ബലാത്സംഗം: പെണ്‍കുട്ടിയുടെ മൊഴിയാണ് അവസാന വാക്ക്!

ബലാല്‍സംഗത്തെ സംബന്ധിച്ച കേരള ഹൈക്കോടതിയുടെ ഏറ്റവും ഒടുവിലത്തെ ഒരു വിധി പറയുന്നത് ഇരയായ പെണ്‍കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമായി വിചാരണ കോടതിക്ക് ബോധ്യപ്പെട്ടാല്‍ പ്രതിക്ക് ശിക്ഷയാകാം എന്നാണ്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ കന്യാചര്‍മ്മം പൊട്ടിയിരുന്നതായി ഡോക്ടര്‍ തെളിവു തന്നാലും അതില്‍ നിന്നും പ്രതിക്കെതിരായ കുറ്റകൃത്യം തെളിയുന്നതായി അനുമാനിക്കാന്‍ കഴിയില്ലെന്നും കേരള ഹൈക്കോടതി വിലയിരുത്തി.
ശശി എന്ന പ്രതി , ബലാത്സംഗകേസില്‍ തന്നെ ശിക്ഷിച്ച സെഷന്‍സ് കോടതി വിധിയേയാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. തെളിവുകളും, പെണ്‍കുട്ടി കീഴ്‌ക്കോടതിയില്‍ നല്‍കിയ മൊഴിയും ഹൈക്കോടതി സൂക്ഷ്മമായി പരിശോധിച്ചു. അതില്‍ ്‌നിന്നും ബലാത്സംഗം നടന്നതായി കരുതാന്‍ കഴിയില്ലെന്നും ഹൈക്കോടതി ഡിവിഷന്‍സ് ബഞ്ച് പറഞ്ഞു.
പോലീസ്, കേസ് എടുത്തതിനെതുടര്‍ന്ന് പെണ്‍കുട്ടിയെ ഡോക്ടര്‍ പരിശോധിച്ചിരുന്നു. പ്രതിയുടെ ലിംഗം പെണ്‍കുട്ടിയുടെ യോനിയില്‍ ഭാഗികമായി പ്രവേശിച്ചിട്ടുണ്ടെന്നാണ് ഡോക്ടറുടെ മൊഴി. പെണ്‍കുട്ടിയുടെ കന്യാചര്‍മ്മം പൊട്ടിയിട്ടുണ്ട്. എന്നാല്‍ ലൈംഗികബന്ധം മൂലമല്ലാതെ കായിക രംഗത്തുള്ള പെണ്‍കുട്ടികള്‍, നര്‍ത്തകര്‍, ശാരീരികമായി കഠിനാധ്വാനം ചെയ്യുന്ന പെണ്‍കുട്ടികള്‍ എന്നിവര്‍ക്കൊക്കെ കന്യാചര്‍മ്മം പൊട്ടുന്ന അവസ്ഥ ഉണ്ടാകാം എന്ന് ഡോക്ടര്‍ വിദഗ്ധ അഭിപ്രായവും നല്കിയിരുന്നു.
പ്രതിയുടെ ലിംഗം പെണ്‍കുട്ടിയുടെ യോനിയില്‍, ബലപ്രയോഗത്തിലൂടെ പ്രവേശിച്ചതിനുള്ള വേണ്ടത്ര തെളിവുകള്‍ ഈ കേസില്‍ ഡോക്ടറുടെ മൊഴിയില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത് പോലീസാണ്. പ്രതി എന്തെല്ലാം വൃത്തികേടുകള്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ അതൊന്നും പെണ്‍കുട്ടി അക്കമിട്ട് വെളിപ്പെടുത്തിയില്ലെന്ന് പോലീസ് കോടതിയില്‍ പറഞ്ഞിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പെണ്‍കുട്ടിയുടെ മൊഴി കോടതികള്‍ക്ക് ആശ്രയിക്കാം എന്നാണ് സുപ്രീം കോടതി വിധി ഉള്ളത്.
മൊഴി നല്‍കുമ്പോള്‍ പെണ്‍കുട്ടിയുടെ മുഖഭാവം, സംഭവത്തെക്കുറിച്ച് വിവരിക്കുന്ന രീതി തുടങ്ങിയവ കീഴ്‌ക്കോടതിക്ക് വിലയിരുത്താം. കള്ളത്തെളിവല്ല പെണ്‍കുട്ടി നല്‍കുന്നതെന്ന് കോടതിക്ക് ബോധ്യമാവണം എന്നതാണ് പ്രധാനം. അങ്ങനെ നോക്കുമ്പോള്‍ തെളിവുകള്‍ വിശ്വാസയോഗ്യമെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ ബലാത്സംഗം നടന്നതായി അനുമാനിക്കും.
ഡോക്ടറുടെ മൊഴി സ്വീകരിക്കാന്‍, കേസ് വിചാരണ ചെയ്യുന്ന ഡിവിഷന്‍സ് കോടതികള്‍ക്ക് ഒരു ബാധ്യതയുമില്ലെന്നാണ് സുപ്രീം കോടതി വിധി. പെണ്‍കുട്ടി നല്‍കുന്ന മൊഴി വിശ്വസനീയമാണോ എന്നാണ് കോടതി പരിശോധിക്കേണ്ടത്. വിശ്വാസയോഗ്യമായതാണെങ്കില്‍ ബലാത്സംഗം അനുമാനിക്കാമെന്നും സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. അതിനിനി ഡോക്ടറുടെ തെളിവില്ലെങ്കില്‍ പോലും അത് പ്രോസിക്യൂഷനെ പ്രതികൂലമായി ബാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇരയായ പെണ്‍കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമായാല്‍ മാത്രം മതിയാകും.
ഈ കേസില്‍ ബലാത്സംഗം നടന്നതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്ന് പോലും തെളിയുന്നില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി പ്രതിയുടെ ശിക്ഷ റദ്ദാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























