Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പ്രളയ ബാധിതരെ സഹായിക്കാനായി സി.പി.എം നടത്തിയ ഫണ്ട് ശേഖരണത്തില്‍ നല്‍കിയ തുക കുറഞ്ഞതിനാല്‍ കടയിലെ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

27 AUGUST 2019 05:42 PM IST
മലയാളി വാര്‍ത്ത

പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും നിര്‍ബന്ധിത പിരിവ് നടത്തരുതെന്നും ഭീഷണിപ്പെടുത്തരുതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംസ്ഥാന സെക്രട്ടറിയേറ്റും നല്‍കിയ നിര്‍ദ്ദേശം എറണാകുളത്തെ സി.പി.എം പ്രവര്‍ത്തകര്‍ അട്ടിമറിച്ചതായി ആക്ഷേപം. കൊച്ചി ഇടപ്പള്ളിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രളയ ബാധിതരെ സഹായിക്കാനായി നടത്തിയ ഫണ്ട് ശേഖരണത്തില്‍ നല്‍കിയ തുക കുറഞ്ഞതിനാല്‍ കടയിലെ ജീവനക്കാരനെ മര്‍ദ്ദിച്ചെന്നാണ് ഉടമയായ മനുവിന്റെ പരാതി. ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരനെയാണ് മര്‍ദ്ദിച്ചത്. സി.പി.എം പ്രവര്‍ത്തകനും വാര്‍ഡ്് കൗണ്‍സിലറുമായ സുദര്‍ശന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്നും ഇയാളുടെ പറയുന്നു. 

100 രൂപയാണ് മനു സംഭാവന നല്‍കിയത്. അത് പോരായെന്ന് പറഞ്ഞ സുദര്‍ശന്‍ പണം തിരികെ നല്‍കിയ ശേഷം പ്രവര്‍ത്തകര്‍ക്കൊപ്പം തിരികെ പോയി. അതിനിടെ പാര്‍ട്ടിപ്രവര്‍ത്തകരില്‍ ചിലര്‍ കടയിലെ സ്റ്റിക്കര്‍ ഇളക്കിയതോടെ ജീവനക്കാരില്‍ ഒരാള്‍ എതിര്‍ത്തു. തുടര്‍ന്നായിരുന്നു മര്‍ദ്ദനം. അതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനു പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രാദേശിക നേതാക്കള്‍ നിരന്തരം ഭീഷണി തുടങ്ങി. കേസ് കൊടുത്തിട്ടും പൊലീസ് കാര്യമായി ഇടപെട്ടില്ലെന്നും കടയുടമ ആരോപിച്ചു. സംഭവത്തിന് ശേഷം സുദര്‍ശന്റെ നേതൃത്വത്തില്‍ തനിക്കെതിരെ വ്യാജപ്രചരണങ്ങളും നടത്തുന്നുണ്ടെന്നും മനു ആരോപിക്കുന്നു. ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വില്‍ക്കുകയാണെന്നും അത് വാര്‍ഡ് കൗണ്‍സിലറായ താന്‍ ചോദ്യം ചെയ്‌തോടെയാണ് തന്നെയും പാര്‍ട്ടിയേയും അപമാനിക്കാന്‍ ഇല്ലാത്ത പരാതി നല്‍കിയതെന്നാണ് സുദര്‍ശനന്‍ പൊലീസുകാരോട് ഉള്‍പ്പെടെ പറഞ്ഞത്. 

