ഓണത്തിന് കര്‍ശന ഭക്ഷ്യ പരിശോധന: ഒരാഴ്ച്ച കൊണ്ട് 22 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു- 1334 സ്ഥാപനങ്ങള്‍ക്ക് പിഴ 563 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ശുചിത്വ നിലവാരം ഉറപ്പുവരുത്തുവാന്‍ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ആഗസ്റ്റ് 21 മുതല്‍ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടന്നുവരുന്നു. ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്പ്പിക്കുകയും ലംഘനങ്ങള്‍ക്ക് പിഴ നല്‍കുകയും ചെയ്തിട്ടുണ്ട്. വിഷം കലര്‍ന്ന പച്ചക്കറികളും മായം ചേര്‍ത്ത പാലും ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ സംസ്ഥാനത്ത് എത്താതിരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകള്‍, ബേക്കറികള്‍, ഭക്ഷ്യോത്പാദന കേന്ദ്രങ്ങള്‍, തട്ടുകടകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കും. ഓണാവധി ദിവസങ്ങളിലും സ്‌ക്വാഡുകള്‍ രംഗത്തുണ്ടാകും. ചെക്കുപോസ്റ്റുകളില്‍ ഉള്‍പ്പെടെ കര്‍ശനമായ പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാന വ്യാപകമായി ഈ മാസം 21 മുതല്‍ ആരംഭിച്ച ആദ്യഘട്ട പരിശോധനയില്‍ 1,334 സ്ഥാപനങ്ങളില്‍ നിന്നും 5,72,500 രൂപ പിഴ ഈടാക്കി. 563 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 194 (72 സ്റ്റാറ്റിയൂട്ടറി, 122 സര്‍വയിലന്‍സ്) ഭക്ഷ്യസാമ്പിളുകള്‍ ശേഖരിക്കുകയും ഗുരുതരമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കണ്ടെത്തിയ 22 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തു.
തിരുവനന്തപുരം ജില്ലയില്‍ 87 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 30,500 രൂപ പിഴ ഈടാക്കുകയും 50 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 5 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലയില്‍ 90 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 62,000 രൂപ പിഴ ഈടാക്കുകയും 53 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 3 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തു.
പത്തനംതിട്ട ജില്ലയില്‍ 67 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 8,000 രൂപ പിഴ ഈടാക്കുകയും 34 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ആലപ്പുഴ ജില്ലയില്‍ 124 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 56 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 4 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തു.
കോട്ടയം ജില്ലയില്‍ 126 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 50 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ 31 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17,000 രൂപ പിഴ ഈടാക്കുകയും 9 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. എറണാകുളം ജില്ലയില്‍ 145 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2,68,000 രൂപ പിഴ ഈടാക്കുകയും 80 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 6 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തു.
തൃശൂര്‍ ജില്ലയില്‍ 80 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുള്ളതാണ്. പാലക്കാട് ജില്ലയില്‍ 124 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 36 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു മലപ്പുറം ജില്ലയില്‍ 116 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 58 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 1 സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലയില്‍ 171 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1,46,000 രൂപ പിഴ ഈടാക്കുകയും 54 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 3 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തു.
വയനാട് ജില്ലയില്‍ 52 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 22,000 രൂപ പിഴ ഈടാക്കുകയും 15 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ 20 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 19,000 രൂപ പിഴ ഈടാക്കുകയും 14 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. കാസര്‍ഗോഡ് ജില്ലയില്‍ 101 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 45 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















