Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

സമ്പുഷ്ട കേരളം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു

27 AUGUST 2019 03:59 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും അങ്കണവാടികള്‍ക്കുള്ള മൊബൈല്‍ വിതരണവും ഐ.സി.ഡി.എസ്.-സി.എ.എസ്. സോഫ്റ്റുവെയര്‍ ഉദ്ഘാടനവും ആഗസ്റ്റ് 29-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം ഡി.പി.ഐ. ജംഗ്ഷന്‍ ജവഹര്‍ സഹകരണ ഭവനില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

മുഖ്യാതിഥായി പങ്കെടുക്കുന്ന കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഐ.എല്‍.എ. മൊഡ്യൂളുകളുടെ പ്രകാശനം നിര്‍വഹിക്കുകയും പോഷന്‍ അഭിയാന്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയവരെ ആദരിക്കുകയും ചെയ്യും. ഫോര്‍ട്ടിഫൈഡ് ന്യൂട്രിമിക്‌സ് വിതരണോദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, സമ്പുഷ്ടീകരിച്ച മില്‍മ പാല്‍ വിതരണോദ്ഘാടനം വനം, മൃഗ സംരക്ഷണം, മൃഗശാല വകുപ്പ് മന്ത്രി അഡ്വ. കെ. രാജു എന്നിവര്‍ നിര്‍വഹിക്കും.

കഴിഞ്ഞ വര്‍ഷം കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ നാലു ജില്ലകളില്‍ പ്രവര്‍ത്തനം ആരംഭിച്ച സമ്പുഷ്ട കേരളം പദ്ധതിയാണ് സംസ്ഥാന വ്യാപകമാക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി കേരളം തയ്യാറാക്കിയ കണ്‍വര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് സമ്പുഷ്ട കേരളം പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയതിന് കഴിഞ്ഞ വര്‍ഷം ദേശീയ അംഗീകാരം ലഭിച്ചിരുന്നു. കൂടാതെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പോഷന്‍ അഭിയാന്‍ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച ജില്ലകളില്‍ ഒന്നായ കണ്ണൂര്‍ ജില്ലയ്ക്കും മികച്ച ബ്ലോക്കായ കല്യാശേരി ബ്ലോക്കിനും പോഷന്‍ അഭിയാന്‍ ദേശീയ പുരസ്‌കാരം ലഭിച്ചു.

ഓരോ കുട്ടികളുടെയും ജീവിതത്തിലെ ഏറെ പ്രാധാന്യം നിറഞ്ഞ കാലഘട്ടമാണ് ആദ്യത്തെ ആയിരം ദിനങ്ങള്‍. ഗര്‍ഭിണിയായിരിക്കുന്ന കാലഘട്ടം മുതല്‍ കുഞ്ഞിന് രണ്ടു വയസാകുന്നതു വരെയാണ് ഈ ആയിരം ദിനങ്ങള്‍. കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ ആയിരം ദിവസങ്ങളില്‍ നല്‍കുന്ന സ്‌നേഹത്തിലും പരിചരണത്തിലും സംരക്ഷണത്തിലും കൂടിയാണ് ജീവിതകാലം മുഴുവനുമുള്ള ആരോഗ്യം, പോഷകാഹാര സ്ഥിതി, ഉയരം, പഠനമികവ്, സ്വഭാവ സവിശേഷതകള്‍ ഒക്കെയും നിര്‍ണയിക്കപ്പെടുന്നത്. അതിനാലാണ് ഈ കാലഘട്ടത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നത്.

സമ്പുഷ്ട കേരളം പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും സ്മാര്‍ട് ഫോണുകള്‍ നല്‍കുയാണ്. ഈ ഫോണിലെ പ്രത്യേക അപ്ലിക്കേഷനിലൂടെ (ഐ.സി.ഡി.എസ്.-സി.എ.എസ്. സോഫ്റ്റുവെയര്‍) ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരങ്ങളും യഥാസമയം അപ് ലോഡ് ചെയ്യാന്‍ സാധിക്കും. ഈ പദ്ധതി പ്രാബല്യത്തിലാകുന്നതിലൂടെ അങ്കണവാടികളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന 11 രജിസ്റ്ററുകളും നിര്‍ത്തലാക്കും. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ഗുണഭോക്താക്കളുടെ വിവരങ്ങളും പ്രശ്‌നങ്ങളും തത്സമയം നിരീക്ഷിക്കുകയും അതിലൂടെ ആവശ്യാനുസരണം സേവനം ലഭ്യമാക്കുവാനും സാധിക്കുന്നു.

അങ്കണവാടി ജീവനക്കാരുടെ അഭിരുചികള്‍ വര്‍ധിപ്പിക്കുന്നിന് വേണ്ടിയുള്ള ഇംക്രിമെന്റല്‍ ലേണിംഗ് അപ്രോച്ച് (ഐ.എല്‍.എ.) മൊഡ്യൂളുകളുടെ പ്രകാശനമാണ് നടക്കുന്നത്. കുട്ടികളുടെ പോഷക നിലവാരം ഉറപ്പുവരുത്തുന്നതിന് നല്‍കുന്ന അമൃതം ന്യൂട്രിമിക്‌സ് സമ്പുഷ്ടീകരിക്കാന്‍ തീരുമാനിച്ചിരുന്നു.

സംസ്ഥാനത്തെ അങ്കണവാടികളിലെ ഗുണഭോക്താക്കള്‍ക്ക് മില്‍മയുടെ യു.എച്ച്.ടി. (Ultra-high temperature processing) പാല്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. കുട്ടികളുടേയും അമ്മമാരുടേയും ആരോഗ്യം നിലനിര്‍ത്താനായാണ് സമ്പൂര്‍ണ ആഹാരമായ പാല്‍ വിതരണം ചെയ്യുന്നത്. 180 മില്ലിലിറ്റര്‍ ഉള്‍ക്കൊള്ളുന്ന പാക്കറ്റുകളിലുള്ള പാല്‍ റെഫ്രിജറേറ്ററിന്റെ ആവശ്യമില്ലാതെ സാധാരണ ഊഷ്മാവില്‍ മൂന്ന് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. തിളപ്പിക്കാതെ തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന അണുവിമുക്തമായ പാലാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (9 minutes ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (34 minutes ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (44 minutes ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (1 hour ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (1 hour ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (2 hours ago)

108 ആംബുലൻസ് സമരം  (2 hours ago)

POWER CUT വിമർശിച്ച് എം എം മണി  (2 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (3 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (3 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (3 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (3 hours ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (3 hours ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (3 hours ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (3 hours ago)

Malayali Vartha Recommends