സിസ്റ്റര്‍ അഭയക്കേസിലെ സാക്ഷികളുടെ കൂറുമാറ്റം തടയാനാകുന്നില്ലെന്ന് സിബിഐ

വിചാരണയ്ക്കിടെ സിസ്റ്റര്‍ അഭയക്കേസിലെ സാക്ഷികൾ വീണ്ടും കൂറുമാറി. വിചാരണ തുടങ്ങിയ ഇന്നലെയും രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇതിന് പിന്നാലെ സിസ്റ്റര്‍ അഭയക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തടയാനാകുന്നില്ലെന്ന് സിബിഐ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നാലാം സാക്ഷി സഞ്ജു പി.മാത്യുവും 50-ാം സാക്ഷി സിസ്റ്റര്‍ അനുപമയുമാണ് വിചാരണവേളയില്‍ കോടതിയില്‍ മൊഴി മാറ്റിയത്.
ഫാ.തോമസ് കോട്ടൂരിന്റെ സ്‌കൂട്ടര്‍ കോണ്‍വെന്റില്‍ കണ്ടുവെന്ന മൊഴിയാണ് സഞ്ജു മാറ്റിയത്. കോണ്‍വെന്റിന് സമീപത്ത് താമസിക്കുന്ന ആളാണ് സഞ്ജു. സംഭവ ദിവസം അഭയയുടെ ശിരോ വസ്ത്രവും ചെരിപ്പും അടുക്കളയില്‍ കണ്ടുവെന്ന മൊഴിയാണ് സിസ്റ്റര്‍ അനുപമ പിന്നീട് മാറ്റിയത്. സിസ്റ്റര്‍ അഭയയ്‌ക്കൊപ്പമായിരുന്നു അനുപമയും താമസിച്ചിരുന്നത്. 2009 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 10 വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്.
https://www.facebook.com/Malayalivartha






















