനിടെ മോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിന്റെ നിജസ്ഥിതി കോൺഗ്രസ് ഹൈക്കമാന്റിനെ ബോധ്യമാക്കാൻ പലരും ശശിതരൂരിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. കേരളത്തിൽ നിന്ന് തരൂരിനെതിരെ റ്റി. എൻ . പ്രതാപൻ എം പി സോണിയാ ഗാന്ധിക്ക് കത്ത് എഴുതിയതിന് പിന്നാലെയാണ് തരൂരിനോട് കേന്ദ്ര നേതൃത്വത്തെ കാണണമെന്ന് കെ പി സി സി യിലെ ചില മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ താൻ തെറ്റെന്നും ചെയ്തിട്ടില്ലെന്നാണ് തരൂരിന്റെ നിലപാട്. പ്രതാപനെ പരിഹസിക്കാനും തരൂർ തയ്യാറായി.

അതിനിടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് മോദി കുരുക്കിയ കുരുക്ക് മുറുകാതിരിക്കാനുള്ള അടവാണ് തരൂരിന്റെ നടപടിക്ക് പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ അടക്കം പറയുന്നു. കെ. മുരളിധരൻ ഉൾപ്പെടെയുള്ള നേതാക്കൾ തരൂരിന് വേണമെങ്കിൽ ബിജെപിയിൽ പോകാമെന്ന് വ്യക്തമാക്കി കഴിഞ്ഞു. മുരളിക്ക് തരൂർ മറുപടി പറഞ്ഞിട്ടില്ല.

ശശിതരൂരിനെതിരെ സോണിയാ ഗാന്ധി കേന്ദ്ര കോൺഗ്രസ് നേതാക്കളോട് സംസാരിച്ചു എന്നാണ് വിവരം. ഇക്കുറി കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വരാതായതോടെ തരൂർ ഹൈകമാന്റുമായി അകന്നു. പണ്ട് ഡൽഹിയിൽ വന്നാൽ നാൽപ്പത് വട്ടം സോണിയയെയും രാഹുലിനെയും കണ്ടിരുന്ന തരൂർ ഇപ്പോൾ അപൂർവമായി മാത്രമാണ് ജൻ പഥിൽ ചെല്ലാറുളളത്. നേരത്തെ സോണിയ തരൂരിനെ വിളിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത്തരം നടപടികൾ പൂർണമായും ഇല്ലാതായി. തരൂർ രാഹുലിനെയും കാണുന്നില്ല

കെ പി സി സി ഓഫീസിലും ഡി സി സി ഓഫീസിലും തരൂർ ചെല്ലാറില്ല. കുമ്മനത്തെ തോൽപ്പിച്ച് നേടിയ തിളക്കമാർന്ന വിജയം തന്റെ സ്വന്തം കഠിനാദ്‌ധ്വാനത്തിന്റെ ഫമാണെന്നാണ് തരൂർ വിശ്വസിക്കുന്നത്. കുമ്മനത്തിന് ലഭിക്കേണ്ടിയിരുന്ന ബി ജെ പി വോട്ടുകൾ തരൂർ ചോർത്തിയെന്ന അക്ഷേപം ബിജെപി നേതാക്കൾക്കുമുണ്ട്. ജില്ലയിലെ ചില ബിജെപി നേതാക്കൾ തരൂരിന്റെ കൈയിൽ നിന്ന് പണം മേടിച്ചു എന്ന അക്ഷേപവും ശക്തമാണ്.

മോദിയുടെ ഭരണകൂടത്തെ നയിക്കുന്ന കരൺ അദാനിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ശശിതരൂർ. അദാനി സാമ്രാജ്യം മോദിയോട് എന്തെങ്കിലും ആവശ്യപ്പെട്ടാൽ അത് നിഷ്പ്രയാസം നടക്കും. ചിദംബരത്തെ അറസ്റ്റ് ചെയ്തതോടെയാണ് തരൂർ, ജയ്റാം രമേശ് തുടങ്ങിയ നേതാക്കൾ മോദി മന്ത്രം ഉരുവിട്ട് തുടങ്ങിയത്. മോദിയുടെ കൈയിലെ കരുവാകേണ്ടതില്ലെന്ന ചിന്തയാണ് ഇത്തരം പ്രകീർത്തനങ്ങൾക്ക് പിന്നിൽ. എന്നാൽ ജയിലിലാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ചിദംബരവും മോദി പ്രാർത്ഥന നടത്തിയിരുന്നു. എന്നാൽ ഒരു ഫലവും ഉണ്ടായില്ല. രാജീവ് ഗാന്ധിയുടെ ജന്മ വാർഷിക വേളയിൽ തരൂർ നടത്തിയ പ്രകീർത്തനം അനവസരത്തിലുള്ളതാണെന്നാണ് കേരള നേതാക്കളുടെ പ്രതികരണം

അതേസമയം ഉമ്മൻ ചാണ്ടി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.തരൂരിനോട് ഏറ്റുമുട്ടാൻ താത്പര്യമില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. തരൂരിന്റെ വേദന തരൂരിനല്ലേ മനസിലാവുകയുള്ളൂ എന്ന് പ്രതികരിക്കുന്ന നേതാക്കളും നിരവധിയുണ്ട്. കേരളത്തിലെ പല കോൺഗ്രസ് നേതാക്കളെയും തരൂരിന് അറിയില്ല. കേരളത്തിലെ പാർട്ടിയുമായി തരൂർ അടുപ്പം പുലർത്തുന്നുമില്ല. അതു കൊണ്ടു തന്നെ തരൂരിന്റെ നീക്കങ്ങളെ ആരും കാര്യമായി എടുക്കുന്നുമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (9 minutes ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (34 minutes ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (44 minutes ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (1 hour ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (1 hour ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (2 hours ago)

108 ആംബുലൻസ് സമരം  (2 hours ago)

POWER CUT വിമർശിച്ച് എം എം മണി  (2 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (3 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (3 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (3 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (3 hours ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (3 hours ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (3 hours ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (3 hours ago)

Malayali Vartha Recommends