പ്രാദേശിക നേതാക്കളുടെ പെരുമാറ്റം വളരെ മോശമായ രീതിയിലാണെന്ന അഭിപ്രായം ശക്തമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ കരട് രൂപരേഖയില്‍ വ്യക്തമായി പറഞ്ഞിരുന്നു. പലപ്പോഴും പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വഭാവരീതിയാണ് പാര്‍ട്ടിക്കെതിരായ ജനവികാരമായി രൂപപ്പെടുന്നത്. ബ്രാഞ്ച്-ലോക്കല്‍ അംഗങ്ങളും നേതാക്കളും പ്രദേശവാസികള്‍ക്കൊപ്പം പലകാര്യങ്ങളിലും നില്‍ക്കുന്നില്ലെന്ന അഭിപ്രായം പലയിടങ്ങളിലും ശക്തമാണ്. പഞ്ചായത്ത് അംഗങ്ങളുടെയും മറ്റും ഇടപെടീലുകള്‍ ഇക്കാര്യത്തില്‍ പ്രധാനമാണ്. ഗൃഹസന്ദര്‍ശനത്തിനെത്തിയ നേതാക്കളോട് പലരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സി.പി.എം സംസ്ഥാന സമിതി ചര്‍ച്ച ചെയ്തിരുന്നു. ഡിവൈഎഫ്ഐ, എസ്.എഫ്ഐ, സര്‍വ്വീസ് സംഘടനകള്‍, മറ്റ് പോഷക സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയിട്ടുണ്ട്. പാര്‍ട്ടിയിലെയും പോഷക സംഘടനകളിലെയും അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വോട്ടുകള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ലഭിച്ചിട്ടുണ്ട്. അത് വലിയ അപകടകരമായ കാര്യമാണെന്നാണ് വിലയിരുത്തല്‍. 

താഴേ തട്ട് മുതല്‍ മുകളിലേക്കുള്ള നേതാക്കളുടെ പെരുമാറ്റവും അച്ചടക്കവും വളരെ പ്രധാനമാണ്. സംഘടനാ തലത്തിലുള്ള അച്ചടക്കം പോലും പാലിക്കുന്നതില്‍ പലരും വീഴ്ചവരുത്തുന്നതായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ പാര്‍ട്ടി അംഗങ്ങളും നേതാക്കളും ജനപ്രതിനിധികളും ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണം. പ്രാദേശികമായ വിഷയങ്ങള്‍ പോലും വിവാദമാക്കാതെ പരിഹരിക്കണം. അതേസമയം ചേര്‍ത്തലയില്‍ ഓമനക്കുട്ടന് സംഭവിച്ചത് പോലുള്ള കാര്യങ്ങളില്‍ ശക്തമായി ഇടപെടുകയും വേണം. സര്‍ക്കാരിന്റെ ഭരണം പലയിടത്തും മെച്ചമാണെങ്കിലും അടിക്കടി പാര്‍ട്ടിയിലും നേതാക്കളെയും കേന്ദ്രീകരിച്ചുണ്ടാകുന്ന വിവാദങ്ങള്‍ അതിന്റെ ശോഭ കെടുത്തുന്നു. ശബരിമല വിഷയത്തില്‍ ജാഗ്രതക്കുറവുണ്ടായി അത് സ്വയംവിമര്‍ശനമായി പാര്‍ട്ടി വിലയിരുത്തിയതായും സെക്രട്ടറിയേറ്റ് തയ്യാറാക്കിയ രൂപരേഖയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ പത്രമാധ്യമങ്ങളിലടക്കം വന്നതാണ്. താമസിക്കാതെ കീഴ്ഘടകങ്ങളെ അറിയിക്കുകയും ചെയ്യും. എന്നിട്ടും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ധിക്കാരവും ധാര്‍ഷ്ട്യവും അവസാനിപ്പിക്കാതെ മുന്നോട്ട് പോകുന്നത് സി.പി.എമ്മിന് വലിയ തിരിച്ചടിയാകും. പ്രത്യേകിച്ച് പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (57 minutes ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (1 hour ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (1 hour ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (1 hour ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (1 hour ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (1 hour ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (2 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (3 hours ago)

108 ആംബുലൻസ് സമരം  (4 hours ago)

POWER CUT വിമർശിച്ച് എം എം മണി  (4 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (4 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (4 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (4 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (4 hours ago)

Malayali Vartha Recommends