Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

കൂകലില്‍ വിളറി വെളുത്തു... മാണി സാറിന്റെ ഓര്‍മ്മയില്‍ മത്സരിക്കുമ്പോള്‍ പോലും രണ്ടില നല്‍കാന്‍ ഇടങ്കോലിട്ട പി.ജെ. ജോസഫ് പ്രവര്‍ത്തകരുടെ ഇടയില്‍ ഒറ്റപ്പെടുന്നു; ഇന്നലെയുണ്ടായ കൂക്ക് വിളികള്‍ക്ക് ശേഷം പൊളിച്ചടുക്കി കേരളാ കോണ്‍ഗ്രസ് മുഖപത്രവും

06 SEPTEMBER 2019 01:11 PM IST
മലയാളി വാര്‍ത്ത

ഏറെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് പാല ഉപതെരഞ്ഞെടുപ്പ്. പാലയിലെ എല്ലാമെല്ലാമായിരുന്ന കെ.എം. മാണിയുടെ പേരിലുള്ള ഉപതെരഞ്ഞെടുപ്പില്‍ തന്നെ എല്ലാം കുളമാക്കിയിരിക്കുകയാണ് പി.ജെ. ജോസഫ്. കെ.എം. മാണി വളര്‍ത്തി വലുതാക്കിയ പ്രസ്താനത്തിന്റെ ചിഹ്നം പോലും ഉപയോഗിക്കാന്‍ അദ്ദേഹത്തിന്റെ പേരിലുള്ള ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞില്ല. ഇത് വളരെ വൈകാരികമായാണ് പാലയിലെ ജനങ്ങള്‍ കാണുന്നത്. പിജെ ജോസഫിന് ഒരു വില്ലന്‍ പരിവേഷമാണ് ഇപ്പോള്‍ പാലയിലുള്ളത്. അതിന്റെ പ്രതിഫലനമായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കണ്ടത്. ഒരു നേതാവിനും നേരിടാത്ത കൂകലാണ് സ്വന്തം പാര്‍ട്ടി അണികളില്‍ നിന്നും പി.ജെ. ജോസഫിന് കിട്ടിയത്. അതും യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തില്‍.

യു.ഡി.എഫിന്റെ കണ്‍വന്‍ഷന്‍ വേദിയില്‍ പി.ജെ ജോസഫിനെതിരെ ജോസ് കെ. മാണി വിഭാഗത്തിന്റെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. കൂകുവിളികളും അസഭ്യവാക്കുകളും കൊണ്ടാണ് ജോസ് കെ. മാണി വിഭാഗം പി.ജെ ജോസഫിനെ എതിരേറ്റത്. ജോസ് കെ മാണി വിഭാഗം പ്രവര്‍ത്തകരുടെ വികാരം താന്‍ മനസിലാക്കുന്നുവെന്ന് പി.ജെ ജോസഫ് പറഞ്ഞു. പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് ജോസ് കെ. മാണിയും ആവശ്യപ്പെട്ടു. ഇതോടെ ജോസഫ് വിളറി വെളുത്തിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടിയോടുള്ളകൂറ് ജോസഫ് വ്യക്തമാക്കിയത്.

ജോസ് കെ. മാണിയുമായുള്ള അഭിപ്രായ വ്യത്യാസം ഇന്നല്ലെങ്കില്‍ നാളെ തീരുമെന്നാണ് പി.ജെ ജോസഫ് പറഞ്ഞത്. അഭിപ്രായ വ്യത്യാസം സ്ഥിരമല്ല. മുന്നണി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ജോസ് ടോമിനെ വിജയിപ്പിക്കണം. ഇന്നുമുതല്‍ തിരഞ്ഞെടുപ്പ് വേദിയില്‍ ഉണ്ടാകുമെന്നും ജോസഫ് വ്യക്തമാക്കി.

നവകേരളം എന്ന് പറയുന്നതല്ലാതെ പിണറായി ഒന്നും ചെയ്യുന്നില്ല. ശബരിമല വിഷയത്തില്‍ തെറ്റിപ്പോയെന്ന് പാര്‍ട്ടി തന്നെ പറയുന്നു. പാലാ നിയോജക മണ്ഡലത്തില്‍ സമഗ്ര വികസനത്തിനായി അധ്വാനിച്ച മാണിയുടെ പാത പിന്തുടരാന്‍ ജോസ് ടോമിന് കഴിയട്ടെയെന്നും ജോസഫ് ആശംസിച്ചു. ഇതോടെയാണ് അണികളില്‍ നിന്നും കയ്യടി വന്നത്.

അതേസമയം പി ജെ ജോസഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് എം മുഖപത്രവും പുറത്തിറങ്ങി. പാലായില്‍ ചില നേതാക്കള്‍ അപസ്വരം കേള്‍പ്പിക്കുന്നു. ശകുനം മുടക്കാന്‍ വഴിമുടക്കി നില്‍ക്കുന്നവര്‍ക്ക് വിഡ്ഢിയാകാനാണ് യോഗമെന്നും കേരളാ കോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായ വിമര്‍ശിക്കുന്നു.

പി.ജെ ജോസഫിനെ ഉന്നം വച്ചുള്ളതാണ് മുഖപത്രം. കേരളാ കോണ്‍ഗ്രസ് എമ്മിന് കെ.എം. മാണിയല്ലാതെ വേറൊരു ചിഹ്നമില്ലെന്നാണ് മുഖ പ്രസംഗത്തിലൂടെ വ്യക്തമാക്കുന്നത്. അണപ്പല്ല് കൊണ്ട് ഇറുമ്മുകയും മുന്‍പല്ല് കൊണ്ട് ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാര്‍ഥിക്ക് പ്രസക്തിയില്ല. പാലായിലെ സ്ഥാനാര്‍ഥി നിര്‍ണയത്തോടെ ജോസ് കെ മാണിയുടെ ജനപ്രീതി ഉയര്‍ന്നെന്നും മുഖപ്രംസംഗത്തിലുണ്ട്.

മറ്റു പാര്‍ട്ടികള്‍ക്കു മാതൃകയാക്കാവുന്ന വിധം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജോസ് കെ മാണി അവലംബിച്ച ജനാധിപത്യ രീതി ഏറ്റവും അഭിനന്ദനീയമാണ്. പാലായിലെ ജനങ്ങളുടെ മനസ്സറിഞ്ഞും കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ വികാരങ്ങള്‍ മാനിച്ചും എടുത്ത തീരുമാനമാണത്. സ്വന്തം കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥി വേണ്ടെന്ന് ജോസ് കെ മാണി പറഞ്ഞതായി അറിഞ്ഞതോടെ പലരും അമ്പരന്നു പോയിട്ടുണ്ടാവുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. എന്തായാലും പാല ഉപതെരഞ്ഞെടുപ്പ് പി.ജെ ജോസഫിനെ സംബന്ധിച്ച് നിര്‍ണായകമാകുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ജോസഫിന് ഉറപ്പായും തിരിച്ചടി കിട്ടും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (6 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (6 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (7 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (7 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (7 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (7 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (7 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (8 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (8 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (8 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (8 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (8 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (8 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (8 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (10 hours ago)

Malayali Vartha Recommends