Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ചര്‍ച്ചയാകാന്‍ വീണ്ടും ശബരിമല... മണ്ഡലകാലം വരാനിരിക്കെ ശബരിമലയില്‍ നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍; ശബരിമലയെ പ്രത്യേക ദേവസ്വം ബോര്‍ഡ് ആക്കണമെന്ന നീക്കം ഫലവത്തായില്ല; ശബരിമലയ്ക്കായി ദേവസ്വം ദേവസ്വം ബോര്‍ഡിന് കീഴില്‍ പ്രത്യേക അതോറിറ്റി

06 SEPTEMBER 2019 02:07 PM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം ശബരിമല സജീവ ചര്‍ച്ചാ വിഷയമാകുകയാണ്. കഴിഞ്ഞ മഞ്ഡലകാലത്തിലെ അനുഭവം ഉള്‍ക്കൊണ്ട് വലിയ തയ്യാറെടുപ്പുകളോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചു കൂട്ടി ഓരോ വിഭാഗങ്ങളുടേയും നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണം ശബരിമലയാണെന്ന വിലയിരുത്തല്‍ വന്നതിനാല്‍ കരുതലോടെയുള്ള പ്രവര്‍ത്തനമാണ് സിപിഎമ്മും നടത്തുന്നത്. ഇനി വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളെ ശബരിമല സ്വാധീനിക്കും. അത് കഴിഞ്ഞ് പഞ്ചായത്ത് തെരഞ്ഞെടുപ്പും. പിന്നെ നിയമസഭാ പൊതു തെരഞ്ഞെടുപ്പാണ്. വിശ്വാസികളുടെ പിന്തുണ ഉറപ്പാക്കാന്‍ വിശ്വാസ്യതയുള്ള പ്രവര്‍ത്തനം വേണമെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്.

അതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ ശബരിമല ക്ഷേത്രത്തിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുകയാണ്. ഇതിനായി നിയമനിര്‍മാണം നടത്തും. പന്തളം രാജവംശത്തിലെ മുതിര്‍ന്ന അംഗമായ രാമവര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ശബരിമലയ്ക്കായി പ്രത്യേക അതോറിറ്റി രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം നേരത്തെ ചര്‍ച്ചയായിരുന്നു. ശബരിമല ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡില്‍നിന്നു മാറ്റി പ്രത്യേക ബോര്‍ഡിനു കീഴിലാക്കണമെന്നും വീണ്ടും ദേവപ്രശ്‌നം നടത്തണമെന്നുമാണു രാമവര്‍മയുടെ ഹര്‍ജിയിലെ ആവശ്യം. 2011ലെ ഉന്നതാധികാരസമിതി നിര്‍ദേശിച്ച രീതിയില്‍ ദേവപ്രശ്‌നം നടത്തുകയും വേണം. ക്ഷേത്രഭരണത്തിനായി ദേവസ്വം കമ്മിഷണര്‍, സെക്രട്ടറി, തന്ത്രി എന്നിവരും അയ്യപ്പസേവാസംഘം, പന്തളം കൊട്ടാരം പ്രതിനിധികളും ഉള്‍പ്പെട്ട സമിതി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ദേവസ്വം, റവന്യൂ വകുപ്പുകളാണ് ഈ കേസിലെ എതിര്‍കക്ഷികള്‍. നാലാഴ്ചയ്ക്കുശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുന്നതാണ്. ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ മറ്റൊരു ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതു ഹിന്ദു എം.എല്‍.എമാരാണെങ്കിലും അവരില്‍ പലരും അവിശ്വാസികളാണെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വാദം. അതിനാല്‍, ഇപ്പോഴത്തെ രീതി മാറ്റി വിശ്വാസത്തില്‍ ഊന്നിയുള്ള തെരഞ്ഞെടുപ്പ് ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇതിനെ സര്‍ക്കാര്‍ എങ്ങനെ വാദിക്കുന്നു എന്നതാണ് മുഖ്യം.

തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലനില്‍പ്പ് തന്നെ ശബരിമല ക്ഷേത്രത്തിന്റെ വരുമാനമാണ്. അപ്പോള്‍ ശബരിമല മാത്രമായി വിഭജിച്ചാല്‍ മറ്റ് ക്ഷേത്രങ്ങളുടെ സ്ഥിതി പരിതാപകരമാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ 1258 ക്ഷേത്രങ്ങളാണുള്ളത്. ഇവയില്‍ ശബരിമല ഉള്‍പ്പെടെ 58 ക്ഷേത്രങ്ങളാണു കൂടുതല്‍ വരുമാനമുള്ളവ. ഈ വരുമാനമുപയോഗിച്ചാണു മറ്റു ക്ഷേത്രങ്ങളുടെ ചെലവുകള്‍ നടന്നുപോകുന്നത്. അതിനാലാണ് ശബരിമലയെ പ്രത്യേക ദേവസ്വം ബോര്‍ഡ് ആക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തള്ളുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ത്തന്നെ തിരുപ്പതി മാതൃകയില്‍ പ്രത്യേക അതോറിറ്റിയാണു ദേവസ്വം വകുപ്പിന്റെ പരിഗണനയിലുള്ളത്. വര്‍ഷം തോറും ലക്ഷക്കണക്കിനു തീര്‍ഥാടകരെത്തുന്ന ക്ഷേത്രത്തിനു പ്രത്യേകഭരണസംവിധാനം ആവശ്യമാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്. തിരുപ്പതി മോഡല്‍ ശബരിമലയിലും പ്രാവര്‍ത്തികമാക്കാനുള്ള ചര്‍ച്ചകര്‍ നേരത്തേയും നടന്നിരുന്നു. എന്നാല്‍ ഹിന്ദു സംഘടനകളുടെ ഇടയില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരത്തെ ക്ഷണിച്ചു വരുത്തിയിരുന്നു. അതിനാല്‍ ചര്‍ച്ചകളിലൂടെയായിരിക്കും അന്തിമ രൂപം നല്‍കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (6 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (6 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (7 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (7 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (7 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (7 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (7 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (8 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (8 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (8 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (8 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (8 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (8 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (8 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (10 hours ago)

Malayali Vartha Recommends