കവടിയാറിലെ കക്കോടില്‍ പരിസര നിവാസികൾക്ക് തലവേദനയായി വഴിനീളെ ഗർഭനിരോധന ഉറകള്‍...

ഗർഭനിരോധന ഉറകള്‍ കാരണം തിരുവനന്തപുരം കവടിയാറിലെ കക്കോടില്‍ പരിസര നിവാസികൾക്ക് വഴിനടക്കാൻ പറ്റാത്ത അവസ്ഥ. തകർന്ന റോഡ് ടാര്‍ ചെയ്യുന്നതിന് വേണ്ടി കുഴിച്ചതോടെയാണ് എണ്ണിയാലൊടുങ്ങാത്ത ഗര്‍ഭനിരോധന ഉറകള്‍ ചെളിയോടുകൂടി വന്‍തോതില്‍ പുറത്ത് വന്നത്. എറെന്നാളത്തെ കാത്തിരിപ്പിന് ഒടുവിലായിരുന്നു കക്കോടില്‍ റോഡ് നിര്‍മാണം ആരംഭിച്ചത്. റോഡില്ലാത്തതിനാല്‍ ഇവിടെക്കഴിയുന്ന 45 കുടുംബങ്ങൾക്കും ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമായിരുന്നു. ഗർഭനിരോധന ഉറകള്‍ വഴിനീളെ പ്രത്യക്ഷപ്പെടുന്നതിന് കാരണക്കാരായതാകട്ടെ ഈ പ്രദേശത്തിന് അടുത്തുള്ള ഊളന്‍പാറയിലുള എച്ച്.എല്‍.എല്‍(ഹിന്ദുസ്ഥാന്‍ ലാറ്റക്സ്) ലൈഫ്കെയറാണ്. റോഡ് നിര്‍മാണത്തിനായി പാത നികത്തുന്നതിനായുള്ള മണ്ണ് നല്‍കിയത് കോണ്ടം നിര്‍മാതാക്കളായ ഈ കമ്പനിയായിരുന്നു.
മാലിന്യ പൈപ്പുകള്‍ക്കായി ഇവിടെ കുഴിയെടുത്തപ്പോഴാണ് ഗര്‍ഭ നിരോധന ഉറകള്‍ ആദ്യം പുറത്ത് വന്നത്. കമ്പനി മാലിന്യമായി തള്ളിയ ഉറകളായിരുന്നു ഇവ. മഴ കൂടി ആരംഭിച്ചതോടെ ഉറകള്‍ റോഡിലാകെ പരക്കുകയായിരുന്നു. എന്നാല്‍ മണ്ണിനൊപ്പം കോണ്ടം സംസ്കരിക്കുന്നത് പതിവുള്ള കാര്യമാണെന്നാണ് എച്ച്.എല്‍.എല്‍ ലൈഫ്കെയര്‍ കമ്പനിക്കാർ നൽകുന്ന വിശദീകരണം. പക്ഷെ സംഗതി വഷളാവുകയും, പ്രദേശവാസികളുടെ പ്രതിഷേധം നേരിടേണ്ടി വരികയും ചെയ്തതോടെ വഴിയിലെ മാലിന്യം നീക്കം ചെയ്യാന്‍ ഒരുങ്ങുകയാണ് ഇപ്പോൾ കമ്പനി.
https://www.facebook.com/Malayalivartha






















