തുടര്‍ച്ചയായി സുപ്രീംകോടതി വിധികള്‍ നടപ്പാക്കാതിരിക്കുകയും ലംഘിക്കുകയും ചെയ്യുന്ന കേരളാ സര്‍ക്കാരിനും ഹൈക്കോടതിയിലെ ഒരു ജഡ്ജിക്കും എതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

തുടര്‍ച്ചയായി സുപ്രീംകോടതി വിധികള്‍ നടപ്പാക്കാതിരിക്കുകയും ലംഘിക്കുകയും ചെയ്യുന്ന കേരളാ സര്‍ക്കാരിനും ഹൈക്കോടതിയിലെ ഒരു ജഡ്ജിക്കും എതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കണ്ടനാട് പള്ളിതര്‍ക്കത്തിലാണ് ഹൈക്കോടതി ജഡ്ജിയേയും ചീഫ് സെക്രട്ടറിയേയും സുപ്രീംകോടതി ജഡ്ജി അരുണ്‍മിശ്ര രൂക്ഷമായി വിമര്‍ശിച്ചത്. കേരളം ഇന്ത്യയിലല്ലേ എന്ന് വരെ ജസ്റ്റിസ് അരുണ്‍മിശ്ര ചോദിച്ചു. കണ്ടനാട് പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി മറികടന്ന് തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടതാണ് പ്രശ്‌നമായത്. ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് അരുണ് മിശ്ര അതിരൂക്ഷ പരാമമര്‍ശം നടത്തിയത്.
സുപ്രീം കോടതി ഉത്തരവ് മറികടന്ന് ഉത്തരവിറക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ആര് അധികാരം തന്നെന്നും ജസ്റ്റിസ് അരുണ് മിശ്ര ചോദിച്ചു. ഉത്തരവിറക്കാന്‍ ജസ്റ്റിസ് ഹരിപ്രസാദ് ആരാണ്? ജുഡിഷ്യല്‍ അച്ചടക്കം ജസ്റ്റിസ് ഹരിപ്രസാദിന് അറിയില്ലേ. ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടി വരും ജസ്റ്റിസ് അരുണ് മിശ്ര മുന്നറിയിപ്പ് നല്‍കി. സുപ്രീം കോടതി ഉത്തരവ് എല്ലാം നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലേ എന്നും ജസ്റ്റിസ് അരുണ് മിശ്ര ചോദിച്ചു. ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളി തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാതെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശ്രമിച്ച സര്‍ക്കാരിനെതിരെ മുമ്പ് ജസ്റ്റിസ് അരുണ്‍മിശ്ര വിമര്‍ശനം നടത്തിയിരുന്നു. വിശ്വാസകാര്യങ്ങളില്‍ എന്തിനാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്നും ചോദിച്ചിരുന്നു.
സുപ്രീംകോടതി വിധി നടപ്പാക്കത്തതിനെ തുര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകേണ്ടി വന്നേക്കും. അതിനിടെയാണ് കണ്ടനാട് പള്ളിതര്‍ക്കത്തില്‍ ചീഫ് സെക്രട്ടറിക്കെതിരെ സുപ്രീംകോടതി ആഞ്ഞടിച്ചത്. രണ്ട് വര്‍ഷമായി കോടതി വിധി നടപ്പാക്കാതെ മധ്യസ്ഥ ചര്‍ച്ചയും മന്ത്രിസഭാ ഉപസമിതി ചര്‍ച്ചയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുകയായിരുന്നു. വിധി നടപ്പാക്കാതെ മലങ്കര സഭയുടെ ഭരണഘടനയുടെ അസല്‍ ഹാജരാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശിച്ചു. അതോടെയാണ് ഓര്‍ത്തഡോക്‌സ് സഭ കോടതി അലക്ഷ്യത്തിന് സുപ്രീംകോടതിയെ സമീപിച്ചത്.
തങ്ങള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ച പള്ളികളില്‍ പുരോഹിതന്‍മാരെ പ്രവേശിപ്പിക്കാന്‍ പോലും സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ ആരോപിക്കുന്നു. പൊലീസിന്റെ സഹായത്തോടെ പള്ളികളില്‍ സമാന്തരഭരണമാണ് നടക്കുന്നത്. സംസ്ഥാനത്തെത്തിയ പാത്രിയാര്‍ക്കീസ് ബാവയെ സര്‍ക്കാര്‍ അതിഥിയാക്കി. തുടങ്ങിയ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഓര്‍ത്തഡോക്‌സ് സഭ ഹര്‍ജി നല്‍കിയത്. അതിനിടെ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധിനടപ്പാക്കണമെന്ന് എല്‍.ഡി.എഫ് എം.എല്‍.എയായ വീണാ ജോര്‍ജ്ജും ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പോലെ ഭരണഘടന താരാനൊക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ആവശ്യം കോടതി അലക്ഷ്യമാണെന്ന് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























