ചാക്കോ വെളിയിലല്ലേ... ചാക്കോയും കൂടെ അകത്ത് പോകണമായിരുന്നു; ചാക്കോയ്‌ക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് കെവിന്റെ പിതാവ്

സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായ കെവിന്‍ വധക്കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെവിന്റെ പിതാവ് ജോസഫ്. പ്രതികള്‍ക്കു വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എങ്കിലും അര്‍ഹമായ ശിക്ഷ ലഭിച്ചു. നീനുവിന്റെ പിതാവ് ചാക്കോക്ക് കൂടി ശിക്ഷ വിധിക്കേണ്ടതായിരുന്നെന്നും ചാക്കോയ്‌ക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നുവെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
ചാക്കോയടക്കം നാല് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടിരുന്നു. വിധിയില്‍ പൂര്‍ണതൃപ്തനാണെന്ന് കെവിന്‍റെ ബന്ധുവും സുഹൃത്തും കേസിലെ മുഖ്യസാക്ഷിയുമായ അനീഷ് പ്രതികരിച്ചു. കെവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍(ചിന്നു), മൂന്നാംപ്രതി ഇഷാന്‍ ഇസ്മയില്‍, നാലാംപ്രതി റിയാസ് ഇബ്രാഹിംകുട്ടി, ആറാംപ്രതി മനു മുരളീധരന്‍, ഏഴാംപ്രതി ഷിഫിന്‍ സജാദ്, എട്ടാംപ്രതി എന്‍ നിഷാദ്, ഒമ്ബതാംപ്രതി ഫസില്‍ ഷെരീഫ്, 11-ാംപ്രതി ഷാനു ഷാജഹാന്‍, 12-ാംപ്രതി ടിറ്റു ജെറോം എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് ജയചന്ദ്രന്‍ ആണ് വിധി പറഞ്ഞത്. വിവിധ വകുപ്പുകളിലായി വിധിച്ച ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസാണിതെന്നും കോടതി പറഞ്ഞു. പത്തു പ്രതികളും 40,000 വീതം പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. ഇതില്‍ ഒരു ലക്ഷം കെവിന്റെ സുഹൃത്ത് അനീഷിനും ബാക്കി തുക കെവിന്റെ കുടുംബത്തിനും ഭാര്യ നീനുവിനും തുല്യമായി നല്‍കണമെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















