സിസിടിവി ഇല്ലെന്ന് മനസ്സിലാക്കിയതോടെ കള്ളന്റെ ഇഷ്ട കേന്ദ്രമായി; കള്ളനെ കൊണ്ട് പൊറുതി മുട്ടി കാലിക്കട്ട് സര്‍വകലാശാലാ ലേഡീസ് ഹോസ്റ്റലിലെ വിദ്യാര്‍ഥിനികൾ

കള്ളനെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കാലിക്കട്ട് സര്‍വകലാശാലാ ലേഡീസ് ഹോസ്റ്റലിലെ വിദ്യാര്‍ഥിനികൾ. സിസിടിവി ഇല്ലെന്ന് മനസ്സിലാക്കിയതോടെയാണ് കള്ളന്റെ ഇഷ്ട കേന്ദ്രമായി ഈ സർവകലാശാല മാറിയത്. വിദ്യാര്‍ഥികളുടെ റൂമില്‍ സൂക്ഷിച്ച പന്ത്രണ്ടായിരത്തോളം രൂപയാണ് ഇന്നലെ മോഷണം പോയത്. ഇതിന് മുന്‍പും നിരവധി തവണ ഇത്തരത്തില്‍ പണവും സ്വര്‍ണാഭരണങ്ങളും റൂമില്‍ നിന്നും മോഷണം പോയിട്ടുണ്ടെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ആയിരത്തി അഞ്ഞൂറോളം വനിതകള്‍ താമസിക്കുന്ന സര്‍വകലാശാലാ ലേഡീസ് ഹോസ്റ്റലില്‍ ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരില്ല.
സാമൂഹികവിരുദ്ധരുടെ ശല്യം ഇല്ലാതാക്കാന്‍ ലേഡിസ് ഹോസ്റ്റലിലും ക്യാന്പസിലും സിസിടിവി സ്ഥാപിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം ഇതുവരെ നടപ്പായിട്ടുമില്ല. വിദ്യാര്‍ഥിനികള്‍ക്ക് പണവും രേഖകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ലേഡിസ് ഹോസ്റ്റലിലെ റൂമുകളില്‍ ലോക്കറുകള്‍ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.
https://www.facebook.com/Malayalivartha






















