Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

എല്ലാം മാറി മറിയുമ്പോള്‍... മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് റിമാന്റിലാകുമ്പോള്‍ അദ്ദേഹം നാടുകടത്തിയ റ്റി.കെ. വിനോദ് കുമാര്‍ കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം തലവന്‍; അക്രമം അടിച്ചമര്‍ത്താന്‍ വിനോദ്കുമാര്‍ നടത്തിയ ഫലം കണ്ടെങ്കിലും...

06 SEPTEMBER 2019 09:54 AM IST
മലയാളി വാര്‍ത്ത

അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി. ഓ സൂരജ് റിമാന്റിലാകുമ്പോള്‍ കോഴിക്കോട് ജില്ലാ കളക്ടറായിരിക്കെ അദ്ദേഹം നാടുകടത്തിയ റ്റി.കെ. വിനോദ് കുമാര്‍ കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം തലവനായത് തികച്ചും വിധി വൈപരീത്യം. തന്നെ കുരുക്കിയതാണെന്ന് സൂരജ് പറഞ്ഞത് വിനോദ് കുമാറിനെ ഉദ്ദേശിച്ചാണെന്നാണ് കഥ. എന്നാല്‍ കേരള പോലീസിലെ തികച്ചും മാന്യനായ ഉദ്യോഗസ്ഥനാണ് വിനോദ് കുമാര്‍.

സൂരജും വിനോദ് കുമാറും തമ്മിലുള്ള പിണക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സൂരജിന് ബാപ്പയും ഉമ്മയുമിട്ട പേര് സിറാജ് എന്നാണ് . പിന്നീട് സര്‍ക്കാര്‍ സര്‍വീസിലും സിറാജ് തുടര്‍ന്നു. ഐ.എ.എസ് കിട്ടുമെന്നായപ്പോള്‍ പേരു മാറ്റി സൂരജ് എന്നാക്കി .

സിറാജ് എന്ന സൂരജ് കോഴിക്കോട് കളക്റ്ററായിരിക്കെയാണ് മാറാട് കലാപം നടക്കുന്നത്. വ്യക്തമായ പ്ലാനോടെ അതിവേഗത്തില്‍ നിരവധിയാളുകളെ കൊന്നുവെന്ന് ആരോപണം ഉയര്‍ന്ന കലാപമാണ് മാറാട്ട് നടന്നത്.

പക്ഷെ, ഏതാനും മിനിറ്റുകള്‍ക്കകം പൊലീസ് അതിവിദഗ്ധമായി മാറാട് പ്രദേശം വളഞ്ഞു. അത് അക്രമികള്‍ തീരെ പ്രതീക്ഷിച്ചില്ല. അവര്‍ മാറാട്ടിലെ ആരാധനാലയത്തിലേക്ക് ആയുധങ്ങളുമായി ഓടിക്കയറി.

അക്രമം അമര്‍ച്ച ചെയ്യാന്‍ വെടിവെയ്ക്കണം. വെടിവെയ്ക്കാനും ഒളിച്ചിരിക്കുന്ന അക്രമികളെ പിടിക്കാനും പൊലീസ് കമ്മീഷണര്‍ ടി. കെ. വിനോദ് കുമാറിന് കളക്റ്ററുടെ സമ്മതം വേണം.

പക്ഷെ, കളക്റ്റര്‍ സിറാജ് എന്ന സൂരജ് ഫോണ്‍ ഓഫ് ചെയ്തു മുങ്ങി. എന്നാല്‍ സമയം പാഴാക്കാതെ കളക്റ്ററുടെ സമ്മതമില്ലാതെ തന്നെ വിനോദ് കുമാര്‍ വെടി വെയ്ക്കാന്‍ ഉത്തരവിട്ടു. ആരാധനാലയത്തില്‍ കയറി അക്രമികളെ പിടികൂടി നിയമത്തിന്റെ മുന്നിലെത്തിച്ചു. കേരള ചരിത്രത്തിലേറ്റവും ഫലപ്രദമായ പൊലീസ് ആക്ഷന്‍ എന്ന് വേണമെങ്കിലതിനെ വിശേഷിപ്പിക്കാം. അതിന്റെ നായകനാണ് റ്റി.കെ വിനോദ് കുമാര്‍ ഐ. പി എസ്.

പക്ഷെ, അതിന് വിനോദ് കുമാറിന് സമ്മാനമല്ല ശിക്ഷയാണ് കിട്ടിയത്. വിനോദ് കുമാറിനെ അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ നാടുകടത്തി. ഇ അഹമ്മദ്, കുഞ്ഞാലിക്കുട്ടി, സിറാജ് എന്ന സൂരജ് തുടങ്ങിയവരുടെ സമ്മര്‍ദ്ദത്തിനു സര്‍ക്കാര്‍ വഴങ്ങി എന്നു മാത്രം.

പക്ഷെ ആ തക്കം നോക്കി വിനോദ് കുമാര്‍ അമേരിക്കയില്‍ പോയി 5 വര്‍ഷം പഠിച്ച് ഡോക്റ്ററേറ്റെടുത്തു. തിരികെയെത്തിയിട്ടും കേരള സര്‍ക്കാരുകള്‍ ഡോ. റ്റി.കെ. വിനോദ് കുമാറിനെ കേരളത്തില്‍ നിയമിക്കാന്‍ തയ്യാറായില്ല. സിറാജ് എന്ന സൂരജിന്റെ പ്രതികാരം. അങ്ങനെ 10 വര്‍ഷത്തോളം ഹൈദരാബാദ് പൊലീസ് അക്കാഡമിയില്‍ ജോലി ചെയ്യേണ്ടി വന്നു സമര്‍ത്ഥനായ പൊലീസ് ഓഫീസര്‍ക്ക്.

അന്ന് ആരാധനാലയത്തില്‍ കയറി ഒളിച്ചിരുന്ന അക്രമികളെ പിടികൂടാന്‍ അനുവാദം കൊടുക്കാതെ മുങ്ങിയ കോഴിക്കോട് ജില്ല കളക്റ്റര്‍ സിറാജ് എന്ന സൂരജിനെതിരെ ഒരു സര്‍ക്കാരും നടപടി എടുത്തില്ല. അറസ്റ്റ് ചെയ്ത് ജയിലിലാക്കാന്‍ വകുപ്പുണ്ടായിരുന്നുവെങ്കിലും.

ഇന്ന് അഴിമതിക്കേസില്‍ സിറാജ് എന്ന സൂരജ് ജയിലിലാകുമ്പോള്‍ കേരളത്തിലെ എഡിജിപി (ഇന്റലിജന്‍സ്) സ്ഥാനത്തിരിക്കുന്നത് അഴിമതിയുടെ കറ ഒരിറ്റും പുരളാത്ത ഡോ. ടി. കെ. വിനോദ് കുമാര്‍ ആണ് എന്നത് ശ്രദ്ധേയം. ഒടുവില്‍ പിണറായി വിജയന്‍ എന്ന ധീരനായ മുഖ്യമന്ത്രി വേണ്ടി വന്നു, സൂരജിനെ അകത്താക്കാനും വിനോദ് കുമാറിനെ രഹസ്യാന്വേഷണ തലവനാക്കാനും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (5 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (6 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (6 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (6 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (7 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (7 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (7 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (7 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (7 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (7 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (7 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (7 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (7 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (7 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (9 hours ago)

Malayali Vartha Recommends