Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

സി.ഒ.ടി നസീര്‍ വധക്കേസ് പ്രതികള്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീര്‍ എം.എല്‍.എ ഉപയോഗിക്കുന്ന ഇന്നോവയാണെന്ന് കണ്ടെത്തിയിട്ടും അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തയ്യാറാകാത്ത പൊലീസ്

27 AUGUST 2019 03:55 PM IST
മലയാളി വാര്‍ത്ത

സി.ഒ.ടി നസീര്‍ വധക്കേസ് പ്രതികള്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീര്‍ എം.എല്‍.എ ഉപയോഗിക്കുന്ന ഇന്നോവയാണെന്ന് കണ്ടെത്തിയിട്ടും അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തയ്യാറാകാത്ത പൊലീസ്, സംസ്ഥാന പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തില്‍ എം.എല്‍.എയെ അതിഥിയായി ക്ഷണിച്ചു. ആഗസ്റ്റ് 31 മുതല്‍ അടുത്തമാസം രണ്ട് വരെ കണ്ണൂരിലാണ് സമ്മേളനം. ഷംസീറിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ജില്ലാ കമ്മിറ്റിക്ക് ഉള്‍പ്പെടെ ഈ വാഹനത്തിലാണ് ഷംസീര്‍ എത്തിയിരുന്നത്. എന്നിട്ടും വാഹനം കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയ്യാറായില്ല. സംഭവം വിവാദമായതോടെയാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. എന്നിട്ടും എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ മടി കാണിക്കുന്നത് സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണ്. 

കഴിഞ്ഞ മേയ് 19നാണ് വടക ലോക്‌സഭാ മണ്ഡലം സി.പി.എം വിമത സ്ഥാനാര്‍ത്ഥിയായ സി.ഒ.ടി നസീറിനെ കൊല്ലാന്‍ ശ്രമിച്ചത്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നസീര്‍ രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോയപ്പോഴാണ് മൂന്നംഗ സംഘം വാഹനം ഇടിച്ചിട്ട് പരിക്കേല്‍പ്പിച്ചത്. പാര്‍ട്ടി അംഗത്വം പുതുക്കാനായി നല്‍കിയ അപേക്ഷഫോമില്‍ മതം രേഖപ്പെടുത്തണമെന്ന ആവശ്യം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെതിരെ മത്സരിച്ചതിനെ തുടര്‍ന്നാണ് ആക്രമണം എന്നായിരുന്നു ആദ്യ പ്രചരണം. എന്നാല്‍ സംഭവത്തില്‍ പി. ജയരാജന് പങ്കില്ലെന്ന് നസീര്‍ ആദ്യമേ വ്യക്തമാക്കി. ഷംസീറാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസിന് മൊഴി നല്‍കി. അത് രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് നസീര്‍ വ്യക്തമാക്കിയതോടെ രസഹ്യമൊഴി രേഖപ്പെടുത്തുകയായിരുന്നു. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെയും മാറ്റി. 

കേസില്‍ തലശ്ശേരി സി.പി.എം ഏരിയാ കമ്മറ്റി ഓഫീസ് മുന്‍ സെക്രട്ടറിയും ഷംസീറിന്റെ മുന്‍ഡ്രൈവറുമായിരുന്ന രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വധശ്രമം നടന്ന ദിവസം രാജേഷ് ആസൂത്രകനായ സന്തോഷിനെ 12 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഷംസീറിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ തലശ്ശേരി സിഐ വി.കെ.വിശ്വംഭരനെ കാസര്‍കോട് ജില്ലയിലേക്ക് സ്ഥലം മാറ്റിയിരുന്നു. താമസിക്കാതെ എസ്ഐ ഹരീഷിനെയും സ്ഥലംമാറ്റി. അന്വേഷണത്തിന്റെ നിര്‍ണായകഘട്ടത്തിലായിരുന്നു ഇത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ സ്ഥലംമാറ്റ നീക്കം വിവാദമായപ്പോള്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഉറപ്പ് നല്‍കിയിരുന്നു. 

തലശ്ശേരി സ്‌റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ഷംസീറിന്റെ നിലപാടുകള്‍ നസീര്‍ പാര്‍ട്ടി കമ്മിറ്റിയില്‍ ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മില്‍ അകലുന്നത്. അതിന് മുമ്പ് ഇരുവരും ഉറ്റസുഹൃത്തുക്കളായിരുന്നു. ഷംസീറിന്റെ ഉമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത് നസീറായിരുന്നു. ഷംസീറുമായി അകന്ന ശേഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ തലശ്ശേരിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. അവസാന നിമിഷം പിന്‍മാറുകയായിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരില്‍ എത്തിയപ്പോള്‍ കല്ലെറിഞ്ഞ കേസിലെ പ്രതിയായിരുന്നു നസീര്‍. സി.പി.എം വിട്ട ശേഷം ഉമ്മന്‍ ചാണ്ടി തലശ്ശേരിയിലെത്തിയപ്പോള്‍ പരസ്യമായി മാപ്പുപറഞ്ഞിരുന്നു. അതോടെയാണ് സി.പി.എമ്മിന്റെ മുഖ്യശത്രുവായി നസീര്‍മാറുന്നത്. 

നസീറിനെ ആക്രമിച്ചത് പാര്‍ട്ടിയുടെ അറിവോടെ അല്ലെന്നും ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ ആസൂത്രണമാണെന്നും മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്‍ പറഞ്ഞിരുന്നു. നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇത്. പി. ജയരാജന്റെ പേര് പറയാന്‍ പലരും നിര്‍ബന്ധിച്ചിരുന്നെന്നും കേന്ദ്രസര്‍ക്കാര്‍ സംരക്ഷണം നല്‍കാമെന്ന് ഉറപ്പ് നല്‍കാമെന്നും പറഞ്ഞിരുന്നതായി നസീര്‍ പറഞ്ഞതായും ജയരാജന്‍ വെളിപ്പെടുത്തിയിരുന്നു. ജയരാജനെതിരെ മത്സരിച്ച നസീറിനെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചത് അദ്ദേഹത്തെ ലക്ഷ്യംവെച്ചാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ഷംസീറാണ് ഗൂഢാലോചന നടത്തിയതെന്ന് നസീര്‍ പറഞ്ഞിട്ടും ചോദ്യം ചെയ്യാത്തത് അതുകൊണ്ടാണെന്നും സൂചനയുണ്ട്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (9 minutes ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (34 minutes ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (44 minutes ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (1 hour ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (1 hour ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (2 hours ago)

108 ആംബുലൻസ് സമരം  (2 hours ago)

POWER CUT വിമർശിച്ച് എം എം മണി  (2 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (3 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (3 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (3 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (3 hours ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (3 hours ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (3 hours ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (3 hours ago)

Malayali Vartha Recommends